എംഎൽഎസ് അരങ്ങേറ്റത്തിൽ ഹിഗ്വയ്നെ അപമാനിച്ച് എതിർ ടീം താരങ്ങൾ
കരിയറിൽ താൻ നേരിടേണ്ടി വന്നിട്ടുള്ള പരിഹാസങ്ങളെക്കുറിച്ച് മുൻപു പറഞ്ഞിട്ടുള്ള ഹിഗ്വയ്ൻ ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമിയിലേക്കു ചേക്കേറിയത് കരിയറിൽ ഒരു പുതിയ തുടക്കം കുറിക്കാനായിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ ദയനീയമായ തോൽവിയേറ്റു വാങ്ങാനും എതിർ ടീമിലെ താരങ്ങളിൽ നിന്നും അപമാനം ഏറ്റു വാങ്ങാനുമായിരുന്നു താരത്തിനു വിധിയുണ്ടായത്.
ഫിലാഡെൽഫിയ യൂണിയനെതിരായ മത്സരത്തിൽ ഹിഗ്വയ്ന്റെ തുടക്കം മികച്ചതായിരുന്നു. ഇരുപതാം മിനുട്ടിൽ താരത്തിന്റെ ബൈസിക്കിൾ കിക്ക് പോസ്റ്റിലടിച്ചാണ് പുറത്തു പോയത്. ഇതിനു ശേഷം എതിർ ടീം രണ്ടു ഗോളുകൾ നേടിയെങ്കിലും എഴുപത്തിയേഴാം മിനുട്ടിൽ പെനാൽട്ടിയിലൂടെ മിയാമിയെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടു വരാൻ ലഭിച്ച അവസരം ഹിഗ്വൻ പാഴാക്കുകയായിരുന്നു.
Higuain horribly missed a penalty on his MLS debut 😳
— Goal (@goal) September 28, 2020
But how's the celebrating in his face? 👎pic.twitter.com/OgNll3940L
പെനാൽട്ടി പാഴാക്കിയതിനു പിന്നാലെയാണ് എതിർ ടീം താരങ്ങളിൽ ചിലർ ഹിഗ്വയ്നെ അപമാനിച്ചത്. താരത്തിന്റെ പെനാൽട്ടി നഷ്ടം അവർ പ്രകോപിപ്പിക്കുന്ന തരത്തിലാണ് ആഘോഷിച്ചത്. ക്ഷമ നശിച്ച ഹിഗ്വയ്ൻ ഇതിനോടു പ്രതികരിക്കുകയും ചെയ്തു.
കഴിഞ്ഞ നാലു പെനാൽട്ടിയും നഷ്ടപ്പെടുത്തിയ താരമാണ് ഹിഗ്വയ്ൻ. ഇപ്പോഴത്തെ പ്രശ്നങ്ങളെ ഹിഗ്വയ്ൻ മറികടക്കുമെന്നും പുതിയ ക്ലബായ ഇന്റർ മിയാമിയെ മികച്ചതാക്കാൻ സഹായിക്കുമെന്നും പരിശീലകൻ അഭിപ്രായപ്പെട്ടു.
Gonzalo Higuaín's bicycle kick attempt hits the post 😲 pic.twitter.com/GKLNBXHOFj
— ESPN FC (@ESPNFC) September 28, 2020