ചരിത്രനേട്ടം ലക്ഷ്യമിട്ട് മെസിയിറങ്ങുന്നു, വേണ്ടത് രണ്ടു ഗോളുകൾ മാത്രം

ചരിത്രനേട്ടം ലക്ഷ്യമിട്ട് മെസിയിറങ്ങുന്നു, വേണ്ടത് രണ്ടു ഗോളുകൾ മാത്രം

ലാലിഗ പുനരാരംഭിച്ചതിനു ശേഷം രണ്ടാമത്തെ മത്സരത്തിൽ ലെഗാനസിനെ നേരിടാനിറങ്ങുമ്പോൾ മെസി ലക്ഷ്യം വക്കുന്നത് മറ്റൊരു ചരിത്ര നേട്ടം കൂടിയാണ്. ഇന്നു രാത്രി നടക്കുന്ന മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയാൽ കരിയറിൽ ക്ലബിനും രാജ്യത്തിനു വേണ്ടി എഴുനൂറു ഗോളുകളെന്ന നേട്ടമാണു മെസി സ്വന്തമാക്കുക. അതേ സമയം മെസിയെ അളക്കേണ്ടത് ഗോളുകളുടെ എണ്ണം കൊണ്ടു മാത്രമല്ലെന്നാണ് ബാഴ്സ പരിശീലകൻ സെറ്റിയൻ പറയുന്നത്.

“മെസിക്ക് പരിക്കിന്റെ പ്രശ്നങ്ങളില്ല. അദ്ദേഹത്തിനെ അളക്കേണ്ടത് ഗോളുകളുടെ എണ്ണം കൊണ്ടു മാത്രമല്ല. മറ്റനേകം രീതിയിൽ മത്സരത്തെ സ്വാധീനിക്കാൻ മെസിക്കു കഴിയും. അസിസ്റ്റുകൾ തന്നെ അതിനുദാഹരണമാണ്. നിരവധി പോയിന്റുകൾ അതു ടീമിനു നൽകുന്നു.” സെറ്റിയൻ പറഞ്ഞു.

മെസി ലെഗാനസിനെതിരെ എഴുനൂറു ഗോളുകളെന്ന നേട്ടം തികക്കുമെന്നു പ്രതീക്ഷിക്കുന്നതായി പറഞ്ഞ സെറ്റിയൻ മത്സരത്തിൽ സുവാരസ് ആദ്യ ഇലവനിൽ കളിക്കുന്ന കാര്യം ഉറപ്പില്ലെന്നും വ്യക്തമാക്കി. പരിക്കിന്റെ പ്രശ്നങ്ങളാണ് സുവാരസിനെ ഒഴിവാക്കാൻ സെറ്റിയനെ പ്രേരിപ്പിക്കുന്നത്. സസ്പെൻഷൻ മൂലം ജോർദി ആൽബയും ഇന്നു കളിക്കാനുണ്ടാകില്ല.

Rate this post