ഐ എസ് എൽ നിർത്തിവെക്കുമോ ? അങ്ങനെ സംഭവിച്ചാൽ കിരീടം കേരള ബ്ലാസ്റ്റേഴ്സിന് തന്നെ
ഞായറാഴ്ച മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് ആവശ്യമായ കളിക്കാരെ കേരള ബ്ലാസ്റ്റേഴ്സിന് ലഭ്യമല്ലാത്തതിനാൽ മത്സരം മാറ്റിവച്ചിരുന്നു.കൊവിഡ് കൂടുതൽ വ്യാപിച്ചു കൊണ്ടിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ഐ എസ് എൽ മത്സരങ്ങൾ മാറ്റി വെക്കേണ്ടി വന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. കോവിഡ് വ്യാപനം ഇത്ര രൂക്ഷമായ സാഹചര്യത്തിൽ ലീഗ് നിർത്തിവെക്കാനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാനാവില്ല. ഒരു നീണ്ട ഇടവേളക്ക് ശേഷം ലീഗ് ആരംഭിക്കണം എന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. പക്ഷെ ലീഗിന് ഒരു ഇടവേള കൊടുത്താൽ പുനരാരംഭിക്കാനുള്ള സാദ്ധ്യതകൾ വളരെ കുറവാണ്.
നിലവിലെ അവസ്ഥയിൽ ലീഗ് നിർത്തുകയാണെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. പക്ഷെ അത് ഒരിക്കലും 100 % ആത്മാർത്ഥയുള്ള ഒരു ആഹ്ലാദമായിരിക്കില്ല എന്നുറപ്പാണ്. ആ സന്തോഷത്തിന്റെ പിന്നിലെ കാരണം ലീഗ് നിർത്തിവെച്ച് പിന്നെ ലീഗ് ഉപേക്ഷിക്കേണ്ടി വന്നാൽ ലീഗ് നിയമപ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ആകും ലീഗ് ചാമ്പ്യന്മാർ. നിലവിൽ 11 മത്സരങ്ങളിൽ നിന്നും 20 പോയിട്ടുമായി പോയിന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്സ് ആണ് ഒന്നാം സ്ഥാനത്ത്.
ലീഗ് നിർത്തിവെക്കുകയോ ,ഉപേക്ഷിക്കുകയോ ചെയ്താൽ മത്സരത്തിൽ ടീം എടുത്ത ശരാശരി പോയത് അനുസരിച്ചായിരിക്കും ചാമ്പ്യന്മാരെ നിശ്ചയിക്കുക. നിലവിലെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിന് തന്നെയാണ് കൂടുതൽ ശരാശരി പോയിന്റുകളും ഉള്ളത്. 11 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ശരാശരി 1 .81 ആണ് . രണ്ടാം സ്ഥാനത്തുള്ള ജാംഷെഡ്പൂരിന് 1 .72 ഉം , മൂന്നാം സ്ഥാനത്തുള്ള മോഹൻ ബഗാന് 9 കളികളിൽ നിന്നും നേടിയ ശരാശരി പോയിന്റ് 1 .66 ആണ്. ഹൈദരാബാദ് ചെന്നൈ ടീമുകളുടെ ശരാശരി പോയിന്റ് 1 .54 ആണ്.
This is how the Points Per Match table looks like as of now!@KeralaBlasters will be adjudged as the winners if the league get suspended now🟡🐘💥#ISL #LetsFootball #KBFC #YennumYellow #KeralaBlasters #FalfwayFootball pic.twitter.com/KeaHVicBiA
— Halfway Football (@HalfwayFootball) January 18, 2022
എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ലീഗ് നിർത്തിവെക്കുകയോ ചെയ്യില്ലെന്ന് അതികൃതർ വ്യകത്മാക്കിയിരുന്നു .പല ക്ലബ്ബുകളുടെയും താരങ്ങൾ ബയോ ബബിൾ ലംഘിച്ചുവെന്ന് പല ഗോവൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.11 ക്ലബ്ബുകളിൽ എട്ടെണ്ണം തങ്ങളുടെ ക്യാമ്പുകളിൽ പോസിറ്റീവ് കോവിഡ് -19 കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗിലെ ബയോ ബൈബിൾ സുരക്ഷിതമല്ല എന്ന് വാദവും നിലനിൽക്കുന്നുണ്ട്. മൂന്നു മത്സരങ്ങൾ മാറ്റിവെച്ചതിനു ശേഷം ഇന്ന് മത്സരം നടക്കുകയാണ്. നോർത്ത് ഈസ്റ്റും ഒഡിഷയും തമ്മിലാണ് പോരാട്ടം.