“പെർഫെക്റ്റ് പെനാൽറ്റിയുമായി അർജന്റീന താരം , ഗോൾ വല തകർത്ത കിക്ക്”

അർജന്റീന ക്ലബ് റേസിംഗ് ഡി കോർഡോബ മിഡ്ഫീൽഡർ ഇമ്മാനുവൽ ഗിമെനെസ് സാൻ ലോറെൻസോയ്‌ക്കെതിരായ അവരുടെ കോപ്പ അർജന്റീന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഗോൾ വല തകർത്ത ‘പെർഫെക്റ്റ്’ പെനാൽറ്റി ഗോൾ നേടിയിരിക്കുകയാണ്.

അർജന്റീനിയൻ കപ്പ് ആദ്യ റൗണ്ടിലെ പോരാട്ടത്തിൽ 120 മിനിറ്റിലധികം കളിച്ചിട്ടും ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും നേടാനായില്ല. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നു. മൂന്നാം ഡിവിഷൻ സൈഡ് റേസിങ്ങിന് നാല് പെനാൽറ്റികളും പരിവർത്തനം ചെയ്യാൻ കഴിഞ്ഞു.അർജന്റീനയുടെ ഒന്നാം നിരയിൽ കളിക്കുന്ന സാൻ ലോറെൻസോയുടെ അലജാൻഡ്രോ ഡൊണാട്ടിയും അഗസ്റ്റിൻ മാർട്ടെഗാനിയും അവരുടെ സ്പോട്ട് കിക്കുകൾ പഴയതോടെ അവർ തോൽവി വഴങ്ങുകയും ചെയ്തു.

എസ്റ്റാഡിയോ പെഡ്രോ ബിഡെഗെയ്‌നിൽ പെനാൽറ്റി എടുക്കുന്നത് എങ്ങനെയെന്ന് സാൻ ലോറെൻസോയ്ക്ക് റേസിംഗ് ഡി കോർഡോബ പഠിപ്പിച്ചു കൊടുക്കുന്നതായിരുന്നു ഷൂട്ട് ഔട്ടിൽ കാണാൻ സാധിച്ചത്.അവരിൽ ഏറ്റവും മികച്ച സ്പോട്ട് കിക്ക് 38-കാരനായ മിഡ്ഫീൽഡർ ഗിമെനെസിൽ നിന്നാണ് ലഭിച്ചത്. പെനാൽറ്റികളുടെ നിർവചനം എന്ന തലക്കെട്ടോടെ ക്ലബ് അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

എതിർ ടീമിന്റെ ഗോൾ വല തകർത്തു കൊണ്ടാണ് താരത്തിന്റെ പെനാൽട്ടി കടന്നു പോയത്.ഗ്രീക്ക് ക്ലബ്ബായ പനത്തിനൈക്കോസിൽ ജിബ്രിൽ സിസ്സെ നേടിയ പെനാൽറ്റിയേക്കാൾ മികച്ചതാണോ ജിമെനെസിന്റെ പെനാൽറ്റി? എന്ന ചോദ്യം എല്ലാവരിലും ഉയർന്നു വരികയും ചെയ്തു.