യൂറോപ്പിലെ ബിഗ് ക്ലബ്ബുകളിൽ കളിക്കുക എന്നത് ഏതൊരു ഫുട്ബോൾ താരത്തിൻറെയും വലിയ ആഗ്രഹമായിരിക്കും. എന്നാൽ ബാഴ്സലോണ മാഞ്ചസ്റ്റർ യുണൈറ്റഡ് പോലെയുള്ള ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുക എന്നത് വലിയ സ്വപ്നം തന്നെയാവും. വളരെ കുറച്ചു താരങ്ങൾക്ക് മാത്രമാണ് ഈ അവസരം ലഭിച്ചിട്ടുള്ളത്. അവസരം ലഭിച്ച പലർക്കും രണ്ടു ക്ലബ്ബുകളിലും ഒരു പോലെ തിളങ്ങാൻ സാധിച്ചിട്ടില്ല. ഹെർനറിക് ലാർസനെ പോലെ വളരെ ചുരുക്കം കുറച്ചു പേർക്ക് മാത്രമാണ് രണ്ടു ക്ലബ്ബുകളിലും തിളങ്ങാനായി സാധിച്ചിട്ടുളളത്.ലാർസൺ, മാർക്ക് ഹ്യൂസ്, ലോറന്റ് ബ്ലാങ്ക്, ജോർഡി ക്രൈഫ്, ജെറാർഡ് പിക്, വിക്ടർ വാൽഡെസ്, സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, അലക്സിസ് സാഞ്ചസ് എന്നിവരാണ് യുണൈറ്റഡിന് വേണ്ടിയും ബാഴ്സക്ക് വേണ്ടിയും ബൂട്ട് കെട്ടിയവർ.
മാർക്ക് ഹ്യൂസ്- യുണൈറ്റഡിന്റെ യൂത്ത് അക്കാദമിയുടെ ഒരു ഉൽപ്പന്നമായ ഹ്യൂസ് 80 കളുടെ മധ്യത്തിൽ ഓൾഡ് ട്രാഫോർഡിൽ മികവ് തെളിയിച്ച താരമാണ്. 1986 ൽ 2 മില്യൺ ഡോളർ ചിലവഴിച്ച് താരത്തെ ക്യാമ്പ് നൗവിലെത്തിച്ചു. സ്പെയിനിലെ തന്റെ ഒരേയൊരു സീസണിൽ നാല് ലാലിഗ ഗോളുകൾ മാത്രമാണ് താരത്തിന് നേടാനായത്.
ലോറന്റ് ബ്ലാങ്ക്- സ്പാനിഷ് കപ്പ്, കപ്പ് വിന്നേഴ്സ് കപ്പ്, പ്രീമിയർ ലീഗ് എന്നിവ നേടിയിട്ടും നൗ ക്യാമ്പിലോ ഓൾഡ് ട്രാഫോർഡിലോ ബ്ലാങ്ക് മികച്ച പ്രകടനം കാഴ്ചവച്ചില്ലെന്ന് പറയുന്നത് ശരിയാണ്.1996 ൽ ഇതിഹാസ ബാഴ്സ മാനേജർ ജോഹാൻ ക്രൈഫാണ് ഫ്രഞ്ച് താരത്തെ ബാഴ്സയിലെത്തിച്ചത്.അതേ ദിവസം തന്നെ ക്രൈഫിനെ ബാഴ്സ പുറത്താക്കുകയും ചെയ്തു.ബോബി റോബ്സണിന്റെ കീഴിൽ സ്പെയിനിൽ ഒരു സീസൺ മാത്രമാണ് ബ്ലാങ്ക് കളിച്ചത്.പിന്നീട് 2001 നും 2003 നും ഇടയിൽ യുണൈറ്റഡിൽ എത്തിയ താരം തന്റെ പ്രതിഭകൊത്ത പ്രകടനം പുറത്തെടുക്കുനന്തിൽ പരാജയപെട്ടു.
ജോർഡി ക്രൈഫ് -ജോഹന്റെ മകനായ ക്രൈഫ് 1996 ൽ യുണൈറ്റഡിലേക്ക് എത്തുന്നതിനു മുൻപ് പിതാവിന്റെ കീഴിൽ കരിയർ ആരംഭിച്ചത്.ഓൾഡ് ട്രാഫോർഡിലെ നാല് വർഷത്തെ സ്പെല്ലിൽ 34 ലീഗ് മത്സരങ്ങൾ കളിക്കാൻ മാത്രമാണ് ക്രൈഫിനു സാധിച്ചത്. രണ്ടു ക്ലബ്ബിലും ഒരു ഉയർന്ന കരിയർ ഉണ്ടാക്കാൻ താരത്തിനായില്ല.തന്റെ കരിയറിന്റെ ബാക്കി സമയം സ്പെയിൻ, ഉക്രെയ്ൻ, മാൾട്ട എന്നിവിടങ്ങളിൽ ചെലവഴിച്ചു.
ഹെൻറിക് ലാർസൺ – ഏഴു വർഷം സെൽറ്റിക്കിൽ ചിലവഴിച്ച് 240 ഗോളുകൾ നേടിയ ശേഷം 2004 ലാർസൺ ബാഴ്സയിലെത്തുന്നത്.രണ്ട് വർഷത്തിന് ശേഷം ചാമ്പ്യൻസ് ലീഗ് നേടിയ സ്വീഡിഷ് താരം ഫൈനലിൽ ആഴ്സണലിനെതിരായ 2-1 വിജയത്തിൽ രണ്ടു അസിസ്റ്റുകൾ നൽകി .2006-07 സീസണിൽ യുണൈറ്റഡിൽ എത്തിയ ലാർസൺ അവർക്കൊപ്പം പ്രീമിയർ ലീഗ് കിരീടം നേടി.
ജെറാർഡ് പിക്വെ- 2008 ലാണ് പിക്വെ യുണൈറ്റഡിൽ നിന്നും ബാഴ്സയിലെത്തുന്നത്. യുണൈറ്റഡിൽ ഒരിക്കലും ആദ്യ ടീമിൽ ഇടം നേടാൻ അദ്ദേഹത്തിനായില്ല. 2009 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തി ബാഴ്സ കിരീടം നേടിയപ്പോൾ പിക്വെ വിജയികളുടെ ഭാഗമായിരുന്നു.എട്ട് ലാലിഗ കിരീടങ്ങൾ, 2010 ലോകകപ്പ്, യൂറോ 2012 തുടങ്ങി നിരവധി കിരീടങ്ങൾ താരം നേടി.
വിക്ടർ വാൽഡെസ്- ബാഴ്സക്കായി 500 ലതികം ഗെയിമുകൾ കളിക്കുകയും മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ ധാരാളം ട്രോഫികൾ നേടുകയും ചെയ്ത ഒരു ഇതിഹാസമാണ് വിക്ടർ വാൽഡെസ്. 2015 ജനുവരിയിൽ ഡേവിഡ് ഡി ഗിയയുടെ ബാക്കപ്പായി സ്പാനിഷ് ഗോൾകീപ്പർ യുണൈറ്റഡിൽ ചേർന്നു – എന്നാൽ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്.
സ്ലാറ്റൻ ഇബ്രാഹിമോവിച്ച്- ഫെർഗൂസൻ ഒഴിഞ്ഞതിനു ശേഷം യുനൈറ്റഡിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ഇബ്രാഹിമോവിച്ച്, 2016-17 ൽ ലീഗ് കപ്പും യൂറോപ്പ ലീഗും ഇബ്ര യൂണൈറ്റഡിനൊപ്പം നേടി.2009-11 ൽ ബാഴ്സലോണയിൽ കളിച്ച സ്വീഡിഷ് താരത്തിന് മാനേജർ പെപ് ഗ്വാർഡിയോളയ്ക്കൊപ്പം അത്ര അമികച്ച സീസൺ ആയിരുന്നില്ല.
അലക്സിസ് സാഞ്ചസ്-2011 നും 2014 നും ഇടയിൽ നൗ ക്യാമ്പിൽ 39 ലാലിഗ ഗോളുകൾ നേടിയ ചിലിയൻ സ്ട്രൈക്കർ നെയ്മറിനും ലൂയിസ് സുവാരസിനും വഴി മാറി കൊടുക്കുകയായിരുന്നു. ചിലി ഇന്റർനാഷണൽ ആഴ്സണലിലെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി മാറി, മൂന്നര വർഷത്തെ സ്പെഷലിൽ 122 മത്സരങ്ങളിൽ നിന്ന് 60 ഗോളുകൾ നേടി. 2018 ജനുവരിയിൽ യുണൈറ്റഡിൽ എത്തിയ താരത്തിന് ആ മികവ് പുറത്തെടുക്കനായില്ല.