ഇഷ്ടപെട്ട വലത് കാൽ ഉപയോഗിക്കാതെ 300 ഗോളുകൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo
ടീമിന് ആവശ്യമുള്ളപ്പോൾ എന്നും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും ഏറ്റവും മികച്ച പ്രകടനവും പുറത്ത് വന്നിട്ടുണ്ട്. നിർണായക സമയത്ത് ഗോളുകൾ നേടിക്കൊണ്ട് ടീമിന്റെ രക്ഷകാനയി പോർച്ചുഗീസ് സൂപ്പർ താരം പല തവണ അവതരിച്ചിട്ടുണ്ട്.
അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ നിന്ന് ക്രിസ്റ്യാനോയുടെ ക്ലബായ അൽ നാസർ പുറത്താകൽ ഭീഷണിയിൽ നിൽക്കുമ്പോഴാണ് താരത്തിന്റെ നിർണായക ഗോൾ പിന്നത്.ഈജിപ്ഷ്യൻക്ലബായ സമലേക്കിനെതിരെ സമനില നേടിയാൽ അൽ നാസറിന് ക്വാർട്ടറിൽ സ്ഥാനം ഉറപ്പിക്കാം. മത്സരത്തിന്റെ 53 ആം മിനുട്ടിൽ സിസോ ഈജിപ്ഷ്യൻ ക്ലബ്ബിന് ലീഡ് നൽകി. ഇതോടെ അൽ നാസർ സമ്മർദ്ദത്തിലായി.ഗോൾ തിരിച്ചടിക്കാനായി പല തവണ ശ്രമിച്ചെങ്കിലും സൗദി ക്ലബിന് സാധിച്ചില്ല.
മത്സരം അവസാന മിനുട്ടിലേക്ക് കടന്നതോടെ കൂടുതൽ അവിവേശഭരിതമായി. അവസാനം 87 ആം മിനുട്ടിൽ ഗിസ്‌ലെയ്ൻ കോനൻ കൊടുത്ത ക്രോസ്സ് മികച്ചൊരു ഹെഡറിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ വലയിലാക്കി അൽ നാസറിന് സമനില നേടിക്കൊടുത്തു.
Cristiano Ronaldo has now scored 300 career goals excluding his right foot. 🤯 pic.twitter.com/SchEXV9RlX
— TC (@totalcristiano) August 3, 2023
✅🐐 Cristiano Ronaldo became the first player in football history to score 300 goals without his STRONG FOOT ;
— Olt Sports (@oltsport_) August 3, 2023
🦵 154 with the left leg
🗿 144 with the head
💪 2 with arm pic.twitter.com/nhyHcuNSOt
റൊണാൾഡോയുടെ കരിയറിലെ 840-ാം ഗോളായിരുന്നു അത്.തന്റെ ഇഷ്ടപ്പെട്ട വലത് കാൽ ഉപയോഗിക്കാതെ സ്കോർ ചെയ്ത 300 മത്തെ ഗോൾ കൂടിയായിരുന്നു ഇത്.ഗ്രൂപ്പ് സിയിൽ അഞ്ച് പോയിന്റുമായി അൽ നാസർ രണ്ടാം സ്ഥാനത്തെത്തി ക്വാർട്ടറിലേക്ക് യോഗ്യത നേടി.
CRISTIANO RONALDO
— aurora (@cr7stianos) August 3, 2023
ANOTHER CLUTCH
840 CAREER GOALS pic.twitter.com/DAyXcnF7BN