ചരിത്രം വഴിമാറി, അർജന്റീനയിൽ ഏറ്റവും കൂടുതൽ സമയം ഗോൾ വഴങ്ങാതെയുള്ള താരമായി മാർട്ടിനസ് |Emiliano Martinez

ഇന്ന് നടന്ന മത്സരത്തിൽ പരാഗ്വെക്കെതിരെ അർജന്റീന താരം ക്ലീൻ ഷീറ്റ് നേടിയതാണ് പുതിയ റെക്കോർഡ്.ഒരു ഗോൾ വഴങ്ങാതെ തുടർച്ചയായി ഏറ്റവും കൂടുതൽ മിനിറ്റുകൾക്കുള്ള റെക്കോർഡ് തകർക്കാൻ മാർട്ടിനെസിനെ ക്ലീൻ ഷീറ്റ് സഹായിച്ചു. ആസ്റ്റൺ വില്ല ഗോൾകീപ്പർ 622 മിനിറ്റ് അർജന്റീന ദേശീയ ടീമിനായി ഗോൾ വഴങ്ങിയിട്ടില്ല,

1991-ൽ സെർജിയോ ഗോയ്‌കോച്ചിയ സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ തകർത്തത്. എന്നിരുന്നാലും, 1972 മുതൽ 1974 വരെ 1142 മിനിറ്റ് കൊണ്ട് ഇറ്റാലിയൻ ഇതിഹാസ ഗോൾകീപ്പർ ഡിനോ സോഫ് സ്ഥാപിച്ചതാണ് ഗോൾ വഴങ്ങാതെ ഏറ്റവും കൂടുതൽ മിനിറ്റുകൾക്കുള്ള അന്താരാഷ്ട്ര റെക്കോർഡ്. ആ ദൂരത്തിലേക്ക് എത്താൻ ഇനി സഞ്ചരിച്ച അത്ര സമയം കൂടി മാർട്ടിനെസ്സിന് ഗോൾ വഴങ്ങാതെ സഞ്ചരിക്കേണ്ടിവരും.

ഇന്ന് പുലർച്ചെ നടന്ന പരാഗ്വേയ്‌ക്കെതിരായ മത്സരത്തിൽ 1-0 വിജയത്തിൽ പങ്കാളിയായതോടെ ക്ലീൻ ഷീറ്റ് ചരിത്രം അദ്ദേഹത്തിന്റെ പേരിലേക്ക് വഴിമാറി. മത്സരം തുടങ്ങി 32 മിനിറ്റിനുള്ളിൽ അദ്ദേഹം ചരിത്രം സൃഷ്ടിച്ചു.ഇനി ഗോൾ വഴങ്ങാതെയുള്ള ഓരോ മിനിട്ടുകളും ലോകകപ്പ് ഗോൾഡൻ ഗ്ലൗ വിന്നർ എമിലിയാനോ മാർട്ടിനെസ് തന്റെ റെക്കോർഡിന്റെ ദൈർഘ്യം വർദ്ധിപ്പിക്കും.

ലോകകപ്പ് ജേതാവായ ഗോൾകീപ്പർ പരാഗ്വേയ്‌ക്കെതിരായ രണ്ടാം പകുതിയിൽ 32 മിനിറ്റിനുള്ളിൽ മുനുപുള്ള റെക്കോർഡ് എമി മറികടന്നത്.ലോകകപ്പ് ഫൈനലിലാണ് അവസാനമായി എമിലിയാനോ ഗോൾ വഴങ്ങിയത്, ഇപ്പോൾ 622 മിനിറ്റുകൾ ഒരു ഗോൾ പോലും വഴങ്ങാതെ അദ്ദേഹം പിന്നിട്ടുകഴിഞ്ഞു.

ഈ ജയത്തോടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ലാറ്റിൻ അമേരിക്കയിൽ ഒന്നാം സ്ഥാനത്ത് അർജന്റീനയാണ്. മൂന്നിൽ മൂന്ന് മത്സരങ്ങളും വിജയിച്ചു 9 പോയിന്റോടെ ബ്രസീലിനെ മറികടന്നാണ് അർജന്റീന ഒന്നാം സ്ഥാനം നേടിയത്.മറ്റൊരു മത്സരത്തിൽ ബ്രസീൽ വെനീസുലയോട് സമനില വഴങ്ങിയതോടെ യോഗ്യതയിൽ എല്ലാ മത്സരങ്ങളും വിജയിച്ച ടീം അർജന്റീന മാത്രമായി. അർജന്റീനയുടെ അടുത്ത മത്സരം പെറുവിനെതിരെ ഈ വരുന്ന ബുധനാഴ്ചയാണ്.

Rate this post