ഹോർമി ,ഗിൽ ,പ്യൂട്ടിയ, ജീക്സൺ ….. “യുവത്വത്തിൽ ബ്ലാസ്റ്റേഴ്സ് നടത്തിയ നിക്ഷേപത്തിന്റെ ഫലം “
ഞായറാഴ്ച നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ കലാശ പോരാട്ടത്തിൽ ഹൈദരാബാദ് എഫ്സിയോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെട്ടതോടെ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗംഭീരമായ സീസൺ മികച്ച ഒരു അവസാനം ലഭിച്ചില്ല.എന്നാൽ സ്പോർട്സിൽ പരാജയങ്ങളെക്കുറിച്ച് ചിന്തിക്കാൻ സമയമില്ല. ഈ സീസണിലെ പിഴവുകൾ തിരുത്തി അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകളെകുറിച്ചാണ് ചിന്തിക്കേണ്ടത്.
ഇപ്പോൾ അവസാനിച്ച സീസണിൽ നിന്നുള്ള പോസിറ്റീവുകൾ ഏറ്റെടുത്ത് മഞ്ഞപ്പടയ്ക്ക് വേഗത്തിൽ സ്വയം പിക്കപ്പ് ചെയ്യുകയും അടുത്ത വർഷത്തേക്ക് തയ്യാറെടുക്കുകയും വേണം.പോസിറ്റീവുകളെ കുറിച്ച് പറയുമ്പോൾ, ഇവാൻ വുകോമാനോവിച്ചിന്റെ കീഴിൽ ബ്ലാസ്റ്റേഴ്സിന് ധാരാളം കാര്യങ്ങൾ ഉണ്ടായിരുന്നു. ഒരുപക്ഷേ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പോസിറ്റീവ് വുകോമാനോവിച്ചിന്റെ സജ്ജീകരണത്തിന്റെ കേന്ദ്രമായി മാറിയ അവരുടെ യുവതാരങ്ങളായിരിക്കാം.
ഈ സീസണിൽ സെർബിയൻ തന്ത്രജ്ഞൻ ലീഗിൽ ഫീൽഡ് ചെയ്ത 26 കളിക്കാരിൽ പകുതിയും 24 വയസോ അതിൽ താഴെയോ പ്രായമുള്ളവരാണ്, അവരിൽ ആറ് പേരും 21 വയസോ അതിൽ താഴെയോ പ്രായമുള്ളവരാണ്, എല്ലാവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്.“വികസിക്കാൻ കഴിയുന്ന മികച്ച യുവതാരങ്ങളെ ബ്ലാസ്റ്റേഴ്സ് ശേഖരിച്ചിട്ടുണ്ട്. ചിലർ ഐഎസ്എല്ലിൽ കളിച്ചുതുടങ്ങി ദേശീയ ടീമുകളുടെ ഭാഗമാണ്. അവരിൽ നിന്ന് നമ്മൾ ഒരുപാട് പ്രതീക്ഷിക്കുന്നു. അവരുടെ ഗെയിം മെച്ചപ്പെടുത്താനും വികസിപ്പിക്കാനും മികച്ച കളിക്കാരായി വളരാനും അവരെ സഹായിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും, ”സീസണിന്റെ തുടക്കത്തിൽ വുകോമാനോവിച്ച് പറഞ്ഞിരുന്നു.
സെർബിയൻ യുവ താരങ്ങൾക്ക് കൂടുതൽ അവസരം നൽകുകയും കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തു.ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ചിന്റെ യുവത്വത്തിൽ ശ്രദ്ധയൂന്നുന്നതിന്റെ ഉജ്ജ്വല ഉദാഹരണങ്ങളാണ് പ്യൂട്ടിയ, ജീക്സൺ സിംഗ്, ഹോർമിപാം റൂയിവ തുടങ്ങിയവർ.ഈ സീസണിൽ ലീഗിലെ മറ്റു ക്ലബ്ബുകൾ വെച്ച് നോക്കുമ്പോൾ അണ്ടർ 21 കളിക്കാർക്ക് റ്റവും കൂടുതൽ കളിക്കാൻ സമയം നൽകിയത് ബ്ലാസ്റ്റേഴ്സാണെന്ന് മനസ്സിലാവും.ഫൈനലിൽ എത്തിയപ്പോൾ ഈ നേട്ടം കൂടുതൽ ശ്രദ്ധേയമാക്കി. ഈ കാലയളവിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തികളിലൊന്ന് അവരുടെ മധ്യനിരയിൽ നങ്കൂരമിട്ടത് 20 വയസ്സുള്ള ജീക്സണും തന്നേക്കാൾ രണ്ട് വർഷം സീനിയറായ പ്യൂട്ടിയയുമാണ്.
തന്റെ കഴിവ് തിരിച്ചറിഞ്ഞ മറ്റൊരു യുവതാരം സഹൽ അബ്ദുൾ സമദായിരുന്നു. അഡ്രിയാൻ ലോനയോടൊപ്പം മിഡ്ഫീൽഡിൽ മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്താനും അദ്ദേഹത്തിനായി.പരിക്ക് മൂലം ജീക്സന്റെ അഭാവത്തിൽ, 21 കാരനായ ആയുഷ് അധികാരി തന്റെ സാനിധ്യം പല മത്സരങ്ങളിലും ന്നായി അറിയിച്ചു. ഫൈനലിൽ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയ മലയാളായി രാഹുൽ കെ പി യും കിട്ടിയ അവസരങ്ങൾ നന്നായി ഉപയോഗിച്ചു.മാർച്ച് മാസത്തെ ലീഗിലെ മികച്ച യുവതാരമായി സെന്റർ ബാക്ക് ഹോർമിപം റൂയിവ (21) തിരഞ്ഞെടുക്കപ്പെട്ടു. സഞ്ജീവ് സ്റ്റാലിനും വിൻസി ബാരെറ്റോയും കിർട്ടിയ അവസരങ്ങൾ നന്നായി ഉപയോഗപെടുത്തിയവരായിരുന്നു.
എന്നിരുന്നാലും, മറ്റ് ക്ലബ്ബുകൾ ബ്ലാസ്റ്റേഴ്സിന്റെ ചില മികച്ച താരങ്ങളുടെ പിന്നാലെയാണ് ഗോൾഡൻ ഗ്ലോവ് നേടിയ സീസണിന് ശേഷം ഗോൾകീപ്പർ പ്രഭ്സുഖൻ ഗില്ലിന് ആവശ്യക്കാരേറെയാണെങ്കിലും കരാർ നീട്ടാൻ സാധ്യതയുണ്ടെന്നാണ് സൂചന. സന്ദീപ് സിംഗ്, ആയുഷ് എന്നിവരെയാണ് തേടിയെത്തുന്നത്. അടുത്ത സീസണിൽ ഒരു പടി കൂടി മുന്നോട്ട് പോകാമെന്നാണ് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നതെങ്കിൽ തങ്ങളുടെ വിലപ്പെട്ട താരങ്ങളെ പിടിച്ചു നിർത്തേണ്ടി വരും.