❝ലയണൽ മെസ്സിയോട് ഭ്രാന്തമായ ആരാധനയുള്ള ഇറ്റാലിയൻ യുവ താരം❞ |Lionel Messi

ലോക ഫുട്ബോളിൽ വളർന്നു വരുന്ന താരങ്ങളുടെയെല്ലാം ആരാധന പാത്രം ലയണൽ മെസ്സിയായിരിക്കും. ഇറ്റാലിയൻ ദേശീയ ടീമിൽ പുതിയ സെൻസേഷനായി ഉയർന്നു വരുന്ന 18 കാരൻ സ്‌ട്രൈക്കർ വിൽഫ്രഡ് ഗ്നോന്റോയുടെ ആരാധന താരവും ലയണൽ മെസ്സി തന്നെയാണ്.ജർമ്മനിക്കെതിരെ അടുത്തിടെ നടന്ന നേഷൻസ് ലീഗ് പോരാട്ടത്തിലാണ് വിൽഫ്രഡ് ഗ്നോന്റോ ഇറ്റലിയിൽ അരങ്ങേറ്റം കുറിച്ചത്. ഗ്നോന്റോയുടെ അസിസ്റ്റിൽ പിയട്രോ പെല്ലെഗ്രിനി നേടിയ ഗോളിൽ ഇറ്റലി 1-1ന് സമനില നേടിയിരുന്നു.

ഗ്നോണ്ടോ നിലവിൽ സ്വിസ് ക്ലബ് എഫ്‌സി സൂറിച്ചിന് വേണ്ടിയാണ് കളിക്കുന്നത്. ഈ സീഅനിൽ ക്ലബ്ബിനായി പുറത്തെടുത്ത മികച്ച പ്രകടനം താരത്തെ ഇറ്റാലിയൻ പരിശീലകൻ മാൻസീനിയുടെ കണ്ണിൽ പെടുകയും ദേശീയ ടീമിൽ ഇടം ലഭിക്കുകയും ചെയ്തു. സ്വിസ് ക്ലബ്ബിനായി ഈ സീസണിൽ സ്‌ട്രൈക്കർ 10 ഗോളുകൾ നേടുകയും അഞ്ച് അസിസ്റ്റുകൾ നൽകുകയും ചെയ്തു.

ഗ്നോണ്ടോ ഒരു ഓട്ടോഗ്രാഫ് ലഭിക്കാൻ തന്റെ ആരാധനാപാത്രമായ ലയണൽ മെസ്സിയുടെ അർജന്റീന ലോക്കർ റൂമിന് പുറത്ത് ഒരു മണിക്കൂർ കാത്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ പിതാവ് ബോറിസ് നോയൽ പറഞ്ഞു. “വിൽഫ്രൈഡിന് ഭ്രാന്താണ് . കഴിഞ്ഞ ആഴ്‌ച അർജന്റീനയുടെ ലോക്കർ റൂമിനു മുന്നിൽ ഒരു മണിക്കൂർ മെസ്സിയുടെ ഓട്ടോഗ്രാഫ് വാങ്ങാൻ അദ്ദേഹം തങ്ങി” അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു.

നേഷൻസ് ലീഗിൽ ജർമനിക്കെതിരെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ എഫ് സ് സൂറിച് താരത്തിന്റെ ക്രോസിൽ നിന്നാണ് ലോറെൻസോ പെല്ലെഗ്രിനി ഇറ്റലിയുടെ ആദ്യ ഗോൾ നേടിയത്. കൗമാര താരത്തിന് എന്നും ഓര്മിക്കപെടുന്ന അരങ്ങേറ്റം തന്നെയായിരുന്നു ഇത്.2020-ൽ സൂറിച്ചിൽ ചേരുന്നതിന് മുമ്പ് ഇന്റർ അക്കാദമിയിൽ അംഗമായിരുന്ന ഗ്നോന്റോ.വേഗതയും ,മികച്ച ഫിറ്റ്നെസ്സും, മികച്ച സാംകേതിക വിദ്യയും , ഇരു കാലുകൊണ്ട് ഷൂട്ട് ചെയ്യാനുള്ള കഴിവുള്ള താരമാണ് 18 കാരൻ.ലോകകപ്പ് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിന്റെ നിരാശയെത്തുടർന്ന് കോച്ച് റോബർട്ടോ മാൻസിനി ഭാവിയിലേക്ക് നോക്കുമ്പോൾ ഇറ്റലിക്കായി അവതരിപ്പിക്കുന്ന പുതിയ മുഖങ്ങളിൽ ഒരാൾ ആണ് 18 കാരൻ.

Rate this post