18 ആം വയസ്സിൽ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഒപ്പം കളിച്ച യുവ പ്രതിഭ |Alejandro Garnacho
ലോക ഫുട്ബോളിലേക്ക് ഏറ്റവും കൂടുതൽ പ്രതിഭകളെ സമ്മാനിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് അര്ജന്റീന. മെസ്സിയുടെ നാട്ടിൽ നിന്നും ലോക ഫുട്ബോളിൽ പുതിയ തരംഗം സൃഷ്ടിക്കാനെത്തുന്ന താരമാണ് 18 -കാരനായ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ താരം അലജാൻഡ്രോ ഗാർനാച്ചോ. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ അര്ജന്റീന ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഗാർനാച്ചോ.
18 വയസ്സിനുള്ളിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും ഒപ്പം കളിക്കാനുള്ള ഭാഗ്യം ഗാർനാച്ചോക്ക് ലഭിച്ചിരിക്കുകയാണ്.അണ്ടർ 18 ലെവലിൽ സ്പെയിനിനു വേണ്ടി കളിച്ച ഗാർനാച്ചോ പിന്നീട് അമ്മയുടെ ജന്മനാടായ അർജന്റീനയിലേക്ക് മാറി.സ്‌പെയിനിനായി കളിക്കാനും അദ്ദേഹം യോഗ്യനായിരുന്നു പക്ഷെ ലാറ്റിനമേരിക്കൻ രാജയത്തെ തെരഞ്ഞെടുക്കുക ആയിരുന്നു.ഇന്നലത്തെ മത്സരത്തിൽ 74-ാം മിനിറ്റിൽ ഫിയോറന്റീന താരം നിക്കോളാസ് ഗോൺസാലസിന് പകരക്കാരനായി ഗാർനാച്ചോ കളത്തിലിറങ്ങി.
നിർഭാഗ്യവശാൽ ഒരു ഗോളോ അസിസ്റ്റോ നേടാൻ അലജാൻഡ്രോയ്ക്ക് കഴിഞ്ഞില്ലെങ്കിലും വേഗതയാർന്ന നീക്കങ്ങളിലോടോപ് തന്റെ സാനിധ്യം അറിയിക്കാൻ സാധിച്ചു.2028 ജൂൺ വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ ഏപ്രിലിൽ പുതിയ കരാറിൽ ഒപ്പുവെച്ച താരത്തെ അര്ജന്റീനയുടെയും ക്ലബ്ബിന്റെയു എംബവി സൂപ്പർ താരമായാണ് കണക്കാക്കുന്നത്.ജൂൺ 19 തിങ്കളാഴ്ച്ച ഇന്തോനേഷ്യയെ അവരുടെ ഗെലോറ ബംഗ് കർണോ സ്റ്റേഡിയത്തിൽ ലാ ആൽബിസെലെസ്റ്റെ നേരിടുമ്പോൾ ഗാർനാച്ചോക്ക് ആദ്യ ടീമിൽ ഇടം നേടാൻ അവസരം ലഭിച്ചേക്കാം.
Alejandro Garnacho in Argentina Debut : "Have to go step by step"#Messi #MUFC #Argentina pic.twitter.com/1HbohhOWt4
— Highlights 360 ⚽♐ (@Highlights360) June 15, 2023
2004 ജൂലൈ 1 ന് മാഡ്രിഡിൽ ജനിച്ച അറ്റാക്കിംഗ് മിഡ്ഫീൽഡർ സ്പെയിനിന്റെ അണ്ടർ 18 ടീമിന് വേണ്ടി മൂന്ന് മത്സരങ്ങൾ കളിച്ചു. അർജന്റീനയുടെ അണ്ടർ 20 ടീമിനായി അഞ്ച് മത്സരങ്ങളിൽ നാല് തവണ സ്കോർ ചെയ്തിട്ടുള്ള ഗാർനാച്ചോക്ക് ക്ലബ്ബിന്റെ പ്രതിബദ്ധതകൾ കാരണം സമീപകാല അണ്ടർ 20 ലോകകപ്പ് നഷ്ടമായി.
Fuck it, it's Alejandro Garnacho 2023 – Best Skills_ Goals_ Assists#football pic.twitter.com/irZVWlzr49
— Highlights 360 ⚽♐ (@Highlights360) June 8, 2023