“11 മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാർ ഓൾഡ്‌ട്രാഫൊഡിന് പുറത്ത് പോകാൻ ആഗ്രഹിക്കുന്നു”

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താത്കാലിക പരിശീലകനായ റാൽഫ് റാങ്‌നിക്കിന്റെ ഭരണത്തിലേക്ക് കയറിയിട്ട് ഏതാനും ആഴ്ചകൾ മാത്രമാണ് ആയിട്ടുള്ളത്. എന്നാൽ ജർമൻ പരിശീലകന്റെ വരവിനു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിരവധി മുതിർന്ന താരങ്ങൾ ക്ലബ് വിടാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മാഞ്ചസ്റ്റർ യൂണൈറ്റഡിലെ 11 താരങ്ങൾ ക്ലബ്ബിൽ അതീവ നിരാശരാണെന്നും ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ അവർ പുതിയ വഴി തേടുകയായെന്നും മിറർ റിപ്പോർട്ട് ചെയ്തു.

യുണൈറ്റഡ് ഡ്രസ്സിംഗ് റൂമിൽ ഗ്രൂപ്പുകൾ പ്രത്യക്ഷപെട്ടു തുടങ്ങിയിരിക്കുന്നു.കഴിഞ്ഞ മാസം ഒലെ ഗുന്നർ സോൾസ്‌ജെയറിന് പകരം രാൻഗ്നിക്ക് വന്നതിന് ശേഷം സ്ക്വാഡിനുള്ളിലെ ഒരുമ നഷപെടുകയും ചെയ്തു.സോൾസ്‌ജെയറിന് കീഴിൽ അന്യായമായി പാർശ്വവൽക്കരിക്കപ്പെട്ടതായി തോന്നിയ നിരവധി കളിക്കാർ പുതിയ പരിശീലകന്റെ കീഴിലും മാറ്റമില്ലാതെ തുടരുകയാണ്.

ജെസ്സി ലിംഗാർഡ്, ഡോണി വാൻ ഡി ബീക്ക്, എറിക് ബെയ്‌ലി, ഡീൻ ഹെൻഡേഴ്‌സൺ എന്നിവർക്ക് അവസരങ്ങൾ ലഭിക്കുന്നില്ല.ലിംഗാർഡും വാൻ ഡി ബീക്കും ഈ സീസണിൽ ഒരു പ്രീമിയർ ലീഗ് ഗെയിം പോലും ആരംഭിച്ചിട്ടില്ല, അതേസമയം ഡേവിഡ് ഡി ഗിയയെ ക്ലബിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായി മാറിയതോടെ ലോണിൽ പോകാൻ ഹെൻഡേഴ്സൺ ആഗ്രഹിക്കുന്നു.

തിങ്കളാഴ്ച വോൾവ്സിനോട് യുണൈറ്റഡിന്റെ 1-0 തോൽവിക്ക് ശേഷം, ലൂക്ക് ഷാ തന്റെ ടീമംഗങ്ങൾ ഒരുമിച്ച് നിൽക്കുന്നില്ലെന്ന് തറപ്പിച്ചുപറയുകയും ക്ലബ്ബിലെ അന്തരീക്ഷം “ശരിക്കും മോശമായിരുന്നു” എന്ന് സമ്മതിക്കുകയും ചെയ്തു.“ഇത് നല്ലതല്ല ,അന്തരീക്ഷം വളരെ മോശമാണ്, യുണൈറ്റഡിന് മുന്നിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് തോന്നുന്നു”ഇംഗ്ലണ്ട് ഇന്റർനാഷണൽ പറഞ്ഞു.

പല കളിക്കാരും രംഗ്‌നിക്കിന്റെ കോച്ചിംഗിൽ തൃപ്തിയില്ലെന്നും അദ്ദേഹത്തിന്റെ തന്ത്രങ്ങളിൽ താരങ്ങൾ മതിപ്പുളവാക്കുന്നില്ലെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു. വോൾവ്‌സിനോട് കഴിഞ്ഞ തോറ്റത് യുണൈറ്റഡിന്റെ റാംഗ്‌നിക്കിന് കീഴിലുള്ള ആദ്യ പരാജയമായിരുന്നു. സമീപ കാലങ്ങളിൽ യുണൈറ്റഡിന്റെ ഏറ്റവും മോശം പ്രകടനമാണ് കണ്ടത്.

Rate this post
Manchester United