ശ്രമിച്ചത് 92 പേർ,വിജയിച്ചത് മെസ്സി മാത്രം, ചാമ്പ്യൻസ് ലീഗിലെ പുതിയ കണക്കുകൾ

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് വിജയം നേടാൻ സാധിച്ചിരുന്നില്ല.പോർച്ചുഗീസ് ക്ലബായ ബെൻഫിക്ക പിഎസ്ജിയെ സമനിലയിൽ തളക്കുകയായിരുന്നു. അവരുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി പിരിയുകയായിരുന്നു. പക്ഷേ പിഎസ്ജി തന്നെയാണ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.

ഈ മത്സരത്തിൽ മെസ്സി മികച്ച പ്രകടനമാണ് നടത്തിയത്.പിഎസ്ജിയുടെ ഗോൾ പിറന്നത് ലയണൽ മെസ്സിയുടെ ബൂട്ടിൽ നിന്നായിരുന്നു.22ആം മിനുട്ടിൽ നെയ്മറുടെ പാസിൽ നിന്ന് മനോഹരമായ ഷോട്ടിലൂടെയാണ് മെസ്സി ഗോൾ നേടിയത്. ഗോൾ മാറ്റി നിർത്തിയാലും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

അതിനുള്ള ഒരു ഉദാഹരണമാണ് ഡ്രിബിളുകളുടെ കണക്കുകൾ. മത്സരത്തിൽ ആകെ അഞ്ച് ഡ്രിബിളുകളായിരുന്നു മെസ്സി ശ്രമിച്ചിരുന്നത്.ഈ അഞ്ച് ഡ്രിബിളുകളും വിജയകരമായി പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. അതായത് 100% കാര്യക്ഷമത മെസ്സിക്ക് ഈ മത്സരത്തിൽ അവകാശപ്പെടാനുണ്ട്.

ഈ യുവേഫ ചാമ്പ്യൻസ് ലീഗ് സീസണിൽ ആകെ 92 താരങ്ങളാണ് ഇതുവരെ ഒരു മത്സരത്തിൽ അഞ്ചോ അതിലധികമോ തവണ ഡ്രിബിൾ ചെയ്യാൻ ശ്രമിച്ചിട്ടുള്ളത്. എന്നാൽ ഈ 92 പേരിൽ ഒരാൾക്ക് പോലും മുഴുവനായിട്ടും വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഇന്നലത്തെ മത്സരത്തിൽ മുഴുവൻ ഡ്രിബിളുകളും പൂർത്തിയാക്കുന്നത് കാണിച്ചുകൊടുക്കാൻ ലയണൽ മെസ്സിക്ക് സാധിക്കുകയായിരുന്നു.

ഡ്രിബിളുകളുടെ കാര്യത്തിൽ ലയണൽ മെസ്സി തന്നെയാണ് എപ്പോഴും മുന്നിൽ നിൽക്കാറുള്ളത്.ഈ സീസണിൽ യൂറോപ്പിലെ ടോപ് ഫൈവ് ലൈക്കുകളിൽ ഏറ്റവും കൂടുതൽ തവണ ഡ്രിബിളുകൾ വിജയകരമായി പൂർത്തിയാക്കിയ താരവും വെച്ച് തന്നെയാണ്.ഈ 35ആം വയസ്സിലും മെസ്സി തന്റെ ആരാധകർക്ക് ഓർത്തുവെക്കാൻ ഒരുപിടി മനോഹര നിമിഷങ്ങൾ സമ്മാനിക്കുകയാണ്.

4.7/5 - (62 votes)