മെസ്സിയും റൊണാൾഡോയുമല്ല GOAT, ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ GOAT ലിസ്റ്റ് ഇങ്ങനെയാണ്

ആധുനിക ഫുട്ബോളിലെ സൂപ്പർതാരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോ vs ലിയോ മെസ്സി എന്നിവരിൽ ഏറ്റവും മികച്ച താരം ആരാണെന്നുള്ള ചോദ്യമാണ് ഫുട്ബോൾ ലോകത്ത് പലപ്പോഴും ഉയർന്നു കേൾക്കാറുള്ളത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങൾ എന്ന് പലരും വിശേഷിപ്പിക്കപ്പെടുന്ന ഇരു താരങ്ങളും അവരുടെ കരിയറിന്റെ അവസാന വർഷങ്ങളിലാണ് കളിക്കുന്നത്.

അതേസമയം ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും അല്ല GOAT എന്ന് പറയുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഇംഗ്ലീഷ് മാധ്യമമായ ദി മിറർ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം എഐ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ലിയോ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെക്കാൾ മികച്ച താരങ്ങൾ ഫുട്ബോൾ ചരിത്രത്തിൽ പിറന്നിട്ടുണ്ട് എന്നാണ് പറയുന്നത്.

ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തു യോഹാൻ ക്രൈഫിനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തിരഞ്ഞെടുത്തപ്പോൾ നാലാം സ്ഥാനം ലഭിച്ചത് പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോക്കാണ്. ക്രിസ്ത്യാനോ റൊണാൾഡോയും മാറി കടന്നുകൊണ്ട് ലിയോ മെസ്സിയെ മൂന്നാം സ്ഥാനത്തേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തിരഞ്ഞെടുത്തു.

എന്നാൽ ഫുട്ബോൾ ചരിത്രത്തിന്റെ എക്കാലത്തെയും മികച്ച താരങ്ങളുടെ ലിസ്റ്റിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ക്രിസ്ത്യാനോ റൊണാൾഡോ, ലിയോ മെസ്സി എന്നിവരെ മറികടന്നുകൊണ്ട് ഇടം നേടണമെങ്കിൽ അത്രയും മികച്ച പ്രകടനം ചരിത്രത്തിൽ കാഴ്ചവച്ച താരങ്ങൾ ആയിരിക്കണം. അങ്ങനെയൊരു താരമായ ഡീഗോ മറഡോണയാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ലോക ഫുട്ബോളിലെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമെന്ന് ആർട്ടിഫിഷൽ ഇന്റലിജൻസ് പോലും വിശേഷിപ്പിക്കുന്നത് ബ്രസീലിയൻ ഇതിഹാസമായ പെലെയെയാണ്. നിർഭാഗ്യവശാൽ പെലെയും മറഡോണയും നിലവിൽ നമുക്കൊപ്പം ഇല്ല എന്നതും ഫുട്ബോൾ ആരാധകർക്ക് ദുഃഖം നൽകുന്നതാണ്.

3.9/5 - (17 votes)