” നിഷു കുമാർ നാളെയും കളിക്കില്ല, പകരമാര് ? , മാസ്കുമായി ഹോർമിപാം പരിശീലനത്തിൽ തിരിച്ചെത്തി “

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ ഹൈദരാബാദിനെ നേരിടുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ വലിക്കുന്ന പ്രധാന പ്രശ്‍നം താരങ്ങളുടെ പരിക്കും സസ്പെൻഷനുമാണ്. പ്രതിരോധത്തിലെ പ്രമുഖ താരങ്ങൾ അടക്കം പ്രധാന താരങ്ങളൊന്നും പരിക്കിൽ നിന്നും മുക്തരായിട്ടില്ല. മുന്നേറ്റ നിരയിൽ ഡയസ് കളിക്കാതിരിക്കുന്നതും ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി തന്നെയാണ്.

എന്നാൽ പരിക്കേറ്റ് പുറത്തിരിക്കുന്ന പ്രതിരോധനിരയിലെ കരുത്തുറ്റ സാന്നിധ്യം റൂയിവ ഹോർമിപാം പരിശീലനം പുനരാരംഭിച്ചു. മൂക്കിന് പരുക്കേറ്റ താരം പുതിയ സുരക്ഷാ മാസ്ക് അണിഞ്ഞുകൊണ്ടാണ് പരിശീലനം പുനരാരംഭിച്ചത്.ഹോർമിപാം മാസ്ക് ധരിച്ചുകൊണ്ട് പരിശീലനത്തിൽ എത്തിയെന്നും ശേഷിക്കുന്ന ഗെയിമുകളുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മത്സരത്തിന് മുൻപുള്ള പത്ര സമ്മേളനത്തിൽ ഇവാൻ അപറഞ്ഞു.

ജെംഷദ്പുർ എഫ്സിക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ തന്നെ ​ഗോളി പ്രഭ്സുഖാൻ ​ഗില്ലുമായി കൂട്ടിയിടിച്ചുവീണാണ് റൂയിവയ്ക്ക് പരുക്കേറ്റത്. മൂക്കിന്റെ അസ്ഥിക്ക് പരുക്കേറ്റ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം തിരികെ ബയോബബിളിൽ എത്തി ക്വാറന്റൈൻ പൂർത്തിയാക്കി ആണ് ക്വാമ്പിൽ തിരികെ ചേർന്നത്. താരം തിരികെ എത്തിയത് കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന് ഊർജ്ജമാവും. കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ ഗംഭീര പ്രകടനം നടത്താൻ താരത്തിന് ഇതുവരെ ആയിരുന്നു.

ഫുൾബാക്ക് നിശു കുമാർ നാളെയും ടീമിനൊപ്പം ഉണ്ടാകില്ല. താരത്തിന്റെ പരിക്ക് മാറിയില്ല എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. കഴിഞ്ഞ മോഹൻ ബഗാന് എതിരായ മത്സരത്തിലും നിശു കുമാറിന് പരിക്ക് കാരണം കളിക്കാൻ ആയിരുന്നില്ല. താരം ഇപ്പോഴും പൂർണ്ണ ഫിറ്റ്നെസിൽ എത്തിയിട്ടില്ല എന്ന് കോച്ച് പറഞ്ഞു. അതുകൊണ്ട് തന്നെ അടുത്ത മത്സരത്തിൽ നിശു കുമാർ സ്ക്വാഡിലേ ഉണ്ടാവില്ല എന്നും കോച്ച് പറഞ്ഞു.

ക്യാപ്റ്റൻ ജെസ്സൽ കാർനെയ്റോയ്ക്ക് പരിക്കേറ്റതോടെയാണ് നിഷു കുമാർ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിയത്.പരുക്കിനെത്തുടർന്ന് ദീർ​​ഘനാൾ കളിക്കളത്തിന് പുറത്തിരുന്നശേഷമാണ് നിഷു തിരിച്ചെത്തിയത്. ഫോം കണ്ടെത്തിത്തുടങ്ങിയ നിഷുവിന് ഇതിനിടയ്ക്ക് വീണ്ടും പരിക്കേൽക്കുന്നത്. അടുത്ത മത്സരത്തിൽ ആര് ലെഫ്റ്റ് ബാക്കായി ഇറങ്ങും എന്ന് കേരള ബ്ലാസ്റ്റേഴ്സിന് ആശങ്ക ഉണ്ട്.കഴിഞ്ഞ മത്സരത്തിൽ സന്ദീപ് സിങ്ങാണ് ലെഫ്റ്റ് ബാക്ക് റോളിൽ കളിച്ചത്. എന്നാൽ സസ്പെൻഷനെത്തുടർന്ന് സന്ദീപും നാളെ പുറത്തിരിക്കേണ്ടിവരും. ഇതോടെ സഞ്ജീവ് സ്റ്റാലിൻ, ദെനെചന്ദ്ര മീത്തെ എന്നീ രണ്ട് താരങ്ങൾ മാത്രമാണ് ഈ പൊസിഷനിൽ കളിക്കാൻ ശേഷിക്കുന്നത്.രാഹുൽ കെപി പൂർണ ഫിറ്റ്‌നസിലേക്ക് തിരിച്ചെത്തുകയാണെന്ന് കെബിഎഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകൊമാനോവിച്ച് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

Rate this post