“വനിതാ ലീഗിലെ പ്ലയെർ ഓഫ് ദി മാച്ചിന് കൊടുക്കുന്നത് 5000 രൂപ ,ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനെതിരേ ആരാധകര്‍”
പ്രഫുൽ പട്ടേലിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതി നീക്കം ചെയ്തിരുന്നു. കെടുകാര്യസ്ഥതയും അഴിമതിയും മൂലം കായികരംഗത്ത് കാലാകാലങ്ങളായി നിയന്ത്രിക്കാൻ കഴിവില്ലെന്ന് ചരിത്രപരമായി തെളിയിച്ച ഭരണസമിതിയയാതി എഐഎഫ്എഫ് മാറുകയും ചെയ്തു. ഒരു സ്വകാര്യ മൂന്നാം കക്ഷിക്ക് സ്വയം വിൽക്കുകയും അവരുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സംഘടനയായി അവർ മാറുകയും ചെയ്തു.
ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് അവാർഡ് നേടിയ സൗമ്യയുടെ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മത്സരഫലത്തേക്കാളേറെ ചര്‍ച്ചയായത് പ്ലയര്‍ ഓഫ് ദ മാച്ചിന് ലഭിച്ച സമ്മാനത്തുകയാണ്. 5000 രൂപയാണ് താരത്തിന് സമ്മാനത്തുകയായി ലഭിച്ചത്. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ഔദ്യോഗിക പേജില്‍ താരം ചെക്ക് മേടിക്കുന്ന ചിത്രം പങ്കുവച്ചിട്ടുമുണ്ട്. എന്നാല്‍ കമന്റ് പബോക്സില്‍ പലരും എഐഎഫ്എഫിനെതിരെ തിരിയുകയാണ്.
പ്ലയര്‍ ഓഫ് ദ മാച്ചായ താരത്തിന് വെറും 5000 രൂപ നല്‍കിയതാണ് ഫുട്ബോള്‍ ആരാധകരെ ചൊടിപ്പിച്ചത്. അതും ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ഒരു താരത്തിന്. നാണക്കേടെന്നും പരിതാപകരമെന്നുമാണ് ആരാധകര്‍ കമന്റ് ബോക്സില്‍ പറഞ്ഞിരിക്കുന്നത്. ഒരു ഫുട്ബോള്‍ താരത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മറ്റൊരു പക്ഷം ആരോപിച്ചു. ഇനിടാൻ ഫുട്ബോൾ ഫെഡറേഷന്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് ഇതിലൂടെ കാണാൻ സാധിച്ചത്.
Hero of the match Soumya Guguloth⚡✌️#gkfc #malabarians #iwl #shepower pic.twitter.com/05fOuIsixA
— Gokulam Kerala FC (@GokulamKeralaFC) May 17, 2022
ഒരു ഫുട്ബോള്‍ താരത്തെ അപമാനിക്കുന്നതിന് പരിധിയുണ്ടെന്നും ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് സമ്മാനത്തുകയായി 5000 രൂപ നല്‍കുന്നത് നാണക്കേടാണെന്നും ചൂണ്ടിക്കാണിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഐ.എസ്.എല്ലില്‍ പുരുഷതാരങ്ങള്‍ ലക്ഷങ്ങള്‍ വാരിക്കൂട്ടുമ്പോള്‍ വനിതാ ഫുട്ബോളര്‍മാരെ തരംതാഴ്ത്തുകയാണ്. ഇന്ത്യൻ വിമൻസ് ലീഗിലെ മൊത്തം സമ്മാനത്തുക ഐ-ലീഗിൽ നാലാം സ്ഥാനക്കാരായ ടീം നേടുന്നതിനേക്കാൾ കുറവാണ്
ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഇന്ത്യൻ സൂപ്പർ ലീഗിനെ കൂടുതലായി പിന്തുണക്കുന്നുണ്ടെന്നും ഐ ലീഗിനെയും വനിതാ ലീഗിനെയും രണ്ടാം തരാം ലീഗായിട്ടാണ് കാണുന്നതെന്നും കാലങ്ങൾക്ക് മുന്നേയുള്ള ആക്ഷേപമാണ്. ഐ ലീഗ് കളിക്കുന്ന താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം ഗോകുലം പരിശീലകൻ എഐഎഫ്എഫിനെതിരെ ആക്ഷേപം ഉന്നയിച്ചിരുന്നു.