❛❛ചാമ്പ്യൻസ് ലീഗിന് ഒരേയൊരു രാജാക്കന്മാരെയുള്ളൂ അത് മറ്റാരുമല്ല അത് റയൽ മാഡ്രിഡാണ്❜❜ |Real Madrid
കരുത്തരായ ലിവർപൂളിന് ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ ഒരിക്കൽക്കൂടി മുത്തമിട്ട് റയൽ മാഡ്രിഡ്,. പാരിസിൽ നടന്ന ഫൈനലിൽ രണ്ടാം പകുതിയിൽ ബ്രസീലിയൻ യുവ താരം വിനീഷ്യസ് ജൂനിയർ നേടിയ ഗോളിനായിരുന്നു റയലിന്റെ ജയം. മാഡ്രിഡ് ക്ലബ്ബിന്റെ പതിനാലാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടമായിരുന്നു ഇത്.ലിവർപൂളിന്റെ മുന്നേറ്റങ്ങൾ ഫലപ്രദമായി തടഞ്ഞ ഗോൾ കീപ്പർ കോർട്ടുവയാണ് റയലിന്റെ വിജയ ശില്പി.റയൽ മാഡ്രിഡിന്റെ പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. റയൽ മാഡ്രിഡ് 2019ലും ലിവർപൂളിനെ ഫൈനലിൽ കീഴ്പ്പെടുത്തി ആയിരുന്നു കിരീടം നേടിയത്
ആരാധകർ സ്റ്റേഡിയത്തിൽ കയറുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം അര മണിക്കൂറിലധികം വൈകിയാണ് പാരീസിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ ആരംഭിച്ചത്. മത്സരത്തിൽ ഇരു ടീമുകളും കരുതലോടെയാണ് തുടങ്ങിയത്. ആദ്യത്തെ 10 മിനുട്ടിൽ ഇരു ടീമുകൾക്കും അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല. എന്നാൽ ലിവർപൂളാണ് പന്ത് കൂടുതൽ നേരം കൈവശം വെച്ചത്. 16 ആം മിനുട്ടിൽ ലിവർപൂളിന് മത്സരത്തിലെ ആദ്യ അവസരം ലഭിച്ചു.അലക്സാണ്ടർ-അർനോൾഡ് മാഡ്രിഡ് ബോക്സിന്റെ വലതുവശത്തു നിന്നും കൊടുത്ത പാസ് സല ഗോളിലേക്ക് തിരിച്ചു വിട്ടെങ്കിലും റയൽ കീപ്പർ കോർട്ടോയിസ് രക്ഷകനായി.ആ അവസരത്തിന് തൊട്ടുപിന്നാലെ സലായ്ക്കും ദിയാസിനും തിയാഗോയ്ക്കും ഷൂട്ടിംഗ് അവസരങ്ങൾ ലഭിച്ചു.തിയാഗോയുടെയും സലയുടെയും ഗോൾ ശ്രമങ്ങൾ കോർട്ടോയിസ് കൈപ്പിടിയിൽ ഒതുക്കി. നീണ്ട വി എ ആർ ചെക്കിന് ശേഷവും ആ ഗോൾ അനുവദിക്കപ്പെട്ടില്ല. ഫബിനോയുടെ ടച്ചിൽ ആണ് പന്ത് ബെൻസീമയിൽ എത്തിയത് എങ്കിലും ഇന്റൻഷനോടെയുള്ള ടച്ച് അല്ല എന്നത് പറഞ്ഞാണ് ഓഫ്സൈഡ് ആണെന്ന് വിധിച്ചത്.
21 ആം മിനുട്ടിൽ ലിവർപൂൾ ഗോൾ നേടുന്നതിന്റെ അടുത്തെത്തി.പെനാൽറ്റി സ്പോട്ടിന് തൊട്ട് ഇടതുവശത്ത് നിന്ന് റയൽ ഡിഫെൻഡർമാരെ വെട്ടിച്ച് മാനെയെടുത്ത ഷോട്ട് കോർട്ടോയിസിന്റെ കൈയിൽ തട്ടി ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. ആദ്യ 25 മിനുട്ടിൽ ലിവർപൂൾ 7 ഷോട്ടുകൾ അടിച്ചു.റയൽ മാഡ്രിഡ് അൽപ്പം ക്ഷീണിതരായി കാണപ്പെടാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ പതിയെ കളിയിലേക്ക് തിരിച്ചു വന്ന റയൽ ലിവർപൂൾ പോസ്റ്റ് ലക്ഷ്യമാക്കി ആക്രമിക്കാൻ തുടങ്ങി.ഇടതു വിങ്ങിൽ വിനീഷ്യസ് ജൂനിയറിനെ അർണോൾഡ് പിടിച്ചു കെട്ടിയതോടെ വേഗതയുള്ള മുന്നേറ്റങ്ങൾ ഉണ്ടായതുമില്ല. 34 ആം മിനുട്ടിൽ സലക്ക് വീണ്ടും ഒരു അവസരം ലഭിച്ചു .അലക്സാണ്ടർ-അർനോൾഡ് കൊടുത്ത ക്രോസിൽ നിന്നുമുള്ള ഈജിപ്ഷ്യൻ താരത്തിന്റെ ഹെഡ്ഡർ കോർട്ടോസ് കയ്യിലൊതുക്കി. 45 ആം മിനുട്ടിൽ ബെൻസൈമാ ലിവർപൂൾ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു.
ആദ്യ പകുതിയിൽ നിന്നും വ്യത്യസ്തമായി രണ്ടാം പകുതിയുടെ തുടക്കാം മുതൽ തന്നെ മുന്നേറി കളിച്ചു. 59 ആം മിനുട്ടിൽ റയൽ മാഡ്രിഡ് മുന്നിലെത്തി വാൽവെർഡെ വലത് വിങ്ങിൽ നിന്നും കൊടുത്ത പാസ് വിനീഷ്യസ് ജൂനിയർ മികച്ചൊരു ഫിനിഷിംഗിലൂടെ ലിവർപൂളിന്റെ വലയിലാക്കി. 64 ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്നും സല തൊടുത്തു വിട്ട മികച്ചൊരു ലോങ്ങ് റേഞ്ച് ഷോട്ട് മുഴുനീളൻ ഡൈവിലൂടെ കോർട്ടോ തട്ടിയകറ്റി റയലിന്റെ രക്ഷകനായി. സിക്സ് യാർഡ് ബോക്സിൽ നിന്നും സലയുടെ മറ്റൊരു ഗോൾ ശ്രമവും ബെൽജിയൻ കീപ്പർ രക്ഷപെടുത്തി. ലിവർപൂൾ സമനില ഗോളിനായി നിരന്തരം ശ്രമിച്ചെങ്കിലും റയൽ പ്രതിരോധവും ഗോൾ കീപ്പറും പറ പോലെ ഉറച്ചു നിന്നു. 81 ആം മിനുട്ടിൽ സലയുടെ ഗോളെന്നുറച്ച ഷോട്ട് കോർട്ടോ മികച്ചൊരു സേവിലൂടെ തട്ടിയകറ്റി. കീയപരുടെ മത്സരത്തിലെ എട്ടാമത്തെ സേവ് ആയിരുന്നു ഇത്.