ഏറ്റവും കൂടുതൽ പണം വാങ്ങുന്ന കളിക്കാരുടെ ലിസ്റ്റ് പുറത്ത്, റൊണാൾഡോ,മെസ്സി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളിൽ

ഫുട്ബോൾ ലോകത്തെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന താരങ്ങളായ ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ എന്നിവർ അടങ്ങുന്ന ആധുനിക ഫുട്ബോൾ യുഗത്തിലാണ് നാം ജീവിക്കുന്നത്. ലയണൽ മെസ്സി, ക്രിസ്ത്യാനോ റൊണാൾഡോ എന്നിവർ വാഴുന്ന ഫുട്ബോൾ ലോകത്തിൽ എം ബാപ്പെ ,ഹാലാൻഡ്, ബെൻസമ, ലവൻഡോസ് കി തുടങ്ങിയ പ്രതിഭകളും ആരാധകരെ വിസ്മിപ്പിക്കുന്നുണ്ട്.

ഈയിടെ,ലോക ഫുട്ബോൾ തലത്തിലെ ഹൈയ്യസ്റ്റ് പെയ്ഡ് പ്ലെയേഴ്സുകളെ ഗ്ലോബൽ മീഡിയ കമ്പനിയായ ഫോബ്സ് പുറത്തുവിട്ടിരുന്നു. ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ മുൻനിര പിടിക്കുന്നുണ്ടെങ്കിലും നിലവിലെ ബയേൺ മ്യൂണിക് സൂപ്പർ താരമായ ഹാരി കെയിൻ, മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൊയിനെ, സെനഗൽ ദേശീയ ഫുട്ബോൾ ടീമിന്റെ അൽനാസർ എഫ്സി യുടെ സാദിയോ മാനെ,ലിവർ പൂൾ ടീമിന്റെ മുഹമ്മദ് സലാ, സിറ്റിയുടെ ഏർലിംഗ് ഹാലൻഡ്, ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ കരിം ബെൻസമ, പി എസ് ജി സൂപ്പർ താരം കിലിയൻ എംബാപ്പെ, ബ്രസീൽ താരം നെയ്മർ എന്നിവരും ലിസ്റ്റിലുണ്ട്.

36 മില്യൺ ഡോളറുമായി ഹാരി കെയ്ൻ പത്താം സ്ഥാനത്ത് നിൽക്കുമ്പോൾ, കെവിൻ ഡിബ്രൊയിനെ 39 മില്യൺ ഡോളറുമായി 9ആം സ്ഥാനത്താനുള്ളത്. എട്ടാം സ്ഥാനത്ത് നിൽക്കുന്ന സാദിയോ മാനെ 52 മില്യണും, ഏഴാം സ്ഥാനത്ത് 57 മില്യൺ ഡോളറുമായി മുഹമ്മദ് സലാഹും തൊട്ടു മുകളിലുണ്ട്.ഹാലൻഡ് 58 മില്യൺ ഡോളറുമായി ആറാം സ്ഥാനം ഉറപ്പിക്കുമ്പോൾ 106 മില്യണുമായി ഫ്രാൻസ് സൂപ്പർ താരം കരിം ബെൻ സമ 5ആം സ്ഥാനത്താണ്.

ആദ്യ നാല് സ്ഥാനങ്ങൾ നിലയുറപ്പിച്ചിട്ടുള്ളത് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട ഫുട്ബോൾ മാന്ത്രികർ തന്നെയാണ്. ഫാൻസിന്റെ യുവതാരമായ കിലിയൻ എംബാപ്പെ യാണ് 4ആ മത്. അദ്ദേഹം വാങ്ങുന്നത് 110 മില്യൺ ഡോളറാണ്. എന്നാൽ തൊട്ടു മുകളിൽ 112 മില്യൺ ഡോളറുമായി ബ്രസീലിന്റെ സുൽത്താനായ നെയ്മർ ഡാസിൽവാസ് ജൂനിയറാണ് മൂന്നാം സ്ഥാനത്ത്. ഫുട്ബോൾ രാജാക്കന്മാരായ അർജന്റീനയുടെ എക്കാലത്തെയും മികച്ച താരമായ ലയണൽ മെസ്സി, പറങ്കിപ്പടയുടെ നായകനായ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോ എന്നിവർ ഒന്നും രണ്ടും സ്ഥാനത്ത് നിലനിൽക്കുന്നു.

135 മില്യൺ ഡോളറുമായി രണ്ടാമത് നിൽക്കുന്നത് അർജന്റീന നായകൻ ലയണൽ മെസ്സി ആണ്. ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോ വാങ്ങുന്നത് 260 മില്യൺ ഡോളർ ആണ്.ഫുട്ബോൾ ലോകത്തെ ഹയസ്റ്റ് പെയ്ഡ് പ്ലയേഴ്‌സിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുള്ളത് ക്രിസ്ത്യാനോ റൊണാൾഡോ ആണ് എന്നാണ് ഗ്ലോബൽ മീഡിയ കമ്പനിയായ ഫോബ്സ് കണക്കുകളിൽ വ്യക്തമാക്കിയിട്ടുള്ളത്.

5/5 - (2 votes)