❝ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം നിർണയിക്കുന്നത് പ്ലെ ഓഫിലൂടെയാവുമോ?❞ |Liverpool |Manchester City
ബുധനാഴ്ച രാത്രി വോൾവ്സിനെതിരെ മാഞ്ചസ്റ്റർ സിറ്റി നേടിയ 5-1 ന്റെ ശക്തമായ വിജയത്തെത്തുടർന്ന്, പെപ് ഗ്വാർഡിയോളയുടെ ടീം ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിനേക്കാൾ മൂന്ന് പോയിന്റ് മുന്നിലെത്തിയിരിക്കുകയാണ്.സീസണിൽ രണ്ട് മത്സരങ്ങൾ അവശേഷിക്കെ വ്യക്തമായ ലീഡോഡ് കൂടി സിറ്റി മുന്നിൽ എത്തിയിരിക്കുകയാണ്.
മത്സരത്തിൽ ബെൽജിയൻ സ്റ്റാർ മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയ്ൻ അഞ്ച് ഗോളുകളിൽ നാലെണ്ണം സ്കോർ ചെയ്തപ്പോൾ റഹീം സ്റ്റെർലിങ്ങിന്റെ വക ആയിരുന്നു അഞ്ചാം ഗോൾ.ആവേശകരമായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലുള്ള പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം അവസാനത്തോട് അടുക്കുമ്പോൾ, 2021/22 പ്രീമിയർ ലീഗ് സീസണിന്റെ അവസാന ദിവസമായ മെയ് 22 ന് കിരീടം ഏത് വഴിക്ക് പോകുമെന്ന് നിർണ്ണയിക്കാൻ കഴിയുന്ന എല്ലാ സാഹചര്യങ്ങളുമുണ്ട്.
മാഞ്ചസ്റ്റർ സിറ്റി നിലവിൽ പ്രീമിയർ ലീഗ് ടേബിളിൽ ലിവർപൂളിനെക്കാൾ മൂന്ന് പോയിന്റിന് മുന്നിലുള്ളതിനാൽ, അഞ്ച് സീസണുകളിൽ നാലാമത്തെ ഇംഗ്ലണ്ട് ടോപ്പ്-ഫ്ലൈറ്റ് കിരീടം ഉറപ്പിക്കാൻ പെപ് ഗാർഡിയോളയുടെ ടീമിന് ഒരു വിജയവും ഒരു സമനിലയോ അതിൽ കൂടുതലോ ആവശ്യമാണ്. ജുർഗൻ ക്ലോപ്പിന്റെ ടീമിന് ലീഗ് വിജയിക്കാനുള്ള അവസരമുണ്ടെങ്കിൽ, മാഞ്ചസ്റ്റർ സിറ്റി ഒരു മത്സരമെങ്കിലും തോൽക്കുകയോ രണ്ട് മത്സരങ്ങൾ സമനിലയിലാക്കുകയോ വേണമെന്ന് മാത്രമല്ല, അവർക്ക് അവരുടെ രണ്ട് ഗെയിമുകളും ജയിക്കേണ്ടതുണ്ട്.
എന്നിരുന്നാലും പോയിന്റുകളിൽ ഇരുടീമുകളും സമനിലയിൽ ഫിനിഷ് ചെയ്യുകയാണെങ്കിൽ, കിരീടം ആരുടെ നേർക്ക് മാറുമെന്നത് കൂടുതൽ സങ്കീർണ്ണമാകും. പോയിന്റുകളിൽ തുല്യമായി ലീഗ് പൂർത്തിയാക്കണമെങ്കിൽ പ്രീമിയർ ലീഗ് ടേബിളിൽ ടീമുകൾ എങ്ങനെ ഫിനിഷ് ചെയ്യണമെന്ന് നിർണ്ണയിക്കുന്ന എല്ലാ നിയമങ്ങളിലൂടെയും നമുക്ക് കണ്ണോടിക്കാം.
ഇരു ടീമുകളും പോയിന്റ് തുല്യമാവുകയാണെങ്കിൽ ഗോൾ വ്യത്യാസം ആർക്കാണ് ഉയർന്നത് എന്നതാവും കിരീടം നിർണയിക്കുന്നത്.ഗോൾ വ്യത്യാസം ഒന്നുതന്നെയാണെങ്കിൽ, സ്കോർ ചെയ്യുന്ന ഗോളുകൾ ഏത് ടീമാണ് ഉയർന്നത് എന്ന് നിർണ്ണയിക്കും.മേൽപ്പറഞ്ഞ ഏതെങ്കിലും വിധത്തിൽ ഇരുടീമുകളും വേർപെടുത്താൻ കഴിയുന്നില്ലെങ്കിൽ പ്രീമിയർ ലീഗ് സീസണിലെ നേർക്കുനേർ മത്സരങ്ങളിലെ ഫലം പരിശോധിക്കാം.ആ റെക്കോർഡും സമാനമാണെങ്കിൽ അപ്പോൾ എവേ ടീമായി ഉയർന്ന ഗോളുകൾ സ്കോർ ചെയ്യുന്ന ക്ലബ്ബ് മുന്നിലെത്തും.മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾക്കൊന്നും ടീമുകളെ വേർതിരിക്കുന്നില്ലെങ്കിൽ, പ്രീമിയർ ലീഗ് ബോർഡ് നിർണ്ണയിക്കുന്ന ഒരു നിഷ്പക്ഷ വേദിയിൽ ടീമുകൾ ഒറ്റ-ഓഫ് പ്ലേഓഫിൽ മത്സരിക്കും.അധിക സമയവും ആവശ്യമെങ്കിൽ പെനാൽറ്റി ഷൂട്ടൗട്ടും ഉണ്ടാവും.
ഒരു പ്രീമിയർ ലീഗ് സീസണിൽ ടൈറ്റിൽ നിർണ്ണയകനായി പ്ലേഓഫിന്റെ അപൂർവ സാധ്യതകൾ ഉണ്ടായിട്ടുള്ളൂ. ഈ സീസണിൽ അതിനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഇരുടീമുകളും എത്തിഹാദ് സ്റ്റേഡിയത്തിലും ആൻഫീൽഡിലും 2-2 സമനിലയിൽ പിരിഞ്ഞു.ലിവർപൂൾ അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിക്കുകയും സിറ്റി അവരിൽ ഒന്ന് തോറ്റാൽ മൂന്ന് പോയിന്റ് താഴുകയും ചെയ്താൽ ഇരു ടീമുകളും 92 പോയിന്റിൽ അവസാനിക്കും.പ്രീമിയർ ലീഗ് സീസണിലെ മാച്ച് വീക്ക് 38 മെയ് 22 ഞായറാഴ്ച നടക്കും.ആവശ്യം വരികയാണെങ്കിൽ പ്രീമിയർ ലീഗ് പ്ലേ-ഓഫ് മെയ് 25 ബുധനാഴ്ച നടക്കും.