അഗ്യൂറോ പുറത്ത്, അർജന്റീന ടീം പ്രഖ്യാപിച്ചു
അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജൻറീന ടീം പ്രഖ്യാപിച്ചു. മെസി നായകനായ മുപ്പതംഗ പ്രാഥമിക ടീമിനെയാണ് പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചത്. നിലവിലെ ടീമിൽ നിന്നും ഇരുപത്തിമൂന്നംഗ ടീമിനെ പ്രഖ്യാപിച്ചാകും മത്സരങ്ങൾക്ക് അർജന്റീന ഇറങ്ങുക. മുൻ ആഴ്സനൽ താരം എമിലിയാനോ മാർട്ടിനസ് ടീമിലിടം നേടിയപ്പോൾ അഗ്യൂറോ പുറത്തായി.
അർജൻറീന ടീം: ഗോൾകീപ്പർമാർ – എമിലിയാനോ മാർട്ടിനസ് (ആസ്റ്റൺ വില്ല), യുവാൻ മുസോ (യുഡിനസ്), അഗസ്റ്റിൻ മർച്ചേസിൻ (പോർട്ടോ). പ്രതിരോധ താരങ്ങൾ – യുവാൻ ഫൊയ്ത്ത് (ടോട്ടനം), റെൻസോ സറാവിയ (ഇന്റർ-ബ്രസീൽ), ജെർമൻ പെസല്ല (ഫിയോറൻറീന), ലിയനാർഡോ ബല്ലെർഡി (മാഴ്സ), ഒട്ടമെൻഡി (മാഞ്ചസ്റ്റർ സിറ്റി), നഹുവൻ പെരസ് (അറ്റ്ലറ്റികോ മാഡ്രിഡ്), വാൾട്ടർ കന്നമൻ (ഗ്രമിയോ), ടാഗ്ലിയാഫികോ (അയാക്സ്), അക്യൂന (സെവിയ്യ), ഫാകുണ്ട മെദിന (ലെൻസ്).
Argentina squad for the World Cup qualifiers against Ecuador and Bolivia. Lionel Messi, Paulo Dybala, Alexis Mac Allister, Emiliano Martinez and Cristian Pavon of the LA Galaxy are all included. pic.twitter.com/7Jc8wmxLxo
— Roy Nemer (@RoyNemer) September 18, 2020
മിഡ്ഫീൽഡ് – പരഡസ് (പിഎസ്ജി), ഗുയ്ഡോ റോഡ്രിഗസ് (റയൽ ബെറ്റിസ്), ഡി പോൾ (യുഡിനസ്), പലാസിയോസ് (ലെവർകൂസൻ), ലൊ സെൽസോ (ടോട്ടനം), ഡൊമനിഗ്വസ് (ബൊളോഗ്ന). മുന്നേറ്റനിര – മെസി (ബാഴ്സ), ഡിബാല (യുവന്റസ്), ഒകമ്പോസ് (സെവിയ്യ), ഗോൺസാലസ് (സ്റ്റുട്ഗർട്ട്), മാക് അലിസ്റ്റർ (ബ്രൈറ്റൺ), പപ്പു ഗോമസ് (അറ്റലാന്റ), ജോക്വിൻ കൊറേയ (ലാസിയോ), അലാറിയോ (ലെവർകൂസൻ), ലൗടാരോ (ഇന്റർ), ജിയോവാനി സിമിയോണി (കാഗ്ലിയാരി), പവോൺ (എൽഎ ഗ്യാലക്സി).
ഒക്ടോബർ 8ന് ഇക്വഡോറിനും ഒക്ടോബർ 13ന് ബൊളീവിയക്കും എതിരെയാണ് അർജൻറിനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ. മത്സരത്തിനായി മെസി അർജന്റീനയിലേക്കു പോയി സ്പെയിനിലേക്കു തിരിച്ചെത്തിയാൽ ക്വാറന്റീനിൽ ഇരിക്കണമെന്നതു കൊണ്ട് എൽ ക്ലാസികോയടക്കം മൂന്നു മത്സരം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.