“ഐഎസ്എൽ സെമി-ഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ എപ്പോഴെല്ലാം ?” അറിയേണ്ടതെല്ലാം
ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിന്റെ നോക്കൗട്ട് മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചു.ആദ്യ പാദ സെമി ഫൈനൽ മാർച്ച് 11 വെള്ളിയാഴ്ചയും മാർച്ച് 12 ശനിയാഴ്ചയും നടക്കും. മാർച്ച് 15 ചൊവ്വാഴ്ചയും മാർച്ച് 16 ബുധനാഴ്ചയും റിട്ടേൺ ലെഗുകൾ ക്രമീകരിച്ചിരിക്കുന്നു. ഫൈനൽ മാർച്ച് 20 ഞായറാഴ്ച്ച നടക്കും. ഗോവയിലെ ഫട്ടോർഡയിലുള്ള പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ഈ സീസണിലെ സെമി ഫൈനലിൽ എവേ ഗോൾ നിയമം ബാധകമല്ല. അതാത് രണ്ട് ലെഗ് ടൈകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീമുകൾ ഫൈനലിലേക്ക് മുന്നേറും.ഐ.എസ്.എല്ലിന്റെ ലീഗ് ഘട്ട മത്സരങ്ങളുടെ ഷെഡ്യുൾ മാത്രമേ നേരത്തെ പുറത്തിറക്കിയിരുന്നുള്ളൂ. മാർച്ച് 7നാണ് ലീഗ് ഘട്ട മത്സരങ്ങൾ അവസാനിക്കുന്നത്.
നിലവിൽ 16 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി ഹൈദരാബാദ് എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്. എസ്‌സി ഈസ്റ്റ് ബംഗാളും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും 17 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പട്ടികയിൽ അവസാന സ്ഥാനത്താണ്. അവസാന മൂന്ന് മത്സരങ്ങൾ ജയിച്ചാലും ഇരു ടീമുകൾക്കും സെമിയിൽ കടക്കാനാകില്ല. മാർച്ച് ഏഴിന് ലീഗ് ഘട്ടം അവസാനിക്കും.
📢 #ISL Semifinal and Final dates 👇#IndianFootball pic.twitter.com/ALAUNpOySU
— GOAL India (@Goal_India) February 17, 2022
സെമി 1 ആദ്യ പാദം : മാർച്ച് 11 , വെള്ളി. സെമി 2 ആദ്യ പാദം : മാർച്ച് 12 , ശനി. സെമി 1 രണ്ടാം പാദം : മാർച്ച് 15 , ചൊവ്വ. സെമി 2 രണ്ടാം പാദം : മാർച്ച് 16 , ബുധൻ. ഫൈനൽ : മാർച്ച് 20 ഞായർ.