ഫിഫ ഫുട്ബോൾ റാങ്കിങ്ങ്: പോർച്ചുഗലിന് കുതിപ്പ്, ആദ്യ സ്ഥാനങ്ങളിൽ മാറ്റമില്ല
കൊറോണ വൈറസ് പ്രതിസന്ധി മൂലം വളരെക്കാലമായി നിർത്തി വെച്ചിരുന്ന അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിച്ചതിനു ശേഷമുള്ള ഫിഫ റാങ്കിംഗ് പുറത്തു വന്നു. യൂറോപ്യൻ ടീമുകളുടെ മേധാവിത്വമുള്ള ആദ്യ പത്തു സ്ഥാനങ്ങളിൽ ലാറ്റിനമേരിക്കയിൽ നിന്നും നാലു ടീമുകൾ ഇടം പിടിച്ചിട്ടുണ്ട്.
ആദ്യ പത്തു സ്ഥാനങ്ങളിൽ പോർച്ചുഗലാണ് ഏറ്റവുമധികം കുതിപ്പുണ്ടാക്കിയത്. രണ്ടു സ്ഥാനങ്ങൾ മുന്നേറിയ പറങ്കിപ്പട അഞ്ചാം സ്ഥാനത്തെത്തി. അതേ സമയം ആദ്യ നാലു സ്ഥാനങ്ങളിൽ ബെൽജിയം, ഫ്രാൻസ്, ബ്രസീൽ, ഇംഗ്ലണ്ട് എന്നിവർ തന്നെ തുടർന്നു. ആദ്യ അഞ്ചിൽ ബ്രസീൽ മാത്രമാണ് യൂറോപ്പിനു പുറത്തു നിന്നുള്ള ടീം.
FIFA World Ranking Update:
— Amofootball⚽ (@AMOfootballnews) September 17, 2020
1. Belgium 🇧🇪
2. France 🇫🇷
3. Brazil 🇧🇷
4. England 🇬🇧
5. Portugal 🇵🇹
6. Uruguay 🇺🇾
7. Spain 🇪🇸
8. Croatia 🇭🇷
9. Argentina 🇦🇷
10.Columbia 🇨🇴
14. Germany 🇩🇪
29. Nigeria 🇳🇬
109. India 🇮🇳
ഫിഫ റാങ്കിങ്ങ് ആദ്യ പത്തു സ്ഥാനക്കാർ:
1. ബെൽജിയം
2. ഫ്രാൻസ്
3. ബ്രസീൽ
4. ഇംഗ്ലണ്ട്
5. പോർച്ചുഗൽ
6. യുറുഗ്വയ്
7. സ്പെയിൻ
8. ക്രൊയേഷ്യ
9. അർജൻറീന
10. കൊളംബിയ
കൊറോണ വ്യാപനത്തിനു ശേഷം മത്സരങ്ങളൊന്നും കളിക്കാത്ത ഇന്ത്യ റാങ്കിങ്ങിൽ ഒരു സ്ഥാനം നഷ്ടപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 109ആം സ്ഥാനത്താണ് ഇന്ത്യയുള്ളത്.