“ലൂണയുടെ ക്യാപ്റ്റൻസിയിൽ രണ്ടു മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു”
ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ നിർണായക മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.ഈസ്റ്റ് ബംഗാളിന് എതിരായ വിജയത്തിൽ നിന്ന് ഇന്ന് മാറ്റങ്ങൾ ഉണ്ട്. സസ്പെൻഷൻ മാറിയ ഖാബ്ര ലെസ്കോവിച് എന്നിവർ തിരികെ എത്തി. സന്ദീപ് ഡിഫൻസിൽ ഉണ്ട്. നിശു ഇന്ന് ടീമിലേ ഇല്ല.ലൂണ ആണ് ഇന്നും ടീമിന്റെ ക്യാപ്റ്റൻ.എനെസ് സിപോവിച്ച്, സഞ്ജീവ് സ്റ്റാലിൻ എന്നിവരാണ് പുറത്തിരിക്കുന്നത്.
പ്രഭ്സുഖാൻ ഗില്ലാണ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ഗോളി. ലെസ്കോവിച്ചിനൊപ്പം മലയാളി താരം വി ബിജോയ് സെന്റർ ബാക്കാകു. ഖബ്ര റൈറ്റ് ബാക്കിയ കളിക്കുമ്പോൾ ലെഫ്റ്റ് ബാക്ക് റോൾ സന്ദീപ് സിങ്ങിനാണ്.ജീക്സൻ സിങ്-പ്യൂയ്റ്റിയ സഖ്യം സെൻട്രൽ മിഡ്ഫീൽഡ് ചുമതല വഹിക്കും. അഡ്രിയാൻ ലൂണയും സഹൽ അബ്ദുൾ സമദും വിങ്ങിൽ കളിക്കും. അൽവാരോ വാസ്ക്വസ്-ജോർജ് പെരേയ്ര ഡയസ് സഖ്യത്തിനാണ് ആക്രമണ ചുമതല.
TEAM NEWS HAS ARRIVED 🚨
— K e r a l a B l a s t e r s F C (@KeralaBlasters) February 19, 2022
Marko and @harman_khabra slot back into the lineup to face ATKMB tonight! #KBFCATKMB #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/GgEBC3jHf9
കേരള ബ്ലാസ്റ്റേഴ്സ്; ഗിൽ, സന്ദീപ്, ബിജോയ്, ലെസ്‌കോവിച്ച്, ഖബ്ര, ജീക്‌സൺ, പ്യൂട്ടിയ, സഹൽ, ലൂണ, ഡയസ്, വാസ്‌ക്വസ്