“30 വയസ്സ് തികഞ്ഞതിന് ശേഷമാണ് റൊണാൾഡോയും മെസ്സിയും അത് നേടിയത്” , അതിനാൽ എനിക്കും സാധിക്കും

ഈ വർഷത്തെ ബാലൺ ഡി ഓർ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും മത്സരാധിഷ്ഠിതമായി കാണപ്പെടുന്നു.ഒരു വ്യക്തിക്ക് ഫുട്ബോളിൽ നേടാനാകുന്ന ഏറ്റവും അഭിമാനകരമായ അവാർഡാണ് ബലൂൺ ഡി ഓർ.നവംബർ 29ന് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ചാറ്റ്‌ലെറ്റ് തിയേറ്ററിൽ അവാർഡ് പ്രഖ്യാപിക്കുമ്പോൾ ആരായിരിക്കും വിജയി എന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.2008 ൽ റൊണാൾഡോ ആദ്യമായി ബാലൺ ഡി ഓർ നേടിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഒരു ദശകത്തോളം ആധിപത്യം പുലർത്തി. 2018 ൽ ഇവരുടെ കുത്തക തകർത്ത് ലൂക്കാ മോഡ്രിച്ച് അവാർഡ് സ്വന്തമാക്കി.

മിന്നുന്ന ഫോമിലുള്ള ലിവർപൂൾ താരം മുഹമ്മദ് സലയും ബാലൺ ഡി ഓർ നേടുന്നവരുടെ പട്ടികയിൽ ഉൾപെട്ടിട്ടുണ്ട്.പ്രായം 30 പിന്നിട്ടു എന്നത് കളിക്കാരുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് ലിവര്‍പൂള്‍ മുന്നേറ്റനിര താരം മുഹമ്മദ് സല. 30 വയസ് കഴിഞ്ഞതിന് ശേഷം മെസിയും ക്രിസ്റ്റ്യാനോയും ബാലണ്‍ ഡി ഓര്‍ നേടിയത് ചൂണ്ടിയാണ് സലയുടെ വാക്കുകള്‍. 30 വയസ് പിന്നിട്ടതോടെ പ്രകടനം താഴേക്ക് പോകുന്നു എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. 30 വയസ് പിന്നിട്ടതിന് ശേഷം ടോപ് കളിക്കാരായ മെസിയും ക്രിസ്റ്റ്യാനോയും ബാലണ്‍ ഡി ഓര്‍ നേടി. ക്രിസ്റ്റിയാനോ 3-4 തവണയും മെസി 2-3 വട്ടവും. കഴിഞ്ഞ വര്‍ഷം ലെവന്‍ഡോസ്‌കിക്ക് ബാലണ്‍ ഡി ഓര്‍ നേടാന്‍ കഴിഞ്ഞാനെ, സല പറയുന്നു.

ഈജിപ്ഷ്യൻ മാസ്ട്രോ ഈ സീസണിൽ സെൻസേഷണൽ ഫോമിലാണ്. ഈ സീസണിൽ എല്ലാ മത്സരങ്ങളിലും ഇതിനകം 15 ഗോളുകൾ നേടിയിട്ടുണ്ട്.30 പിന്നിട്ടതിന് ശേഷം ടോപ് ഫോമിലാണ് കരിം ബെന്‍സെമ. ലൂയിസ് സുവാരസും. ഫുട്‌ബോളില്‍ ഒരുപാട് മാറ്റം വന്നിരിക്കുന്നു. 30-33 വയസിലാണ് ടോപ് ഷെയിപ്പിലേക്ക് കളിക്കാര്‍ എത്തുന്നത്. ഈ സീസണില്‍ ബാലന്‍ ഡി ഓര്‍ നേടാനാവുമെന്നാണ് പ്രതീക്ഷ എന്നും സല പറഞ്ഞു.

2021-ലെ ബാലൺ ഡി ഓറിന്റെ മുൻനിരക്കാരൻ ലയണൽ മെസ്സിയാണെന്ന് റിപ്പോർട്ട് ചെയ്യപെടുമ്പോഴും റോബർട്ട് ലെവൻഡോവ്‌സ്‌കി, കരിം ബെൻസെമ എന്നിവരും കടുത്ത മത്സരത്തിലാണ്. നിലവിൽ മികച്ച ഫോമിലാണ് സല ,2008 ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം ഫ്രാൻസ് ഫുട്ബോൾ ഷോപീസ് നേടുന്ന ആദ്യത്തെ പ്രീമിയർ ലീഗ് കളിക്കാരനായി അദ്ദേഹം മാറുമോ എന്ന് കണ്ടറിയണം.

Rate this post