❝മഞ്ഞയണിഞ്ഞ് സോഷ്യൽ മീഡിയ❞ : ഇന്‍സ്റ്റഗ്രാമില്‍ 30 ലക്ഷം ഫോളോവേഴ്സുമായി കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യയിൽ ഏറ്റവും അതികം ആരാധകരുള്ള ക്ലബ്ബാണ് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്. 2014 ൽ ക്ലബ്ബിന്റെ തുടക്കം മുതൽ ആരാധകരുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ല.ഇന്ത്യയിൽ ഏറ്റവുമധികം ഇൻസ്റ്റാഗ്രാം ഫോള്ളോവെർസ് ഉള്ള ഫുട്ബാൾ ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സ്.
ലോകമെമ്പാടുമായി മുപ്പത് ലക്ഷം ജനങ്ങളാണ് ബ്ലാസ്റ്റേഴ്സിനെ പിന്തുടരുന്നത്.ഇന്ത്യൻ മണ്ണിൽ മറ്റൊരു ഫുട്ബോൾ ക്ലബ്ബിന് പോലും അവകാശപ്പെടാൻ കഴിയാത്ത പലതും ചുരുങ്ങിയ കാലയളവിൽ തന്നെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയും ചെയ്തു.സ്പോര്‍ട്സ് ക്ലബ്ബുകളില്‍ അഞ്ച് ഐപിഎല്‍ ടീമുകള്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ മുപ്പത് ലക്ഷമോ അതില്‍ അധികമോ ഫോളോവേഴ്സ് ഉള്ളത്. കേരളത്തിലും കേരളത്തിന് പുറത്തുമുള്ള മലയാളി ഫുട്ബോള്‍ കൂട്ടായ്മയുടെ കരുത്ത് വീണ്ടും തെളിയിക്കുന്നതാണ് ഈ റെക്കോഡ്.
ഐഎസ്എൽ ഫൈനൽ നടന്ന മാർച്ചിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻ നടന്ന അക്കൗണ്ടുകളുടെ ലിസ്റ്റിൽ കേരളം ലോകത്തിലെ വമ്പന്മാരായ ബാഴ്സലോണാ ,റയൽമാഡ്രിഡ് ,മാഞ്ചസ്റ്റർ യുണൈറ്റഡ് ,പിഎസ്ജി എന്നിവർക്കൊപ്പം സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു.2022ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഇടപെട്ട ഒന്നാമത്തെ ക്ലബ് ബ്ലാസ്റ്റേഴ്സ് ആയിരുന്നു . 72.4 മില്യണ്‍ ആളുകള്‍ ഭാഗമായി.
മാർച്ചിൽ ഇൻസ്റ്റാഗ്രാമിൽ 35 .0 മില്യൺ ആശയവിനിമയങ്ങളുമായി ഏഷ്യൻ ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നാമതായി കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമതായി മാറിയിരുന്നു.ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക് , ഇറ്റലിയാൻ ക്ലബ് യുവന്റസ് എന്നിവരെല്ലാം ബ്ലാസ്റ്റേഴ്സിന് പിന്നിലാണ് സ്ഥാനം. ആദ്യ രണ്ട് സ്ഥാനങ്ങളിൽ സ്പാനിഷ് ക്ലബ് കളായ ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നിവരായിരുന്നു.ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന ആറാമത്തെ വലിയ ഫുട്ബോൾ ക്ലബ്ബ് കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ്.