❛❛അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സ്ട്രൈക്കറെ സൈൻ ചെയ്യണം❜❜ |Manchester United
മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നും മറക്കാൻ ആഗ്രഹിക്കുന്ന ഒരു സീസൺ ആയിരുന്നു 2021 -22. കളിക്കളത്തിലെ സർവ മേഖലയിലും പരാജയമായിരുന്നു ഇംഗ്ലീഷ് ക്ലബ്. യുണൈറ്റഡിൽ ഏറെ പഴികേട്ട ഒരു വിഭാഗമായിരുന്നു മുന്നേറ്റ നിര. മുൻ സീസണുകളെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ ക്ലബിലെ ഫോർവേഡ് ഡിപ്പാർട്ട്മെന്റിന് ആഴവും ഗുണനിലവാരവും ഇല്ലായിരുന്നു.
18 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു പ്രീമിയർ ലീഗിൽ യുണൈറ്റഡിന്റെ ടോപ് സ്കോറർ. ലീഗിന്റെ പ്ലെയർ ഓഫ് ദ മന്ത് രണ്ട് തവണ നേടി, സർ മാറ്റ് ബസ്ബി പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടി, കൂടാതെ PFA പ്രീമിയർ ലീഗ് ടീമിന്റെ സീസണിൽ ഉൾപ്പെടുത്തുകയും ചെയ്തു.നിലവിൽ ക്ലബ് തീർച്ചയായും കണക്കാക്കുന്ന ഒരേയൊരു സ്ട്രൈക്കർ കൂടിയാണ് അദ്ദേഹം. മറ്റ് സ്ട്രൈക്കർമാരായ ആന്റണി മാർഷലിന്റെ ഭാവി അനിശ്ചിതത്വലാണ്.എഡിൻസൺ കവാനി പുതിയ ക്ലബ്ബിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്.
ബെൻഫിക്കയുടെ സ്ട്രൈക്കറായ ഡാർവിൻ ന്യൂനെസിനായി യുണൈറ്റഡ് ശ്രമിച്ചെങ്കിലും ലിവർപൂളിനെ മറികടക്കാൻ സാധിച്ചില്ല. സമീപ വർഷങ്ങളിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസ്ഥ കണക്കിലെടുക്കുമ്പോൾ ഏതൊരു താരവും രണ്ടു വട്ടം ചിന്തിക്കും എന്നുറപ്പാണ്. ഉറുഗ്വേൻ സ്ട്രൈക്കർക്ക് പകരം ലൈപ്സിഗിന്റെ ഫ്രഞ്ച് താരം ക്രിസ്റ്റഫർ എൻകുങ്കു മാന്യമായ ബദൽ ആകുമായിരുന്നു എന്നാൽ 100 മില്യണിൽ താഴെ വിലയ്ക്ക് ഫ്രഞ്ച് സ്ട്രൈക്കറെ വിൽക്കാൻ ജർമൻ ക്ലബ് തയ്യാറല്ല.റിപ്പോർട്ട് ചെയ്ത ബജറ്റിനെ അടിസ്ഥാനമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് അത് താങ്ങില്ല.അതിനാൽ വിലക്കുറവിൽ വിവേകപൂർണ്ണമായ ഇതരമാർഗങ്ങൾ നോക്കുന്നത് ബുദ്ധിയാണ്.
അങ്ങനെ ചിന്തിക്കുമ്പോൾ പരിഗണിക്കാവുന്ന താരമാണ് ഡച്ച് സ്ട്രൈക്കർ വൗട്ട് വെഗോർസ്റ്റ്.പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തിയതിന് ശേഷം ബേൺലി വിടാൻ സജീവമായി നോക്കുകയാണ് തരാം.ജനുവരിയിൽ ബുണ്ടസ്ലിഗ ക്ലബ് വോൾഫ്സ്ബർഗിൽ നിന്ന് മാറിയതിന് ശേഷം ടർഫ് മൂറിൽ ആറടിയും ആറിഞ്ചുമുള്ള സ്ട്രൈക്കർ നേടിയത് രണ്ട് ഗോളുകൾ മാത്രമാണ്.എന്നാൽ ഇത് ഡച്ച് താരത്തിന്റെ മുഴുവൻ കഥയും കാണിക്കുന്നില്ല.29 കാരനായ സ്ട്രൈക്കർ 389 മത്സരങ്ങളിൽ നിന്ന് 161 ഗോളുകളും 49 അസിസ്റ്റുകളും നേടിയിട്ടുണ്ട്. തന്റെ കരിയറിന്റെ ഭൂരിഭാഗവും ജർമ്മനിയിലും നെതർലാൻഡിലുമായി വോൾഫ്സ്ബർഗ്, എസെഡ് അൽക്മാർ തുടങ്ങിയ ടീമുകൾക്കായി കളിച്ചു.
ഹോൾഡ്-അപ്പ് പ്ലേ, പാസിംഗ്, ലിങ്ക്-അപ്പ്, ഓഫ്-ദ-ബോൾ വർക്ക് റേറ്റ്, സെറ്റ്-പീസുകളിൽ ഉള്ള കഴിവ് , മികച്ച ബോക്സ് ചലനം, ഏറ്റവും പ്രധാനമായി ഫിനിഷിംഗ് എന്നിവയാണ് അദ്ദേഹത്തിന്റെ ഗെയിമിന്റെ ശക്തി.കഴിഞ്ഞ സീസണിൽ ഭൂരിഭാഗം സമയവും ബേൺലി തരംതാഴ്ത്തൽ പോരാട്ടത്തിലായിരുന്നു അത്കൊണ്ട് തന്നെ മുന്നേറ്റനിരക്കാർക്ക് വേണ്ട ഗോൾ അവസരങ്ങൾ ഉണ്ടായിട്ടില്ല. ബേൺലിയിൽ കണ്ടത് അദ്ദേഹത്തിന്റെ കഴിവുകളുടെ യഥാർത്ഥ പ്രതിഫലനമായിരുന്നില്ല.
അദ്ദേഹം യുണൈറ്റഡിൽ എത്തുകയാണെങ്കിലും എറിക് ടെൻ ഹാഗിന്റെ കീഴിൽ തന്റെ കഴിവുകൾ പൂർണമായും പുറത്തെടുക്കാനായി സാധിക്കും.സെബാസ്റ്റ്യൻ ഹാലറിനെ ടെൻ ഹാഗ് എങ്ങനെ ഉപയോഗിച്ചുവോ അതുപോലെ വെഗോർസ്റ്റിനെയും ഉപയോഗിക്കാൻ സാധിക്കും. ലോകകപ്പ് മുന്നിൽ കണ്ടാണ് ഡച്ച് താരം പുതിയ നീലകങ്ങൾ നടത്തുന്നത്.കൂടാതെ തന്റെ പദ്ധതികളിൽ വെഗോർസ്റ്റിനെ കണക്കാക്കാൻ ദേശീയ ടീം മാനേജർ ലൂയിസ് വാൻ ഗാലിനെ ബോധ്യപ്പെടുത്തുന്നതിന് ഉയർന്ന തലത്തിൽ സ്ഥിരതയോടെ കളിക്കേണ്ടതുണ്ട്.
ജർമ്മനിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം യൂറോപ്പ ലീഗ് ജേതാക്കളായ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് മുൻ VfL വുൾഫ്സ്ബർഗ് സ്ട്രൈക്കർ വൗട്ട് വെഗോർസ്റ്റിനെ തന്റെ മുൻ കോച്ച് ഒലിവർ ഗ്ലാസ്നറുമായി വീണ്ടും ഒന്നിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നു. തുർക്കിയിൽ നിന്നുള്ള രണ്ട് ടീമുകളുടെ മറ്റ് ഓഫറുകളും അദ്ദേഹത്തിനുണ്ട്.ഈ സീസണിൽ വെഘോസ്റ്റ് ലോണിൽ ലഭ്യമാകും, റെഡ് ഡെവിൾസ് അവനിലേക്ക് പോകാൻ തീരുമാനിക്കുകയാണെങ്കിൽ അത് കുറഞ്ഞ റിസ്ക് ഉയർന്ന പ്രതിഫലം നൽകുന്ന നീക്കമായിരിക്കും.