❝എറിക് ടെൻ ഹാഗിന് പുതിയ പദ്ധതികൾ ,മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ❞ |Cristiano Ronaldo
മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 37 കാരൻ വരുന്ന സീസണിൽ മറ്റൊരു ക്ലബ് കണ്ടെത്താൻ ശ്രമിക്കുന്നതായി ഇറ്റലിയിലെ ലാ റിപ്പബ്ലിക്കയിൽ നിന്നുള്ള റിപ്പോർട്ട്.
ഡച്ച് മാനേജരുടെ കീഴിലുള്ള ഓൾഡ് ട്രാഫോർഡിലെ പ്ലാനിൽ 37 കാരനായ സ്ട്രൈക്കറിന് പങ്കില്ലെന്ന് പറയപ്പെടുന്നു.ടെൻ ഹാഗ് മുമ്പ് പരസ്യമായി പറഞ്ഞതിൽ നിന്ന് വ്യത്യസ്തമാണ് ഇത്.”റൊണാൾഡോയ്ക്കൊപ്പം പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നു” എന്ന് ഈ മാസം ആദ്യം യുണൈറ്റഡിന്റെ മാനേജർ പറഞ്ഞിരുന്നു., ടെൻ ഹാഗ് കളിക്കാൻ ആഗ്രഹിക്കുന്ന കളിയുടെ ശൈലിക്ക് നമ്പർ 7 അനുയോജ്യമാണോ എന്ന ആശയത്തെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങളോടെ, പ്രായം കുറഞ്ഞതും കൂടുതൽ പൊരുത്തപ്പെടുന്നതുമായ സ്ട്രൈക്കറുമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന്റെ താല്പര്യവും കണക്കിലെടുക്കുമ്പോൾ ക്രിസ്റ്റ്യാനോ ഓൾഡ് ട്രാഫൊഡിന് പുറത്തേക്ക് പോവാനുള്ള സാധ്യത കാണുന്നുണ്ട്.
കൂടാതെ അടുത്ത സീസണിൽ തിയറ്റർ ഓഫ് ഡ്രീംസിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ അഭാവം 37 കാരൻ ഈ വേനൽക്കാലത്ത് ക്ലബ് വിടാനുള്ള സാധ്യത വർദ്ധിപ്പിച്ച മറ്റൊരു ഘടകമാണെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. റൊണാൾഡോയുടെ ഏജന്റ് ജോർജ്ജ് മെൻഡസ്,റൊണാൾഡോയ്ക്കായി ഒരു പുതിയ ക്ലബ്ബിനായി തിരയുകയാണെന്നും പറയപ്പെടുന്നു.രണ്ട് ക്ലബ്ബുകൾ റൊണാൾഡോക്കായി താൽപ്പര്യം പ്രകടിപ്പിച്ചു വന്നിട്ടുണ്ട്.റൊണാൾഡോയ്ക്കായി ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട ക്ലബ്ബുകളിലൊന്നാണ് റോമ.
മാനേജർ ജോസ് മൗറീഞ്ഞോയുടെ സ്വാധീനം ഉപയോഗിക്കുമെന്ന് സീരി എ ടീം പ്രതീക്ഷിക്കുന്നു.മറ്റൊരു യൂറോപ്പ ലീഗ് ക്ലബ്ബിലേക്കുള്ള നീക്കമായതിനാൽ പോർച്ചുഗൽ താരത്തിന് ഈ നീക്കം അത്ര തലപര്യമില്ല. 2003 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുന്നതിന് മുമ്പ് പോർച്ചുഗീസ് ടീമിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വന്ന റൊണാൾഡോയുമായി ഒരു പുനഃസമാഗമം സ്ഥാപിക്കാൻ സ്പോർട്ടിംഗ് സിപിയും പ്രതീക്ഷിക്കുന്നു.പോർച്ചുഗൽ ഇന്റർനാഷണൽ കഴിഞ്ഞ സീസണിൽ റെഡ് ഡെവിൾസിന്റെ ടോപ് സ്കോററായി 2021/22 കാമ്പെയ്ൻ പൂർത്തിയാക്കി, 37 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടി. അതിൽ 6 ഗോളുകൾ പിറന്നത് ചാമ്പ്യൻസ് ലീഗിലാണ്.
🇵🇹 This Cristiano Ronaldo display #OTD at EURO 2012 🔥🔥🔥@Cristiano | @selecaoportugal pic.twitter.com/YteMdl6eFy
— UEFA EURO 2024 (@EURO2024) June 17, 2022
മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും യൂറോപ്പിലെ ഏറ്റവും മികച്ച രണ്ടു സ്ട്രൈക്കർമാരായ എർലിംഗ് ഹാലൻഡും ഡാർവിൻ ന്യൂനസിനേയും കൊണ്ട് വന്ന് ടീമിനെ കൂടുതൽ ശക്തിപെടുത്തിയിരിക്കുമാകയാണ് അത്കൊണ്ട് തന്നെ ഒരു സീസൺ കൂടി റൊണാൾഡോയെ പിടിച്ചുനിർത്താൻ യുണൈറ്റഡ് നോക്കുന്നത് നല്ല തീരുമാനം ആയിരിക്കും.