ബ്രസീലിയൻ കോംബോ : ❝കസെമിറോക്ക് വിനീഷ്യസ് ജൂനിയർ കൊടുത്ത പുറംകാലുകൊണ്ടുള്ള ഔട്ട് സൈഡ് കാർവിംങ് അസിസ്റ്റ്❞ | വീഡിയോ കാണാം
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ചെൽസിയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിൽ ലാ ലീഗയിൽ ഗെറ്റാഫെയെ നേരിടാനിറങ്ങിയ റയൽ മാഡ്രിഡ് തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. ബ്രസീലിയൻ താരമായ കസമിറോ ,വസ്ക്വസ് എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്.
38-ാം മിനിറ്റിൽ സീസണിലെ തന്റെ ആദ്യ ഗോളിലൂടെ കാസെമിറോ മാഡ്രിഡിനെ മുന്നിലെത്തിച്ചു. 68-ാം ആം മിനുട്ടിൽ ലൂക്കാസ് വാസ്ക്വസ് രണ്ടാം ഗോൾ കൂട്ടിച്ചേർത്തു.രണ്ടാം സ്ഥാനത്തുള്ള സെവിയ്യയെക്കാൾ 12 പോയിന്റ് ലീഡ് മാഡ്രിഡ് പുനഃസ്ഥാപിക്കുകയും ചെയ്തു. മത്സരത്തിൽ ഏറെ ശ്രദ്ധേയമായത് കസമിറോയുടെ ആദ്യ ഗോളിന് ബ്രസീലിയൻ വിനീഷ്യസ് കൊടുത്ത പസ്സാണ്.കാസിമിറോയുടെ മികച്ച ഹെഡ് ഗോൾ അഭിനന്ദനം അർഹിക്കുന്നത് ആയിരുന്നു. എന്നാൽ അതിനേക്കാൾ കൂടുതൽ എടുത്തുപറയേണ്ടത് വിനീഷ്യസ് ജൂനിയറിന്റെ പുറംകാലുകൊണ്ടുള്ള ഔട്ട് സൈഡ് കാർവിംങ് പാസ് ആയിരുന്നു. തളികയിൽ എന്നോളം ആയിരുന്നു വിനീഷ്യസ് ജൂനിയർ ആ പാസ് സഹ താരത്തിന് നൽകിയത്.
Casemiro scores his first LaLiga goal of the season! 🙌 pic.twitter.com/n1T0xw4k1Q
— ESPN FC (@ESPNFC) April 9, 2022
ഇന്നലത്തെ മത്സരത്തിൽ 2020 ഫെബ്രുവരിക്ക് ശേഷം ആദ്യമായി സാന്റിയാഗോ ബെർണബ്യൂവിൽ ഗാരെത് ബെയ്ലിനെ കളിക്കാനിറക്കുകയും ചെയ്തു.കരീം ബെൻസെമയ്ക്ക് പകരക്കാരനായാണ് വെൽഷ് താരം ഇറങ്ങിയത്.ചാമ്പ്യൻസ് ലീഗ് ഹാട്രിക്കുകൾ ഉൾപ്പെടെ തുടർച്ചയായ ഏഴ് ഗെയിമുകളുടെ ബെൻസെമയുടെ സ്കോറിംഗ് റൺ ഇന്നലത്തെ മത്സരത്തോടെ അവസാനിക്കുകയും ചെയ്തു.
Bale’s reaction to being whistled by Madrid fans when he subbed on 😅 pic.twitter.com/hxrMEXjTFN
— ESPN FC (@ESPNFC) April 9, 2022
നാല് യൂറോപ്യൻ കപ്പുകൾ നേടാൻ സഹായിച്ച ബെയ്ലിന് ക്ലബ്ബിൽ നിന്ന് മാന്യമായ പുറത്തുകടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വെള്ളിയാഴ്ച അൻസലോട്ടി പറഞ്ഞു. സീസൺ അവസാനത്തോടെ താരത്തിന്റെ കരാർ അവസാനിക്കും.
Rodrygo and Lucas Vazquez connect to make it 2-0, Real Madrid 🔥 pic.twitter.com/GIxHkl4t66
— ESPN FC (@ESPNFC) April 9, 2022