❝ബെംഗളൂരു എഫ് സി വിട്ട് മലയാളി താരം ആഷിഖ് കുരുണിയൻ❞ |Ashique Kuruniyan
മലയാളിൽ താരം ആഷിഖ് കുരുണിയൻ ബെംഗളൂരു എഫ് സി വിട്ടു. ഇന്ന് ബെംഗളൂരു എഫ് സി തന്നെ ഔദ്യോഗികമായി ആഷിഖ് ബെംഗളൂരു എഫ് സി വിടുകയാണെന്ന് അറിയിച്ചു. നേരത്തെ താരം ATK മോഹൻ ബഗാനിൽ ചേരുന്നതിന് വളരെ അടുത്താണ് എന്ന അറിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 24 കാരൻ വിങ്ങറും ബഗാനും ധാരണയിലെത്തുന്നതിന്റെ വക്കിലാണ് എന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു.
അടുത്ത സീസണിൽ മോഹൻ ബഗാൻ ജേഴ്സിയിൽ ആഷിഖിനെ കാണാൻ ആണ് സാധ്യത. നേരത്തെ മലയാളി താരത്തിൽ കേരള ബ്ലാസ്റ്റേഴ്സും അതീവ താല്പര്യം കാണിച്ചിരുന്നു.ബെംഗളൂരു എഫ്സിയുമായി ഒരു വർഷത്തെ കരാർ കൂടിയുണ്ട്.2019 സീസണിലാണ് ആഷിഖ് ബെംഗളൂരുവിലെത്തിയത്. 24- കാരന് 2023 മെയ് 31 വരെ ബംഗളൂരു ആയി ആഷിക്കിന് കരാർ ഉണ്ടായിരുന്നത് .കഴിഞ്ഞ സീസണിൽ ആഷിഖ് ബ്ലൂസിനായി 13 മത്സരങ്ങൾ കളിച്ചു. മോശമല്ലാത്ത പ്രകടനവും പുറത്തെടുത്തിരുന്നു.
പൂനെ എഫ്സി അക്കാദമിയിൽ നിന്നാണ് ആഷിഖ് തന്റെ കരിയർ ആരംഭിച്ചത്, അത് പിന്നീട് ഐഎസ്എൽ ടീമായ പൂനെ സിറ്റി എഫ്സി ഏറ്റെടുത്തു. ഇന്ത്യയിലെ അണ്ടർ 16 ലെവലിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം 24 കാരനായ സ്പാനിഷ് ക്ലബ് വില്ലാറിയൽ സിഎഫിന്റെ സി ടീമിൽ ഇടം നേടി. പിന്നീട് പൂനെ സിറ്റി എഫ്സിയുടെ സീനിയർ ടീമുമായി തന്റെ ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിടാൻ തിരിച്ചെത്തി. രണ്ട് വർഷത്തിന് ശേഷം, 2019 ൽ പൂനെ സിറ്റി പിരിച്ചുവിട്ടതിന് ശേഷം നാല് വർഷത്തെ കരാറിൽ ബെംഗളുരു എഫ്സി ആഷിഖുമായി ഒപ്പുവച്ചു.
We're bidding farewell to winger Ashique Kuruniyan, as he moves on in search of a new challenge. Good luck for the future! #ThankYouAshique #WeAreBFC 🔵 pic.twitter.com/QOQar4Pytk
— Bengaluru FC (@bengalurufc) June 20, 2022
മൂന്ന് സീസണുകളിലായി 44 മത്സരങ്ങൾ കളിച്ച കുരുണിയൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബെംഗളൂരു ടീമിലെ പ്രധാന അംഗമാണ്.2018 ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 21-ലധികം മത്സരങ്ങൾ കളിച്ച ആഷിഖ് ദേശീയ ടീമിന്റെ സ്ഥിരാംഗമായി മാറുകയും ചെയ്തു.ലെഫ്റ്റ് ബാക്ക്, ലെഫ്റ്റ് വിങ്ങ് എന്നീ രണ്ട് സ്ഥാനങ്ങളിൽ കളിയ്ക്കാൻ താരത്തിന് സാധിക്കും.