എട്ടാം ബാലൺ ഡി ഓർ നേടിയ ലയണൽ മെസ്സിക്ക് ഗംഭീര സ്വീകരണം നൽകി ഇന്റർ മയാമി |Lionel Messi

ഇന്റർ മിയാമിയും ന്യൂയോർക്ക് സിറ്റി എഫ്‌സിയും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെ നടന്ന പ്രീഗെയിം ചടങ്ങിൽ ലയണൽ മെസ്സി തന്റെ എട്ടാം ബാലൺ ഡി ഓർ പ്രദർശിപ്പിച്ചു.തന്റെ ശ്രദ്ധേയമായ നേട്ടത്തിന്റെ പ്രതീകമായി മെസ്സി ട്രോഫി ഉയർത്തിയപ്പോൾ കാണികൾ ആരവമുയർത്തി.യൂറോപ്പിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ ബാലൺ ഡി ഓർ നേടുന്ന ആദ്യ താരമാണ് ലയണൽ മെസ്സി.

മയാമിയിൽ ഉള്ള എല്ലാവരോടും ഞാൻ നന്ദി പറയുന്നു. ഫുട്ബോളുമായി ബന്ധപ്പെട്ടവരോട് മാത്രമല്ല,മറിച്ച് ഈ നഗരത്തിലെ എല്ലാവരോടും നന്ദി പറയുന്നു. കാരണം എനിക്കും എന്റെ കുടുംബത്തിനും അത്രയേറെ സ്നേഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഞാൻ അതിൽ വളരെയധികം സന്തോഷവാനാണ്,എനിക്ക് വളരെ വേഗത്തിൽ തന്നെ ഇവിടെ ഇഴകിച്ചേരാൻ കഴിഞ്ഞു, മെസ്സി സ്വീകരണത്തിൽ പറഞ്ഞു.മുന്നോട്ട് നോക്കുമ്പോൾ, മെസ്സി ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു

“എനിക്ക് സംശയമില്ല… അടുത്ത വർഷം കൂടുതൽ മെച്ചമായിരിക്കുമെന്ന്. ഞങ്ങൾ ആസ്വദിക്കുന്നത് തുടരുകയും കൂടുതൽ ടൈറ്റിലുകൾ നേടാൻ ശ്രമിക്കുകയും ചെയ്യും, നിങ്ങൾ എന്നോടൊപ്പമുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” മെസ്സി പറഞ്ഞു.തന്റെ വരവിനുശേഷം ഇന്റർ മിയാമിയുടെ തലവര തന്നെ മെസ്സി മാറ്റിയിരുന്നു. മയാമിയുടെ ചരിത്രത്തിലെ ആദ്യ കിരീടമായ ലീഗ് കപ്പ് നേടികൊടുക്കുകയും ചെയ്തു.സെപ്തംബറിൽ പരിക്ക് പറ്റിയിരുന്നില്ലെങ്കിൽ മെസ്സി മയാമിയെ പ്ലെ ഓഫിൽ എത്തിക്കുമായിരുന്നു. ഇന്റർ മിയാമിക്ക് വേണ്ടി 14 മത്സരങ്ങളിൽ നിന്ന് മെസ്സി 11 ഗോളുകൾ നേടുകയും അഞ്ച് തവണ അസിസ്റ്റ് ചെയ്യുകയും ചെയ്തു.

വെള്ളിയാഴ്ചത്തെ മത്സരത്തിന് ശേഷം ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി അർജന്റീനയ്‌ക്കൊപ്പം അന്താരാഷ്ട്ര ഡ്യൂട്ടിക്ക് പോകാനൊരുങ്ങുകയാണ് മെസ്സി.എന്നാൽ ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ ന്യൂയോർക്ക് സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്റർ മയമിയെ പരാജയപ്പെടുത്തി.ബ്രസീലിയൻ യംഗ് ഗൺ ടാലെസ് മാഗ്നോ ആദ്യ പകുതിയുടെ അവസാനത്തിൽ ന്യൂയോർക്കിനെ മുന്നിലെത്തിച്ചു.കൗമാരക്കാരൻ ജൂലിയൻ ഫെർണാണ്ടസ് മറ്റൊരു ഗോൾ കൂടി ചേർത്തു.പകരക്കാരനായ റോബർട്ട് റോബിൻസൺ പത്ത് മിനിറ്റ് ശേഷിക്കെ മിയാമിക്ക് വേണ്ടി ഒരു ഗോൾ മടക്കി, പക്ഷേ അവർക്ക് സമനില നേടാനായില്ല.

Rate this post
Lionel Messi