” ആദ്യ പകുതിയിലെ രണ്ടു വലിയ മിസ്സുകൾക്ക് രണ്ടാം പകുതിയിൽ പ്രായശ്ചിത്തം ചെയ്ത ഡയസ് “
കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം നിലനിൽപ്പിനായുള്ള പോരാട്ടം മാത്രമായിരുന്നില്ല തങ്ങളിൽ വിശ്വാസം അർപ്പിച്ച ആയിരക്കണക്കിന് ആരാധകർക്ക് വേണ്ടിയുള്ളത് കൂടിയായിരുന്നു. പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ വിജയം അനിവാര്യമായ നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകർത്താണ് ആരാധകരോടുള്ള തങ്ങളുടെ കൂറ് കാട്ടിയത്.ആദ്യ പകുതിയില്‍ നഷ്ടമാക്കിയ അവസരങ്ങള്‍ക്ക് രണ്ടാം പകുതിയില്‍ എണ്ണം പറഞ്ഞ രണ്ട് ഗോളുകളിലൂടെ ജോര്‍ജെ പെരേര ഡയസും ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും നേടിയ ഗോളുകളിലാണ് ബ്ലാസ്റ്റേഴ്ച് ജയിച്ചു കയറിയത്.
ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹീറോ ആരാണെന്ന ശോദ്യ്രത്തിനു അർജന്റീനിയൻ സ്‌ട്രൈക്കർ പെരേര ഡയസ് എന്ന് തന്നെയാവും എല്ലാവരുടെയും ഉത്തരം. ആദ്യ പകുതിയിൽ താൻ നഷ്ടപ്പെടുത്തിയ മികച്ച രണ്ടു ഗോൾ അവസരങ്ങൾക്ക് പ്രായശ്ചിത്തം വനൽകുന്ന പ്രകടനമാണ് താരം നടത്തിയത്. മൂന്നു മിനിറ്റുകളുടെ ഇടവേളയിൽ എണ്ണം പറഞ്ഞ രണ്ടു ഗോളുകളാണ് താരം ചെന്നൈയിയുടെ വലയിൽ അടിച്ചു കയറ്റിയത്. ഡിയസ് ഇല്ലാതെ ഇറങ്ങിയ അവസാന രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയം നേരിട്ടപ്പോൾ ഡയസിന്റെ വില എല്ലാവരും അറിഞ്ഞതാണ്. ഇന്ന് ചെന്നൈയിന് എതിരായ വിജയത്തിലും ഡയസ് നിർണായകമായി.
Jorge Pereyra Diaz with an 𝐚𝐜𝐫𝐨𝐛𝐚𝐭𝐢𝐜 𝐟𝐢𝐧𝐢𝐬𝐡! ⚽💥
— Indian Super League (@IndSuperLeague) February 26, 2022
Watch the #KBFCCFC game live on @DisneyPlusHS – https://t.co/nceI2mc8gW and @OfficialJioTV
Live Updates: https://t.co/RQSIOgsN2Q#HeroISL #LetsFootball #KeralaBlastersFC #JorgePereyraDiaz | @KeralaBlasters pic.twitter.com/DcI3aEK5cI
ആദ്യ പകുതിയിൽ തുറന്ന രണ്ടു അവസരങ്ങളാണ് താരം നഷ്ടപ്പെടുത്തിയത്. 38 ആം മിനുട്ടിൽ ഫ്രീ കിക്കില്‍ നിന്ന് വാസ്ക്വസ് നല്‍കിയ അളന്നുമുറിച്ച ക്രോസില്‍ തുറന്ന ലഭിച്ച സുവര്‍ണാവസരം ആരു മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന ജോര്‍ജെ പെരേര ഡയസ് നഷ്ടമാക്കി. ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട ജോലിയെ ഡയസിനുണ്ടായിരുന്നുള്ളൂവെങ്കിലും ഡയസിന്‍റെ ഷോട്ട് പുറത്തേക്കാണ് പോയത്. 52 ആം മിനുട്ടിൽ ഖബ്ര കൊടുത്ത പന്ത് ഉയരത്തിൽ ഉയർന്നു ചാടി ലൂണ ഫ്ലിക്ക് ചെയ്ത ബോക്സിലേക്ക് ഇടുകയും ഡയസ് കീപ്പർ മറികടന്നു വലയിലാക്കി. 55 ആം മിനുട്ടിൽ ഡയസിലോടോപ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോളും നേടി. ലെസ്‌കോവിച്ചും വാസ്‌ക്വസും തമ്മിൽ നടത്തിയ ലോങ്ങ് പാസിൽ നിന്നും ബോൾ ലഭിച്ച സ്റ്റാലിൻ തൊടുത്ത ഷോട്ട് ക്രോസ് ബാറിൽ തട്ടിയപ്പോൾ റീബൗണ്ട് ഹെഡ്ഡറിലൂടെ ഡയസ് വലയിലെത്തിച്ചു.
Quick strikes from the Blasters as Jorge Pereyra Diaz is involved once again! ⚽💥
— Indian Super League (@IndSuperLeague) February 26, 2022
Watch the #KBFCCFC game live on @DisneyPlusHS – https://t.co/nceI2muhv4 and @OfficialJioTV
Live Updates: https://t.co/RQSIOgbK0Q#HeroISL #LetsFootball #JorgePereyraDiaz | @KeralaBlasters pic.twitter.com/agjUmxDzE1
ഇന്ന് നേടിയ ഇരട്ട ഗോളോടെ സീസണിലെ തന്റെ ഗോൾ നേട്ടം ഡയസ് ആറാക്കി ഉയർത്തി. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്‌കോറർ ആയ സ്ട്രൈക്കെർ വസ്ക്വസ് -ലൂണ എന്നിവർക്കൊപ്പം മികച്ച കൂട്ടുകെട്ടും പടുത്തുയർത്തി. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കിങ് പാർട്നെർസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയസും വാസ്ക്കസും തന്നെയാണ്. ഇരുതലമൂർച്ചയുള്ള ഈ ആയുധങ്ങളെ തടയാൻ ഏത് പ്രതിരോധ നിരയും ശരിക്കും വിഷമിക്കുണ്ട്. പലപ്പോഴും അൽവാരോയുടെ സ്‌ട്രൈക്കർ പൊസിഷനിൽ ഡയസിനെയാണ് കാണാൻ സാധിക്കുന്നത്. ഏത് സ്ഥാനത്തും 100 % അർപ്പണബോധത്തോടെ കളിക്കുന്ന താരം തന്നെയാണ് ഡയസ്.ഐഎസ്എല്ലിലെ തന്നെ ഏറ്റവും കഠിനാധ്വാനിയായ താരങ്ങളിലൊരാളാണ്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ കളിശൈലിയിൽ ഏറ്റവും പ്രധാനഘടകവും ഡയസാണ്.
Adrian Luna's strike was the icing on top for @KeralaBlasters ⚽💥#KBFCCFC #HeroISL #LetsFootball #KeralaBlastersFC #AdrianLuna pic.twitter.com/bEc9f5zvXB
— Indian Super League (@IndSuperLeague) February 26, 2022