യുണൈറ്റഡ് താരങ്ങളുടെ ചെക്കിട്ടത്തടിക്കുകയാണ് വേണ്ടത്, സ്കൈ സ്പോർട്സിൽ നിന്നും രാജി വെച്ചാലോ എന്ന് വരെ ചിന്തിച്ച മത്സരമെന്നു പാട്രിസ് എവ്ര
ടോട്ടനം ഹോട്ട്സ്പറിനെതിരെ ഒന്നിനെതിരെ ആറു ഗോളുകളുടെ വമ്പൻ തോൽവിയാണു സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റുവാങ്ങിയത്. എന്നാൽ ഈ മത്സരത്തിനു ശേഷം ലൈവായി കളിയെക്കുറിച്ച് വിലയിരുത്താനായി സ്കൈ സ്പോർട്സിന് വേണ്ടി സംസാരിച്ച പാട്രിസ് എവ്രക്ക് തന്റെ പ്രിയ ടീമിന്റെ അധഃപതനം കണ്ട് വികാരഭരിതണവേണ്ടി വന്നിരിക്കുകയാണ്.
മത്സരശേഷം യുണൈറ്റഡിന്റെ കളിയെക്കുറിച്ച് വിലയിരുത്തിയ താരം ഓരോ താരങ്ങളുടെയും ചെക്കിട്ടത്തടിക്കുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു. യുണൈറ്റഡ് താരങ്ങളുടെ കളി കണ്ടതിനു ശേഷം പണ്ടു ആദ്യ ട്രെയിനിങ്ങിനു ശേഷം അലക്സിസ് സാഞ്ചസ് യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ചത് പോലെ സ്കൈ സ്പോർട്സിൽ നിന്നും രാജി വെച്ചു പോയാലോ എന്ന് വരെ ചിന്തിച്ചുവെന്നു എവ്ര വികാരക്ഷോഭത്തോടെ പറഞ്ഞു.
"I really would like to end my contract with Sky – I know you have to have some filter when you talk on TV." 😳
— Sky Sports Premier League (@SkySportsPL) October 4, 2020
Patrice Evra's emotional post-match thoughts following #MUFC's 6-1 defeat to Spurs is a *MUST WATCH*! 😮🟥 pic.twitter.com/dEy4w5GJgD
താൻ പോസിറ്റീവ് ആയി ചിന്തിക്കുന്ന മനുഷ്യനാണെന്നും ഒരു തീവ്ര മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനെന്ന നിലക്ക് തനിക്ക് സ്വന്തം ക്ലബ്ബിന്റെ അവസ്ഥയെക്കുറിച്ച തുറന്ന് പറയാൻ വിഷമമുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഒരാൾ ടീവിയിൽ തന്റെ ക്ലബ്ബിനെ കുറിച്ച് സംസാരിക്കുമ്പോൾ ഫിൽറ്റർ ഉപയോഗിക്കേണ്ട ഗതികേട് വരുന്നത് അത്യന്തം ഖേദകരമായി തോന്നുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ വിമർശിച്ചത്തോടൊപ്പം താരങ്ങളുടെ പ്രകടനം ആരാധകരെ വലിയതോതിൽ നിരാശരാക്കിയെന്നും കൂട്ടിച്ചേർത്തു. താരങ്ങളുടെ പ്രകടനം തന്നെ രോഷാകുലനാക്കിയെന്നും ഇത്തരത്തിലാണ് പ്രകടനമെങ്കിൽ ഇനി സ്കൈ സ്പോർട്സിൽ മറ്റു ക്ലബ്ബുകളുടെ മത്സരത്തേക്കുറിച്ച് വിലയിരുത്താനെ ശ്രമിക്കുകയുള്ളുവെന്നും അഭിപ്രായപ്പെട്ടു.