ആകെ 16 ടീമുകൾ, അടുത്ത വർഷത്തെ കോപ്പ അമേരിക്കയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഖത്തർ വേൾഡ് കപ്പ് അവസാനിച്ചതോടുകൂടി ഫുട്ബോൾ ആരാധകർ ഇനി ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ടൂർണമെന്റുകളിൽ ഒന്നാണ് കോപ്പ അമേരിക്ക. അടുത്തവർഷം അഥവാ 2024ലാണ് കോപ അമേരിക്ക അരങ്ങേറുന്നത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.കോൺമെബോൾ തന്നെ ഒഫീഷ്യൽ കൺഫർമേഷൻ നൽകിയിട്ടുണ്ട്.

USA യിൽ വെച്ചാണ് 2024 കോപ്പ അമേരിക്ക നടക്കുക. ആകെ 16 ടീമുകളാണ് പങ്കെടുക്കുക.കോൺമെബോളിന്റെ കീഴിലെ 10 ടീമുകൾ, അഥവാ സൗത്ത് അമേരിക്കയിലെ 10 ടീമുകൾ കോപ്പ അമേരിക്കയിൽ പങ്കെടുക്കും. കൂടാതെ കോൺകകാഫിന്റെ കീഴിലെ ആറ് ടീമുകൾ, അഥവാ നോർത്ത് അമേരിക്കയിലെ ആറ് ടീമുകൾ ടൂർണമെന്റിൽ ഉണ്ടാവും.

കോൺകകാഫ് നേഷൻസ് ലീഗിൽ കളിച്ചുകൊണ്ട് യോഗ്യത നേടിക്കൊണ്ടു വേണം നോർത്ത് അമേരിക്കയിലെ 6 ടീമുകൾക്ക് കോപ്പ അമേരിക്കയിൽ പങ്കെടുക്കാൻ. അതേസമയം ബ്രസീൽ, അർജന്റീന, ഉറുഗ്വ, ചിലി, കൊളംബിയ, വെനിസ്വേല, ബൊളീവിയ, പരാഗ്വ,പെറു,ഇക്വഡോർ എന്നീ ടീമുകളാണ് സൗത്ത് അമേരിക്കയിൽ നിന്നും കോപ്പയിൽ കളിക്കുക.

നാല് ഗ്രൂപ്പുകളാണ് 2024 കോപ്പ അമേരിക്കയിൽ ഉണ്ടാവുക. നാല് ഗ്രൂപ്പുകളിൽ 4 വീതം ടീമുകളും ഉണ്ടാവും.കോൺകകാഫിൽ നിന്ന് ആരൊക്കെ യോഗ്യത നേടുമെന്നുള്ളത് കാത്തിരുന്ന് കാണണം.കാനഡ,മെക്സിക്കോ,USA,കോസ്റ്റാറിക്ക എന്നിവരൊക്കെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.കൂടുതൽ മത്സരങ്ങൾ വരുന്നതോടുകൂടി കോപ്പ അമേരിക്ക കൂടുതൽ ആവേശഭരിതം ആകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

നിലവിലെ ചാമ്പ്യന്മാർ അർജന്റീനയാണ്. 2021ൽ ബ്രസീലിന് പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കോപ്പ അമേരിക്ക നേടിയിരുന്നത്.2019ൽ നടന്ന കോപ്പ അമേരിക്ക ബ്രസീൽ ആയിരുന്നു സ്വന്തമാക്കിയിരുന്നത്. അതിനുമുൻപ് 2016 ഇതേ USA യിൽ വെച്ച് കോപ്പ അമേരിക്ക നടന്നിരുന്നു. അന്ന് കിരീടം നേടിയത് ചിലിയായിരുന്നു. ലയണൽ മെസ്സിയും നെയ്മർ ജൂനിയറുമൊക്കെ ഒരിക്കൽക്കൂടി ദേശീയ ടീമിന്റെ ജേഴ്സിയിൽ കോപ്പ അമേരിക്കയിൽ കളിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Rate this post