“2014 ൽ ആദ്യ സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിച്ച താരങ്ങളെ നിങ്ങൾ ഓർക്കുന്നുണ്ടോ ?
സെമി ഫൈനൽ പ്ലേ ഓഫിൽ ജംഷഡ്പൂർ എഫ്സിയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മൂന്നാം ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ കളിക്കാനൊരുങ്ങുന്നു.ഇതുവരെ ബ്ലാസ്റ്റേഴ്സിന് കിരീടം നേടാൻ സാധിച്ചിട്ടില്ല.2014ൽ ഐഎസ്എൽ ഉദ്ഘാടന സീസണിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യമായി ഫൈനലിലെത്തിയത്.
ഡേവിഡ് ജെയിംസിന്റെ ശിക്ഷണത്തിൽ, ലീഗ് ഘട്ടത്തിൽ നാലാം സ്ഥാനത്തെത്തി കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടി, തുടർന്ന് സെമിയിൽ ചെന്നൈയിൻ എഫ്സിയെ 4-3 എന്ന സ്കോറിന് തോൽപ്പിച്ച് ഫൈനലിലെത്തി.ഫൈനലിൽ എടികെ എഫ്സിയോടായിരുന്നു ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടിയത്.ഗെയിമിൽ അവർക്ക് നിരവധി ഗോളവസരങ്ങൾ ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു, അവസാനം, മുഹമ്മദ് റഫീക്കിന്റെ ഇഞ്ചുറി ടൈം സ്ട്രൈക്ക് 1-0 ന് ബ്ലാസ്റ്റേഴ്സിനെ കീഴടക്കി എടികെ എഫ്സിയെ ആദ്യത്തെ ഐഎസ്എൽ കിരീടം നേടാൻ സഹായിച്ചു.ഐഎസ്എൽ 2014 ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിഞ്ഞ താരങ്ങൾ ആരാണെന്ന് നോക്കാം.
മുൻ ഇംഗ്ലണ്ട് അന്താരാഷ്ട്ര ഗോൾകീപ്പറായിരുന്ന ഡേവിഡ് ജെയിംസ് ഐഎസ്എൽ ഉദ്ഘാടന പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പ്ലെയർ കം മാനേജരായിന്നു. ഞ്ഞപ്പടയ്ക്ക് വേണ്ടി 12 മത്സരങ്ങളിൽ പങ്കെടുത്ത ജെയിംസ് ടീമിനെ ഫൈനലിലേക്ക് നയിച്ചു. 2014 ന് ശേഷം അദ്ദേഹം പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. 2018 ജനുവരിയിൽ, അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി, റെനെ മ്യൂലെൻസ്റ്റീന് പകരം കേരളത്തിന്റെ മുഴുവൻ സമയ ഹെഡ് കോച്ചായി ചേർന്നു. സീസണിന്റെ മധ്യത്തിൽ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് പുറത്താക്കി.
പ്രതിരോധത്തിൽ സിക്കിമീസ് ഡിഫൻഡർ നിർമൽ ഛേത്രിയും സന്ദേശ് ജിങ്കനും, ഐറിഷ് താരം കോളിൻ ഫാൽവേയും സൗമിക്ക് ദേയും അണിനിരന്നു.വലതു ബാക്കായ നിർമൽ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, എഫ്സി ഗോവ എന്നിവർക്ക് വേണ്ടി കളിച്ചു. 2019/20 ഐ-ലീഗ് കാമ്പെയ്നിലാണ് ചേത്രി അവസാനമായി പഞ്ചാബ് എഫ്സിക്ക് വേണ്ടി കളിച്ചത്.2014-ൽ യു.എസ്.എൽ ചാമ്പ്യൻഷിപ്പ് ടീമായ ചാൾസ്റ്റൺ ബാറ്ററിയിൽ നിന്ന് ലോണിലാണ് ഐറിഷ് ഡിഫൻഡർ കോളിൻ ഫാൽവി കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നത്. തന്റെ കരിയറിന്റെ ഭൂരിഭാഗവും അമേരിക്കയിൽ കളിച്ചാണ് ഫാൽവി ചെലവഴിച്ചത്. 2019 ൽ, അദ്ദേഹം പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു, നിലവിൽ യുഎസ് രണ്ടാം ഡിവിഷൻ ടീമായ സാക്രമെന്റോ റിപ്പബ്ലിക് എഫ്സിയിൽ അസിസ്റ്റന്റ് മാനേജരായി പ്രവർത്തിക്കുന്നു.മുൻ ഈസ്റ്റ് ബംഗാൾ ഫുൾ ബാക്ക് സൗമിക്ക് ദേ ഐ എസ് എല്ലിന്റെ ആദ്യ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയാണ് കളിച്ചത്. 2016/17 സീസണിന് ശേഷം ഡെ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു.
ഇന്ത്യൻ താരം മെഹ്താബ് ഹൊസൈനായിരുന്നു 2014 ലെ ഐ എസ് എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസീവ് മിഡ്ഫീൽഡർ സ്ഥാനത്ത് കളിച്ചത്. അറ്റാക്കിംഗ് മിഡ്ഫീൽഡറായി സ്പാനിഷ് താരം വിക്ടർ പുൾഗയെത്തിയപ്പോൾ, വലത് വിംഗിൽ ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോളത്തെ സഹപരിശീലകനായ ഇഷ്ഫാഖ് അഹമ്മദും, ഇടത് വിംഗിൽ സ്കോട്ടിഷ് സൂപ്പർ താരം സ്റ്റീഫൻ പിയേഴ്സണും അണിനിരന്നു.കേരള ബ്ലാസ്റ്റേഴ്സിൻ വേണ്ടി രണ്ട് ഫൈനൽ കളിച്ച മെഹ്താബ് ഹുസൈൻ നിലവിൽ മദൻ മഹാരാജ് എഫ് സി എന്നാ ക്ലബ്ബിന്റെ ഉപദേശകനും കളിക്കാരനുമാണ്.കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ പുൽഗാ ഇപ്പോൾ ഐ എസ് ൽ ക്ലബ്ബായ ഈസ്റ്റ് ബംഗാളിന്റെ സഹ പരിശീലകനാണ്.
മദർവെൽ, സെൽറ്റിക്, സ്റ്റോക്ക് സിറ്റി തുടങ്ങിയ ക്ലബുകളിൽ കളിച്ച പരിചയമുള്ള സ്കോട്ടിഷ് മിഡ്ഫീൽഡർ 2014-ൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേരുകയും ഒരു സീസണിൽ ക്ലബിൽ കളിക്കുകയും ചെയ്തു. 2016 ൽ, അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി, ലീഗിന്റെ മൂന്നാം സീസണിൽ എടികെ എഫ്സിയിൽ ചേർന്നു. തന്റെ ബാല്യകാല ക്ലബ്ബായ മദർവെല്ലിൽ ഒരു സീസൺ ചെലവഴിച്ചതിന് ശേഷം 2017 ൽ പിയേഴ്സൺ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു.പ്രഥമ ഐ എസ് ൽ സീസൺ മുതൽ ഇന്ന് വരെയും കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെ തന്നെ ഇഷ്ഫാഖ് അഹമ്മദും ഉണ്ട്. കളിക്കാരനായി തുടങ്ങിയ താരം ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകനാണ്.
ആദ്യ സീസൺ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമായിരുന്നു കനേഡിയൻ കളികാരനായ ഇയാൻ ഹ്യൂം. ആരാധകർക്ക് ഹ്യൂമേട്ടനായി മാറിയ ഈ സൂപ്പർ താരമായിരുന്നു 2014 ലെ ഐ എസ് എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയെ നയിച്ചത്. ഒപ്പമിറങ്ങിയത് മുൻ ന്യൂകാസിൽ യുണൈറ്റഡ് താരം മൈക്കൽ ചോപ്ര.കനേഡിയൻ ഇന്റർനാഷണൽ ആദ്യ കുറച്ച് സീസണുകളിൽ ISL-ലെ ജനപ്രിയ വ്യക്തിയായിരുന്നു. ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ച ഇയാൻ ഹ്യൂം അടുത്ത രണ്ട് വർഷം എടികെയിലേക്ക് പോയി. 2017/18 കാമ്പെയ്നിന് മുന്നോടിയായി, 2018-ൽ എഫ്സി പൂനെ സിറ്റിയിൽ ചേരുന്നതിന് മുമ്പ് ഹ്യൂം ഒരു സീസൺ കൂടി കേരളത്തിലേക്ക് മടങ്ങി.
മുൻ സണ്ടർലാൻഡും ന്യൂകാസിൽ യുണൈറ്റഡും രണ്ട് സീസണുകളിൽ (2014, 2016) കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചിട്ടുണ്ട്. 2016-ൽ മഞ്ഞപ്പടയുമായുള്ള രണ്ടാം മത്സരത്തിന് ശേഷം, ചോപ്ര പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നൈജീരിയൻ താരമായ പെൻ ഒർജിയും, മലയാളി താരം സുഷാന്ത് മാത്യുവുമായിരുന്നു കന്നി ഐ എസ് എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പകരക്കാരായി കളത്തിലെത്തിയത്.