❝75 ആം വയസ്സിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളുകൾ നേടിക്കൊണ്ടിരിക്കും❞
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും.യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ്ട്രഫോർഡിലാണ് നാട്ടങ്കം നടക്കുന്നത്.സീസൺ തുടക്കം മുതൽ പ്രതിസന്ധിയിൽ ഉള്ള ഒലെ ഗണ്ണാർ സോൾഷ്യറിന് ഇന്നത്തേത് നിലനിപ്പിന്റെ പോരാട്ടമാണ്. പെപ് ഗ്വാർഡിയോളക്ക് സമീപ കാലത്ത് ഒലെയ്ക്ക് എതിരെ നല്ല റെക്കോർഡ് അല്ല എന്നത് കൊണ്ടും സിറ്റി ഇന്ന് ജയിക്കാൻ ആകും ശ്രമിക്കുക.
ഇന്നത്തെ മത്സരത്തിന് മുന്നോടിയായി യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ച രംഗത്തെത്തിയിരിക്കുകയാണ് സിറ്റി പരിശീലകൻ പെപ് ഗാർഡിയോള.പോർച്ചുഗീസ് താരത്തിന്റെ തുടർച്ചയായ ആധിപത്യത്തെക്കുറിച്ച് മാഞ്ചസ്റ്റർ സിറ്റി ബോസ് ചർച്ച ചെയ്തു,റോണോയെ സൈൻ ചെയ്യാനുള്ള ക്ലബ്ബിന്റെ ശ്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 75 വയസ്സുള്ളപ്പോഴും ഗോൾ നേടുമെന്ന് പെപ് ഗ്വാർഡിയോള പറയുന്നു. ഈ സീസണിൽ ക്രിസ്റ്റ്യാനോ സിറ്റിയിൽ ചേരുന്നതിന്റെ അടുത്തെത്തിയെന്നും പെപ് പറഞ്ഞു .
12 വർഷത്തിന് ശേഷം യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ ഇന്ന് നടക്കുന്ന ആദ്യ മാഞ്ചസ്റ്റർ ഡെർബിയിൽ റെഡ് ഡെവിൾസിന്റെ നിരയെ നയിക്കാൻ ഒരുങ്ങുകയാണ്.നിരവധി സുപ്രധാന ഗോളുകൾ നേടിയ റൊണാൾഡോ ഈ സീസണിൽ 36-ാം വയസ്സിലും മികച്ച ഫോമിലാണ്.”അവൻ ജീവിതകാലം മുഴുവൻ ഗോളുകൾ നേടും,” ഗ്വാർഡിയോള സ്കൈ സ്പോർട്സിനോട് പറഞ്ഞു. “അവന് 75 വയസ്സുണ്ടാകും, ഒരുപക്ഷേ വിരമിച്ചേക്കാം, പക്ഷേ അവൻ സ്വന്തം ബാർബിക്യൂവിൽ ഒരു ഗെയിം കളിക്കും, അവൻ ഗോളുകൾ നേടും.”അദ്ദേഹം തിരിച്ചെത്തുന്നത് പ്രീമിയർ ലീഗിന് നല്ലതാണ്. യുണൈറ്റഡ് ക്രിസ്റ്റ്യാനോയുടെയും ക്രിസ്റ്റ്യാനോ യുണൈറ്റഡിന്റെയും വകയാണ്. ഈ പ്രായത്തിലും അദ്ദേഹം പൂർണമായും ഫിറ്റാണ്” പെപ് കൂട്ടിച്ചേത്തു.കഴിഞ്ഞ ദശകത്തിൽ ലോക ഫുട്‌ബോളിൽ മെസ്സിയെയും റൊണാൾഡോയെയും താരങ്ങൾ ഗോളുകൾ സ്കോർ ചെയ്ത അവരുടെ ടീമിനെ വിജയിപ്പിച്ചിരുന്നു ,ഭാവിയിൽ അവ അവർക്ക് വേണ്ടി സംസാരിക്കും”.
Official: Cristiano Ronaldo's goal against Tottenham has been voted as #mufc October Goal of the Month 🚀 pic.twitter.com/rg9k7miD33
— UtdDistrict (@UtdDistrict) November 4, 2021
റൊണാൾഡോ യുവന്റസ് വിടുകയാണെന്ന് വ്യക്തമായി കഴിഞ്ഞപ്പോൾ അദ്ദെഅഹത്തിനു സ്വന്തമാക്കാൻ നിരവധി ക്ലബ്ബുകൾ മുന്നോട്ട് വന്നു അതിൽ ഏറ്റവും മുന്നിൽ ഉണ്ടായിരുന്നത് മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു.ട്രാൻസ്ഫർ വിന്ഡോ അവസാനിക്കുന്ന ദിവസങ്ങളിൽ റൊണാൾഡോയെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി മുന്നിട്ടുനിൽക്കുന്നതായി കാണപ്പെട്ടു പക്ഷെ അവസാനം താരം തന്റെ മുൻ കാല ക്ലബായ യുണൈറ്റഡിൽ ചേരുകയും ചെയ്തു.മാഞ്ചസ്റ്റർ സിറ്റിയുടെ നീല വസ്ത്രം ധരിച്ച തന്റെ മുൻ മാൻ യുടിഡി ടീമംഗമായ റൊണാൾഡോയെ തനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് മാൻ യുടിഡി ബോസ് ഒലെ ഗുന്നർ സോൾസ്‌ജെയർ അഭിപ്രായപ്പെടുകയും ചെയ്തു.
Still thinking about 𝙩𝙝𝙖𝙩 Cristiano Ronaldo brace 🤩pic.twitter.com/yX7xhGHPAd
— Goal (@goal) November 5, 2021
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ 11 മത്സരങ്ങളിൽ നിന്നായി ഒമ്പത് ഗോളുകൾ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ അറ്റലാന്റയ്‌ക്കെതിരെ 2-2 സമനില വഴങ്ങിയ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടുകയും ചെയ്തു.ഒലെ ഗുന്നർ സോൾസ്‌ജെയറിന്റെ ടീമിനായി അദ്ദേഹം ഇതിനകം നാല് മാച്ച് വിന്നിംഗ് ഗോളുകൾ നേടിയിട്ടുണ്ട്. റൊണാൾഡോ ഇതിനകം തന്നെ ഓൾഡ് ട്രാഫോർഡിൽ തഴച്ചുവളരുമ്പോൾ, റെഡ് ഡെവിൾസ് താളം കിട്ടാനാവാതെ കിതക്കുകയാണ് . എല്ലാ മത്സരങ്ങളിലും റൊണാൾഡോയുടെ ഗോളുകളിലാണ് യുണൈറ്റഡ് പ്രതീക്ഷ കണ്ടെത്തുന്നത്.
Cristiano Ronaldo – The Chosen One pic.twitter.com/STvcwXguk0
— 🎥™️ (@EvkProductions) November 5, 2021