സെർബിയയിൽ നിന്നും പ്രതിരോധ താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് |Kerala Blasters
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2023 – 2024 സീസണിലേക്ക് ഒരു പുതിയ വിദേശ താരത്തിനെക്കൂടി സ്വന്തമാക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് .ക്ലബ് വിട്ടുപോയ സ്പാനിഷ് പ്രതിരോധ താരം വിക്ടർ മോങ്കിലിന് പകരമായാണ് പുതിയ വിദേശ താരം ടീമിലെത്തുന്നത്.
റിപ്പോർട്ടുകൾ പ്രകാരം സെർബിയൻ ലീഗിൽ കളിക്കുന്ന സെർബിയൻ ഇന്റർനാഷണൽ താരമായ സെന്റർ ബാക്ക് സ്റ്റെഫാൻ മർജനോവിച് സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുകയാണ്. 28-കാരനായ താരം ഡിഫെൻസ്, മിഡ്ഫീൽഡ് പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന താരമാണ്.മാർക്കോ ലെസ്ക്കോവിച്ചിനൊപ്പം പ്രതിരോധനിര കാക്കാൻ ഒരു മികച്ച താരത്തെ കേരള ബ്ലാസ്റ്റേഴ്സിന് മികച്ചൊരു വിദേശ താരത്തെ ആവശ്യമായിരുന്നു.
കഴിഞ്ഞ സീസണിൽ റാഡ്നിക്കി നിസിന് വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. ഇപ്പോൾ കരാർ പൂർത്തിയായി കൊണ്ട് അദ്ദേഹം ഫ്രീ ഏജന്റാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സ്വന്തമാക്കുക എന്നത് കേരള ബ്ലാസ്റ്റേഴ്സിന് പ്രയാസമുള്ള കാര്യമായിരിക്കില്ല.പുതിയ സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ പ്രീസീസൺ പരിശീലനം കൊച്ചിയിൽ ആരംഭിച്ചു.2023 – 2024 സീസണിലേക്കായി കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ നാല് താരങ്ങളെയാണ് ടീമിലെത്തിച്ചത്.
Breaking🚨: As per sources Kerala Blasters are said to be in talks with the Serbian Center Back Stefan Marjanovic.He can handle both Defence & Midfield equally.Has a vast experience playing in Serbian league. Top signing if they can secure his sign.#ISL #KBFC #Transfers✈️ #MXM pic.twitter.com/Lyr94Uk8Lb
— 𝙈𝘼𝙓𝙄𝙈𝙐𝙎 (@maximus_agent) July 18, 2023
ഓസ്ട്രേലിയൻ മുന്നേറ്റ താരം ജോഷ്വ സൊട്ടിരിയോ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുമായി കരാറിലായത്.പിന്നാലെ ബംഗളൂരു എഫ് സി യിൽ നിന്ന് റൈറ്റ് ബാക്ക് താരമായ പ്രബിർ ദാസ് എത്തി.ലെഫ്റ്റ് ബാക്ക് ആയ നവോച സിങും സ്വാപ് ഡീലിലൂടെ പ്രീതം കോട്ടലും ബ്ലാസ്റ്റേഴ്സിലെത്തിയിരുന്നു.