മെസ്സിക്കൊപ്പം കളിക്കണം; യൂറോപ്യൻ ഓഫറുകൾ തള്ളി വണ്ടർ ബോയ് ഇന്റർ മിയാമിയിലേക്ക്
മെസ്സിക്കൊപ്പം കളിക്കുക എന്നത് പല താരങ്ങളുടെയും വലിയൊരു ആഗ്രഹമാണ്. പല മത്സരംങ്ങളിലും എതിർ ടീമിലെ താരങ്ങൾ പോലും മത്സരം ശേഷം മെസ്സിയുടെ ജേഴ്‌സിയ്ക്ക് വേണ്ടി ഓടിയെത്താറുണ്ട്. കളിക്കാരുടെ അവസ്ഥ മാത്രമല്ല, മെസ്സിയെ പരിശീലിപ്പിക്കാൻ പല വമ്പൻ പരിശീലകരും ആഗ്രഹിക്കുന്നുണ്ട്. ചിലർ അവരുടെ ആ ആഗ്രഹം തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇത്തരത്തിൽ മെസ്സിക്കൊപ്പം കളിക്കാനും കളി പഠിപ്പിക്കാനും പല വമ്പന്മാരും ആഗ്രഹിക്കുന്ന അതേ കാരണം തന്നെയാണ് ഇപ്പോൾ ഇന്റർ മിയാമി അവരുടെ തന്ത്രമായി കാണുന്നതും.
പറഞ്ഞ് വരുന്നത് അർജന്റീനയിലെ യുവ താരങ്ങളെ പറ്റിയാണ്. തങ്ങളുടെ തലമുറയിലെ ഇതിഹാസ താരത്തിനൊപ്പം കളിക്കാൻ അർജന്റീനയിലെ യുവ പ്രതിഭകൾ ആഗ്രഹിക്കുന്നുണ്ട്. അത്തരത്തിലൊരു നീക്കം തന്നെയാണ് ഇപ്പോൾ ഇന്റർ മിയാമിയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. അർജന്റീനയിലെ വണ്ടർ കിഡ് എന്ന വിശേഷണമുള്ള കൗമാര താരം ഫാക്കുണ്ടോ ഫാരിയസ് ഇന്റർ മിയാമിയുമായി ധാരണയിലെത്തിയതയാണ് റിപോർട്ടുകൾ.
അർജന്റീനിയൻ ക്ലബ് കോളൻ എഫ്സിയ്ക്ക് വേണ്ടി കളിക്കുന്ന ഈ 20 കാരൻ ഗോളടിക്കാനും ഗോളടിപ്പിക്കാനും മിടുക്കനാണ്. ഇതിനോടകം തന്നെ വണ്ടർ കിഡ് എന്ന വിശേഷണം ലഭിച്ച താരം ഇപ്പോൾ ഇന്റർ മിയാമിയുമായി കരാറിലെത്തിയതായാണ് റിപ്പോർട്ടുകൾ. യൂറോപ്പിൽ നിന്നടക്കം ഓഫറുകൾ ലഭിക്കാൻ സാധ്യതയുള്ള താരം മെസ്സിയോടൊപ്പം കളിക്കുക എന്നാ ആഗ്രഹം സഫലമാക്കാനാണ് ഇന്റർ മിയാമി തിരഞ്ഞെടുത്തത്.
(🌕) JUST IN: 20 years old talented youngster Facundo Farias will play for Inter Miami! Full agreement reached between the clubs. @gastonedul 🚨🇦🇷 pic.twitter.com/IKPjDkMyuw
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 14, 2023
ഫാരിയസിനെ കൂടാതെ അർജന്റീനയിലെ ഒരു പിടി കൗമാര താരങ്ങളെ ഇന്റർ മിയാമി ലക്ഷ്യം വെക്കുന്നുണ്ട്. മെസ്സിയിൽ ആകർഷിപ്പിച്ച് താരങ്ങളെ സ്വന്തമാക്കാനാണ് ഇന്റർ മിയാമിയുടെ നീക്കം. അതേ സമയം മെസ്സിയുടെ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ച ഇന്റർ മിയാമി വരും ദിവസങ്ങളിൽ ബുസ്ക്കറ്റ്സ്, ജോർഡി ആൽബ എന്നിവരുടെ സൈനിങ്ങും പ്രഖ്യാപിച്ചേക്കും.
#InterMiamiCF are getting a hell of a player in Facundo Farias.
— The Crib for MLS (@FootyMLS) July 15, 2023
Kid has loads of potential and sooner or later will be sold onto a top 5 league. pic.twitter.com/5UhQMrE0ys