❝പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ച് അർജന്റീനിയൻ താരം കാർലോസ് ടെവസ്❞|Carlos Tevez
അർജന്റീനിയൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ കാർലോസ് ടെവസ് പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചു.ബ്യൂണസ് അയേഴ്സ് ക്ലബ് ബൊക്ക ജൂനിയേഴ്സ് വിട്ട് ഒരു വർഷത്തിന് ശേഷമാണ് താരം ക്ലബ് വിടുന്ൻ താരം സ്ഥിരീകരികരിച്ചത്.താൻ ഇനി പ്രൊഫഷണലായി കളിക്കില്ലെന്ന് 38 കാരനായ അർജന്റീനയിലെ ദേശീയ ടിവി ഷോയിൽ പറഞ്ഞു.
തന്റെ തീരുമാനത്തിന്റെ പ്രധാന കാരണം പിതാവിന്റെ വിയോഗമാണെന്ന് ടെവസ് ചൂണ്ടിക്കാട്ടി.തന്റെ “നമ്പർ വൺ ആരാധകനായ” പിതാവ് സെഗുണ്ടോ റൈമുണ്ടോയുടെ വിയോഗമാണ് താൻ കളിക്കുന്നത് നിർത്താൻ തീരുമാനിച്ചതിന്റെ പ്രധാന കാരണമെന്ന് വിശദീകരിച്ചുകൊണ്ട് കാർലോസ് ടെവസ് താൻ ഫുട്ബോളിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചു.തന്റെ കരിയർ തുടരാൻ തനിക്ക് ഓഫറുകളുണ്ടെന്ന് 38 കാരൻ വെളിപ്പെടുത്തിയിരുന്നു.മാഞ്ചസ്റ്റർ ക്ലബ്ബുകളും യുവന്റസും ഉൾപ്പെടെ യൂറോപ്പിലെ ഏറ്റവും വലിയ ചില ക്ലബ്ബുകൾക്കായി ബൂട്ട് കെട്ടിയ താരം ബോക്ക ജൂനിയേഴ്സിനൊപ്പം മൂന്ന് സ്പെല്ലുകളും ഉണ്ടായിരുന്നു.2021 ൽ ബൊക്ക വിട്ടതിനുശേഷം ടെവസ് ഔദ്യോഗിക മത്സരം കളിച്ചിട്ടില്ല.ആ വർഷം ഫെബ്രുവരിയിൽ പിതാവ് അന്തരിച്ചു.
‘എൽ അപ്പാച്ചെ’ എന്നറിയപ്പെടുന്ന ടെവസ് ബൊക്കയിൽ തന്റെ കരിയർ ആരംഭിക്കുകയും ബ്രസീലിയൻ ക്ലബ് കൊരിന്ത്യൻസിലൂടെ യുറോപ്പിലൂടെ ചേക്കേറുകയും ചെയ്തു.2006-ൽ പ്രീമിയർ ലീഗ് ടീമായ വെസ്റ്റ് ഹാം യുണൈറ്റഡ് താരത്തെ സൈൻ ചെയ്തു.മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി എന്നിവയ്ക്കായി കളിച്ചു. അതിനു ശേഷം യുവന്റസിലേക്ക് മാറുന്നതിന് ഇറ്റലിയിലേക്ക് മാറി. അതിനു ശേഷം രണ്ടു സീസൺ ചൈനീസ് സൂപ്പർ ലീഗ് ടീമായ ഷാങ്ഹായ് ഷെൻഹുവയ്ക്കൊപ്പം ടെവസ് കളിച്ചു .അർജന്റീന ദേശീയ ടീമിനായി 75 മത്സരങ്ങൾ കളിച്ച അദ്ദേഹം 2004 ഏഥൻസിൽ നടന്ന ഒളിമ്പിക്സിൽ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടി.
ബോക ജൂനിയേഴ്സിനൊപ്പമുള്ള തന്റെ മൂന്ന് സ്പെല്ലുകളിൽ അഞ്ച് അർജന്റീന ടോപ്പ്-ഫ്ലൈറ്റ് ടൈറ്റിലുകൾ ഉൾപ്പെടെ തന്റെ 20 വർഷത്തെ കളിജീവിതത്തിൽ ടെവസ് നിരവധി ടൈറ്റിലുകളും ട്രോഫികളും നേടി. 2003 ലെ കോപ്പ ലിബർട്ടഡോഴ്സും ഇന്റർകോണ്ടിനെന്റൽ കപ്പും ഉൾപ്പെടെ 38 കാരനായ ബോക്കയ്ക്കൊപ്പം ആറ് ട്രോഫികൾ നേടി.രണ്ട് വർഷത്തിന് ശേഷം അദ്ദേഹം കൊറിന്ത്യൻസിനൊപ്പമുള്ളപ്പോൾ ഒരു ബ്രസീലിയൻ ലീഗ് കിരീടവും നേടി.ഇംഗ്ലീഷ് ഫുട്ബോളിലെ തന്റെ കാലത്ത്, ടെവസ് 2008-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചാമ്പ്യൻസ് ലീഗും ണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളും നേടി.
2010-11 സീസണിൽ റോബർട്ടോ മാൻസിനിയുടെ കീഴിൽ എഫ്എ കപ്പും കരിയറിൽ മൂന്നാം തവണയും പ്രീമിയർ ലീഗ് കിരീടവും നേടി.ഇറ്റാലിയൻ വമ്പൻമാരായ യുവന്റസുമായുള്ള തന്റെ സ്പെൽ സമയത്ത് ടെവസ് രണ്ട് സീരി എ കിരീടങ്ങൾ ഉൾപ്പെടെ നാല് ട്രോഫികൾ നേടി.അതേസമയം ഷാങ്ഹായ് ഷെൻഹുവയ്ക്കൊപ്പം കുറഞ്ഞ സമയത്തിനുള്ളിൽ ചൈനീസ് എഫ്എ കപ്പ് നേടി.അന്താരാഷ്ട്ര വേദിയിൽ ടെവസ് 2004 ൽ ഒളിമ്പിക് സ്വർണം നേടി എട്ട് ഗോളുകളുമായി ടൂർണമെന്റിലെ ടോപ്പ് സ്കോററായിരുന്നു.മൂന്ന് സൗത്ത് അമേരിക്കൻ ഫുട്ബോളർ ഓഫ് ദ ഇയർ അവാർഡുകൾ ഉൾപ്പെടെ തന്റെ കരിയറിൽ ടെവസ് നിരവധി വ്യക്തിഗത അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.അവസാനമായി 2005-ലാണ് നേടിയത്.