❝സഹൽ അബ്ദുൾ സമദ് ഒരു പ്രചോദനമാണ് ,മലയാളി താരം ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനമാകും: ഐ എം വിജയൻ❞|Sahal |Sunil Chhetri |Indian Football
ഏഷ്യൻ കപ്പ് യോഗ്യതയിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ വിജയഗോൾ നേടിയ സഹൽ അബ്ദുൾ സമദിന്റെ ശ്രമങ്ങളെ ഇതിഹാസ ഇന്ത്യൻ സ്ട്രൈക്കർ ഐഎം വിജയൻ അഭിനന്ദിച്ചു.ഏഷ്യൻ കപ്പിനുള്ള മൂന്നാം റൗണ്ട് യോഗ്യതാ മത്സരത്തിൽ ഇന്ത്യ 2-1 ന് അഫ്ഗാനെ തോൽപ്പിച്ചപ്പോൾ ഇഞ്ചുറി ടൈമിലാണ് സഹലിന്റെ ഗോൾ പിറന്നത്.
ഇന്ത്യന്‍ ഫുട്ബോളിലെ അഭിമാന താരമായി സഹല്‍ വളരുമെന്നതില്‍ സംശയമില്ലെന്ന് വിജയന് പറയുന്നു. ‘യുവ തലമുറയിലെ അഭിമാന താരമാണ് സഹല്‍. നിര്‍ണായക ഘട്ടത്തില്‍ കളത്തിലെത്തി സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഗോള്‍ നേടിയ സഹലിന്റെ പ്രകടനം ഫുട്ബോളിലെ റിഫ്ളക്സ് ആക്ഷന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ഉറപ്പായും ഭാവിയില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ അഭിമാന താരമായി സഹല്‍ വളരുമെന്ന് ഉറപ്പാണ്’- വിജയന് പറഞ്ഞു.
അഫ്ഗാനെതിരെ ഗോൾ നേടിയതോടെ ഇന്നല ഹോങ്കോങിനെതിരെയുള്ള മത്സരത്തിൽ സഹലിനെ പരിശീലകൻ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നു. ആദ്യ പകുതിയിൽ താരത്തിന്റെ മിന്നുന്ന ഒരു ഷോട്ട് ക്രോസ്സ് ബാറിൽ ഇടിച്ചു പോവുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയിച്ചിരുന്നു. ആദ്യമത്സരത്തിൽ കംബോഡിയെ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളിന്റെ മികവിൽ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. അഫ്ഗാനെതിരെയുള്ള രണ്ടാം മത്സരത്തിലും ഛേത്രി ഗോൾ നേടിയിരുന്നു. ഇന്നലെ ഹോങ്കോങിനെതിരെയും ഛേത്രി വല കുലുക്കിയിരുന്നു. രാജയത്തിനായി ഛേത്രിയുടെ 84 മത്തെ ഗോളായിരുന്നു ഇത്.
37 വയസ്സായിട്ടും ദേശീയ ടീം നായകന് ഇന്ത്യക്ക് ഇനിയും ഒരുപാട് സംഭാവനകൾ ചെയ്യാനുണ്ടെന്ന് വിജയൻ അഭിപ്രായപ്പെട്ടു.”സുനിൽ ഒരു അത്ഭുതമാണ്. എല്ലാ കളിക്കാരും അനുകരിക്കേണ്ട വ്യക്തിത്വവും കളിക്കാരനുമാണ് അദ്ദേഹം. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ അദ്ദേഹത്തിന്റെ ഗോൾ മികച്ച നിലവാരം പുലർത്തിയിരുന്നു. സുനിൽ തുറന്ന അവസരങ്ങൾ എത്ര അനായാസമായി കൈകാര്യം ചെയ്യുന്നുവെന്ന് എല്ലാ യുവാക്കളും കാണണം.ഇത്രയും ആത്മാർത്ഥതയോടെ കളിക്കുന്ന അദ്ദേഹത്തിന് ഇനിയും ഒരുപാട് നേടാനുണ്ട്. ഇന്ത്യൻ ടീം കോച്ച് പറഞ്ഞത് പോലെ അദ്ദേഹത്തിന് ഇനിയും ഒരുപാട് ഗോളുകൾ നേടാനുണ്ട്.അതിൽ ഒന്ന് ലോക കപ്പിലാവും’ വിജയൻ പറഞ്ഞു..