“വലിയ പ്രതീക്ഷകളുമായി കേരള ബ്ലാസ്റ്റേഴ്‌സ് 2022 ലേക്ക് കടക്കുമ്പോൾ”

ഇന്ത്യൻ സൂപ്പർ ലീഗിൽ 2021 ലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് സന്തോഷിക്കാൻ വകയുള്ളതായിരുന്നു. 8 മത്സരങ്ങൾ അവസാനിച്ചപ്പോൾ 3 വിജയവും നാല് സമനിലയും ഒരു തോൽവിയുമായി 13 പോയിന്റ് നേടി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. മുൻ വർഷങ്ങളിലെ പ്രകടനവുമായി തട്ടിച്ചു നോക്കുമ്പോൾ എന്ത്കൊണ്ടും മികച്ച തുടക്കമാണ് കൊമ്പന്മാർക്ക് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ടു സീസണുകളെ അപേക്ഷിച്ച് എട്ടു മത്സരങ്ങൾക്കപ്പുറം നേടുന്ന താരതമ്യേന മികച്ച സ്ഥാനമാണത്. ഏഴു ദിവസത്തിനുള്ളിൽ മൂന്നാം തവണ കളത്തിലിറങ്ങിയ ജംഷെഡ്പൂർ എഫ്‌സിക്കെതിരായ അവസാന മത്സരത്തിലും സമനില നേടാൻ ബ്ലാസ്റ്റേഴ്സിനായിരുന്നു. മുംബൈക്കെതിരെയും ചെന്നയിക്കെതിരെയും നേടിയ വിജയങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെ മികച്ച പ്രകടനം കണ്ട മത്സരങ്ങൾ. മുന്നേറ്റ നിര ഗോൾ കണ്ടെത്തിയതും പ്രതിരോധ നിര ഗോൾ വഴങ്ങുന്നതിൽ പിശുക്ക് കാണിക്കുകയും ചെയ്തതോടെ ബ്ലാസ്റ്റേഴ്‌സ് ട്രാക്കിലേക്ക് വന്നു.

എട്ടാം സീസണിലെ ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ കളത്തിലിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സ് നാലിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. എന്നാൽ വലിയ തോൽവികൾക്കിടയിലും ബ്ലാസ്റ്റേഴ്സിന്റെ കാളി ശൈലിയിൽ വന്ന പോസിറ്റീവ് മാറ്റങ്ങൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു. കഴിഞ്ഞ സീസണുകളിൽ ഏറെ വിമർശനം ഏറ്റുവാങ്ങി വന്ന സഹൽ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടിയത് ബ്ലാസ്റ്റേഴ്സിന് ശുഭ സൂചനയായിരുന്നു.നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരായ രണ്ടാം മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. മത്സരത്തിൽ മുന്നിട്ടു നിന്നത് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം തന്നയെയായിരുന്നു. മത്സരത്തിലുടനീളം അവസരങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞെങ്കിലും വിജയം നേടാനായില്ല.

മൂന്നാം മത്സരം ബെംഗളൂരുവിനെതിരെയായിരുന്നു. മത്സരത്തിൽ ബെംഗളൂരു താരം ആഷിക് കുരുണിയനാണ് മത്സരത്തിലെ രണ്ടു ഗോളുകളും നേടിയത്. ആഷിക് കുരിണിയൻ നേടിയ രണ്ടു ഗോളുകളിലൊന്ന് സെൽഫ് ഗോളായിരുന്നതിനാൽ മത്സരം സമനിലയിലവസാനിച്ചു. നാലാം മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒഡിഷക്കെതിരെ സീസണിലെ ആദ്യ ജയം നേടി.ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരം വിജയിച്ചത്.ബ്ലാസ്റ്റേഴ്സിനായി അൽവാരോ വാസ്ക്വസും പ്രശാന്ത് ഗോളുകൾ നേടിയത് . എന്നാൽ വിജയത്തിനിടയിലും ഗോൾകീപ്പർ ആൽബിനോ ഗോമസിനു പരിക്കേറ്റത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. അടുത്താത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങി.ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി.അൽവാരോ വാസ്ക്വസാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.

അടുത്ത മത്സരത്തിൽ ശക്തരായ മുംബൈക്കെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് അത്യുഗ്രൻ വിജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. സഹൽ അബ്ദുൾ സമദ് ,അൽവാരോ വാസ്‌ക്വസ്,പെരേര ഡയസ് എന്നിവരാണ് കേരള ടീമിന്റെ ഗോളുകൾ നേടിയത്. അടുതെ മത്സരത്തിൽ ചെന്നൈക്കെതിരെ മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് മികച്ച ജയം സ്വന്തമാക്കി. കേരളാ ബ്ലാസ്റ്റേഴ്സിനായി ജോർജ് പെരേര ഡയസ്, സഹൽ അബ്ദുൽ സമദ്, അഡ്രിയാൻ ലൂണ എന്നിവർ ഗോൾ നേടി. 2021- നടന്ന അവസാന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ജംഷെഡ്പൂർ എഫ്‌സിയെ നേരിട്ടു. ഇരു ടീമുകളും ഓരോ ഗോളുകളും വീതം നേടിയ മത്സരം സമനിലയിൽ പിരിഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്സിനായി സഹൽ അബ്ദുൽ സമദും ഗോളുകൾ നേടി.

2022 ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് പ്രധാന വർഷമായിരിക്കും. നീണ്ട നാളേക്ക് ശേഷം പ്ലെ ഓഫിലേക്ക് യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇനിയുള്ള മത്സരങ്ങളിൽ കേരള ടീം ഇറങ്ങുക.സെർബിയൻ പരിശീലകന്റെ നേതൃത്വത്തിൽ വിദേശികളും -ഇന്ത്യൻ താരനഗലും ഒത്തൊരുമിച്ച കളിച്ചാൽ കിരീടം വരെ ബ്ലാസ്റ്റേഴ്സിന് സ്വപ്നം കാണാൻ സാധിക്കും എന്നുറപ്പാണ്. നാളെ ഗോവക്കെതിരെ നടക്കുനാണ് മത്സരത്തിൽ മികച്ച വിജയം നേടി ആത്മവിശ്വാസം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.പരിക്കിൽ നിന്ന് മുക്തരായി കൂടുതൽ കരുത്തോടെ രാഹുൽ കെപിയും ആൽബിനോ ഗോമസും തിരിച്ചെത്തുന്നത് ബ്ലാസ്റ്റേഴ്സിന് ശക്തിപകരും.

ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ സ്ഥിരത വരുത്താൻ കഴിഞ്ഞതാണ് ഈ സീസണിലെ പ്രധാന നേട്ടം .അത് 2022 ലും തുടരും എന്ന പ്രതീക്ഷയിലാണ് ആരാധകർ .കാൽപ്പന്തുകളിയെ ജീവനു തുല്ല്യം സ്നേഹിച്ചു ആരാധനയോടെ നെഞ്ചിലേറ്റി തങ്ങളുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഭാഗമാക്കി മാറ്റിയ കേരള ജനത ജീവനുതുല്യം സ്നേഹിക്കുന്ന ടീമാണ് ബ്ലാസ്റ്റേഴ്‌സ്.അവർക്ക് വേണ്ടി ബ്ലാസ്റ്റേഴ്സിന് ജയിച്ചേ തീരു.

Rate this post