റിയാദ് സീസൺ സൂപ്പർ കപ്പിൽ സൗദി അറേബ്യൻ ടീമുകളും ആയി ഏറ്റുമുട്ടാൻ പോയ ലിയോ മെസ്സിയുടെ ഇന്റർമിയാമി ടീമിന് ആദ്യ പോരാട്ടത്തിൽ തന്നെ മൂന്നിനെതിരെ നാലു ഗോളുകളുടെ തോൽവിയാണ് ലഭിച്ചത്. സൂപ്പർ താരങ്ങളായ ലിയോ മെസ്സിയും ലൂയിസ് സുവാരസ്സും ഗോളടിച്ചെങ്കിലും ശക്തരായ അൽ ഹിലാലിനെതിരെ വിജയിക്കാൻ ഇന്റർമിയാമി ടീമിന് കഴിഞ്ഞില്ല. സാക്ഷാൽ നെയ്മർ ജൂനിയറിന്റെ ക്ലബ്ബാണ് അൽ ഹിലാൽ എങ്കിലും പരിക്ക് കാരണം നെയ്മർ ജൂനിയർ സാന്നിധ്യം ലഭ്യമായിട്ടില്ല.
മത്സരത്തിന്റെ ആദ്യപകുതിയിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് ഇന്റർ മിയാമിക്കെതിരെ ലീഡ് നേടിയ അൽ ഹിലാൽ ആദ്യത്തെ 13 മിനിറ്റുകളിൽ തന്നെ രണ്ടു ഗോളുകൾ സ്കോർ ചെയ്തിരുന്നു. രണ്ടാം പകുതിയിൽ തിരിച്ചുവരവ് നടത്തിയ ഇന്റർമിയാമി സമനില നേടിയെങ്കിലും അവസാനം നിമിഷം ബ്രസീലിയൻ താരം നേടുന്ന ഗോളിലൂടെ ഇന്റർമിയാമിയെ തോൽപ്പിക്കാൻ അൽ ഹിലാലിന് കഴിഞ്ഞു.
🚨🎥 | 36 years old Leo Messi cooking the entire Al Hilal midfield 🐐🔥 pic.twitter.com/pqN030fVXT
— PSG Chief (@psg_chief) January 29, 2024
മത്സരത്തിൽ 53 മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയ ലിയോ മെസ്സി ഏകദേശം ഒരു വർഷത്തിനുശേഷമാണ് ഒരു പെനാൽറ്റി ഗോൾ സ്കോർ ചെയ്യുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. മാത്രമല്ല മത്സരത്തിൽ അൽ ഹിലാൽ താരങ്ങളെ മനോഹരമായ കബളിപ്പിക്കുന്ന ലിയോ മെസ്സിയുടെ കളിവികവും നമുക്ക് കാണാനായി. 2024 വർഷത്തിലെ ആദ്യ ഗോളാണ് അൽ ഹിലാലിനെതീരെ ലിയോ മെസ്സി സ്കോർ ചെയ്തത്.
Has it been over a year since Leo Messi last took a penalty kick?
— Leo Messi 🔟 Fan Club (@WeAreMessi) January 30, 2024
He’s still got it 😍 pic.twitter.com/57jqmuA1RF
ഇന്നത്തെ മത്സരത്തിൽ ഗോളും അസിസ്റ്റും നൽകിയ ലിയോ മെസ്സിക്ക് അടുത്ത പോരാട്ടത്തിൽ നേരിടാനുള്ളത് എതിരാളിയായ ക്രിസ്ത്യാനോ റൊണാൾഡോയുടെ ടീമിനെയാണ്. ഫെബ്രുവരി ഒന്നിന് നടക്കുന്ന മത്സരത്തിൽ സൗദി അറേബ്യൻ ശക്തരായ അൽ നസ്റുമായാണ് ലിയോ മെസ്സിയുടെ ഇന്റർ മിയാമി ടീം ഏറ്റുമുട്ടുന്നത്. ഒരുപക്ഷേ ലിയോ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ നേർക്കുന്ന അവസാനത്തെ മത്സരമായും ഇത് മാറാം.