“വിവാദ പരാമർശം , വനിത താരങ്ങളോടും കേരള ബ്ലാസ്റ്റേഴ്സിനോടും മാപ്പ് പറഞ്ഞ് തടിയൂരി സന്ദേശ് ജിംഗൻ”
ശനിയാഴ്ച ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ 2-2 ന് സമനില വഴങ്ങിയതിന് ശേഷം വിവാദ പരാമർശവുമായി മുൻ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കൻ. “സ്ത്രീകളോടൊപ്പമാണ് ഞങ്ങൾ കളിച്ചത് സ്ത്രീകളോടൊപ്പം” എന്നാണ് മത്സരശേഷം ജിങ്കൻ പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം പരാമർശം സന്ദേശ് ജിങ്കനെ പോലൊരു സീനിയർ ഫുട്ബോൾ താരത്തിൽ നിന്നും ആരും പ്രതീക്ഷിക്കുന്നതായിരുന്നില്ല. ഇന്ത്യൻ ദേശീയ ടീം വൈസ് ക്യാപ്റ്റൻ കൂടിയായ ജിങ്കൻ ഇന്ത്യൻ വനിതാ ഫുട്ബോളിനേയും താരങ്ങളേയും കൂടിയാണ് ഈ വിവാദ പരാമശത്തിലൂടെ അപമാനിച്ചിരിക്കുന്നത്.
എന്നാൽ വിവാദ പ്രസ്താവനയിൽ മാപ്പുമായി എത്തിയിരിക്കുകയാണ് താരം.ഇതേ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ജിങ്കനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ അടക്കമുള്ള ഇന്ത്യൻ ഫുട്ബോൾ ആരാധകർ ജിങ്കനെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞിരിക്കുകയാണ് ജിങ്കൻ. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കെതിരെ ആയിരുന്നില്ല തന്റെ പരാമർശങ്ങൾ എന്നു പറഞ്ഞ ജിങ്കൻ എല്ലാ എതിരാളികളെയും ബഹുമാനിക്കാറുണ്ടെന്നും കുട്ടിച്ചേർത്തു.
“എന്നെ വ്യക്തിപരമായി അറിയാവുന്നവർ നിങ്ങളോട് പറയും, ഞാൻ എല്ലായ്പ്പോഴും ഇന്ത്യൻ വനിതാ ടീമിനും പൊതുവെ സ്ത്രീകൾക്കും വലിയ പിന്തുണ നൽകിയിട്ടുണ്ട്. എനിക്ക് ഒരു അമ്മയും എന്റെ സഹോദരിമാരും എന്റെ ഭാര്യയും ഉണ്ടെന്ന കാര്യം മറക്കരുത്, ഞാൻ എപ്പോഴും സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറി” ജിംഗൻ പറഞ്ഞു.
When you are so driven to win all points for your team, it’s disappointing when you finish with just one. In the heat of the moment, we say a lot of things, and what’s being circulated should be seen in the same perspective.
— Sandesh Jhingan (@SandeshJhingan) February 20, 2022
“കളി കഴിഞ്ഞ് എന്റെ സഹതാരവുമായി ഞാൻ നടത്തിയ ഒരു തർക്കമാണ് നിങ്ങൾ കേൾക്കുന്നത്. കളി ജയിക്കാത്തതിന്റെ നിരാശയുടെ ഫലമാണ് ഞാൻ പറഞ്ഞത്. ഒഴികഴിവ് പറയരുതെന്ന് ഞാൻ എന്റെ സഹതാരത്തോട് പറഞ്ഞു, അതിനാൽ എന്റെ അഭിപ്രായം വ്യത്യസ്തമായി എടുക്കുന്നവർ എന്റെ പേര് നശിപ്പിക്കാൻ മാത്രമാണ് ഇത് ചെയ്യുന്നത്.എന്റെ അഭിപ്രായങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുന്നു. ആരെയും ഉപദ്രവിക്കാൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. ഒരു നല്ല ദിനം ആശംസിക്കുന്നു” താരം കൂട്ടിച്ചേർത്തു.
Ladies and gentlemen, presenting to you the vice captain of Indian National Team and the biggest sexist you'll see. " played with girls" what bro girls are that bad? What a shame.
— Aswathy (@RM_madridbabe1) February 20, 2022
pic.twitter.com/MKuyk858qY
#BringBack21 എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡുചെയ്തു, ജിങ്കൻ ക്ലബ് വിട്ടതിന് ശേഷം 21-ാം നമ്പർ ജേഴ്സി പിൻവലിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ക്ലബ് മാനേജ്മെന്റിനോട് അഭ്യർത്ഥിച്ചു. ഐഎസ്എല്ലിന്റെ ആദ്യ പതിപ്പിൽ നിന്ന് 76 മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിച്ച ജിംഗൻ 2020 ൽ ബഗാനിൽ ചേർന്നു.അതേ സമയം സെ ക്സിസ്റ്റ് പരാമർശങ്ങൾ നടത്തിയതിന് ശേഷം മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നാണ് ജിങ്കനെ ഫുട്ബോൾ ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്.
The comments made by Sandesh Jhingan deserve all the criticism they're getting and more. All the posturing means little if you're inherently sexist. And it's 2022, stop with the 'I have a mother…' line to defend your poor behaviour.
— Women's Football India (@WomensFootieIND) February 20, 2022
Not our hero.