“ഫെർണാണ്ടിഞ്ഞോയെ കാഴ്ചക്കാരനാക്കി പന്തുമായി ഒറ്റയ്ക്ക് മുന്നേറി വിനീഷ്യസ് നേടിയ ഗോൾ” | Vinicius Junior

ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിയിൽ മൂണിനെതിരെ നാല് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി റയൽ മാഡ്രിഡിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. അടിയും തിരിച്ചടിയുമായി ഏറെ ആവേശം വിതറിയ മത്സരത്തിൽ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ വിങ്ങർ വിനീഷ്യസ് ജൂനിയർ നേടിയ മനോഹരമായ ഗോളാണ് ചർച്ച വിഷയം.

കെവിൻ ഡി ബ്രൂയ്‌നെ നേടിയ ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെമിഫൈനൽ ഗോളിലൂടെയും , ഗബ്രിയേൽ ജീസസിന്റെ ഗോളിലൂടെയും ആദ്യ പകുതിയിൽ 2 -0 ത്തിന്റെ വ്യക്തമായ ലീഡ് മാഞ്ചസ്റ്റർ സിറ്റി നേടിയിരുന്നു.കരിം ബെൻസെമ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ തന്റെ 13-ാം ഗോൾ നേടി പകുതി സമയത്തിന് മുമ്പ് അത് 2-1 ആക്കിയെങ്കിലും ഇടവേളയ്ക്ക് ശേഷം സിറ്റി വീണ്ടും വേഗത്തിൽ ആരംഭിച്ചു.ഫിൽ ഫോഡൻ അത് 3-1 ആക്കി.

55 ആം മിനുട്ടിൽ വിനിഷ്യസിന്റെ മനോഹരമായ ഗോൾ പിറക്കുന്നത്. മൈതാന മധ്യത്ത് നിന്നും ബ്രസീലിയൻ താരം ഫെർണാണ്ടിഞ്ഞോയെ മനോഹരമായി കബളിപ്പിച്ച് വേഗതയിൽ പന്തുമായി ഇടതു വിങ്ങിലൂടെ മുന്നേറിയ വിനീഷ്യസ് എഡേഴ്സണെ മറികടന്ന് മികച്ചൊരു ഫിനിഷിംഗിലൂടെ പന്ത് വലയിലാക്കി സ്കോർ 3 -1 ആക്കി. വേഗതെയും ഡ്രിബിളിംഗും ഫിനിഷിങ്ങും ഒരു പോലെ ചേർന്ന് നിന്ന ഗോളായിരുന്നു അത്. 2022 ൽ ഇതുവരെ പിറന്നതിൽ വെച്ച് ഏറ്റവും മികച്ച ഗോൾ എന്നാണ് ഇതിനെ കുറിച്ച് വിദഗ്ദർ പറയുന്നത്.

74 ആം മിനുട്ടിൽ ബെർണാർഡോ സിൽവയുടെ ഇടം കാലൻ ഷോട്ട് റയൽ വലയിൽ കയറിയതോടെ സ്കോർ 4 -2 ആയി മാറി. 81 ആം മിനുട്ടിൽ ലപോർട്ടയുടെ ഹാൻഡ് ബോളിൽ റയലിന് അനുകൂലമായി ലഭിച്ച പെനാൽട്ടി ഗോളാക്കി ബെൻസിമ അവരെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. പക്ഷെ പിന്നീട് കഠിനമായി ശ്രമിച്ചെങ്കിലും റയലിന് സമനില ഗോൾ നേടാനായില്ല.അടുത്തയാഴ്ച ബെർണബ്യൂവിൽ ഇരുവരും രണ്ടാം പാദത്തിൽ ഏറ്റുമുട്ടുമ്പോൾ എന്ത് സംഭവിക്കുമെന്ന് ആർക്കറിയാം, പക്ഷേ ഗാർഡിയോള ഫെർണാണ്ടിഞ്ഞോയെ നോയുമായി വിനീഷ്യസിനെതിരെ വീണ്ടും ഇറക്കാൻ സാധ്യതയില്ല.