ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023 -2024 സീസൺ സെംപ്റ്റംബറിൽ തുടക്കമായേക്കും. സെപ്റ്റംബർ 22 മുതൽ 24 വരെയുള്ള തിയതികളിലൊന്നിൽ ഐഎസ്എൽ സീസൺ തുടങ്ങാനാണ് സാധ്യത.2023 ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തോടെ ആണ് 2023 – 2024 സീസണ്‍ ഇന്ത്യന്‍ ക്ലബ് സീസണിന് തുടക്കമാവുന്നത്.
12 ടീമുകളാണ് അടുത്ത ഐഎസ്എല്ലിൽ പങ്കെടുക്കുക. കഴിഞ്ഞ ഐഎസ്എല്ലിലുണ്ടായിരുന്ന പതിനൊന്ന് ടീമുകൾക്ക് പുറമെ അടുത്ത തവണ റൗണ്ട് ഗ്ലാസ് പഞ്ചാബും ഒന്നാം ഡിവിഷൻ ടൂർണമെന്റിന്റെ ഭാഗമാകും. കഴിഞ്ഞ ഐ-ലീഗ് സീസണിൽ കിരീടമുയർത്തിയാണ് പഞ്ചാബ് ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തുന്നത്.
കഴിഞ്ഞ സീസണിലെ ഉത്ഘാടന മത്സരം കൊച്ചിയിൽ ആയിരുന്നു. ഈ സീസണിലും ആദ്യ മത്സരം കൊച്ചിയിൽ ആയിരിക്കുമോ എന്നത് തീരുമാനം ആയിട്ടില്ല.കഴിഞ്ഞ തവണ ഒക്ടോബർ ആദ്യമാണ് ഐഎസ്എൽ തുടങ്ങിയത്. വാര്യന്തങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ഐഎസ്എൽ. ആറ് ടീമുകൾ പ്ലേ ഓഫിലെത്തുന്ന തരത്തിൽ ക്രമീകരിച്ച ലീഗിൽ എടികെ മോഹൻബഗാനാണ് കിരീടമുയർത്തിയത്.
ISL likely to start from September 22-24
— Marcus Mergulhao (@MarcusMergulhao) May 10, 2023
Durand Cup from July 24 to September 3#IndianFootball
വലിയ പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിനെ നോക്കികാണുന്നത്. കഴിഞ്ഞു പോയ സീസണിൽ പ്ലെ ഓഫിൽ പുറത്തായ ബ്ലാസ്റ്റേഴ്‌സ് വരുന്ന സീസണിൽ കകിരീടം തന്നെയാണ് ലക്‌ഷ്യം വെക്കുന്നത്.