❝പിഎസ്ജി വിടാനൊരുങ്ങി നെയ്മർ , ചേക്കേറുന്നത് ഇറ്റാലിയൻ വമ്പന്മാരിലേക്കോ ?❞ |Neymar
ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ക്ലബ്ബിൽ തുടരുന്നതിൽ പിഎസ്ജി താല്പര്യം കാണിക്കുന്നില്ല. ബ്രസീലിയനെ വിൽക്കാനുള്ള ശ്രമങ്ങൾ ക്ലബ് ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം ഇറ്റാലിയൻ ക്ലബായ യുവന്റസ് നെയ്മറെ സ്വന്തമാക്കാൻ തലപര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്.
2017 ൽ 222 മില്യൺ യൂറോയുടെ ലോക റെക്കോർഡ് കരാറിൽ ബാഴ്സലോണയിൽ നിന്നാണ് നെയ്മർ ഫ്രഞ്ച് ക്ലബ്ബിലെത്തിയത്.കൈലിയൻ എംബാപ്പെ ഒപ്പുവച്ച വമ്പിച്ച പുതിയ കരാറിനെത്തുടർന്ന് നെയ്മറെ വിൽക്കാൻ ക്ലബ് ഒരുങ്ങുകയാണ്.ടീമിന്റെ മൊത്തത്തിലുള്ള നിലവാരം ഉയർത്താനുള്ള പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രിയുടെ അഭ്യർത്ഥനയെ മാനിച്ചാണ് ക്ലബ് പുതിയ നീക്കം നടത്താൻ ഒരുങ്ങുന്നത്.
എന്നാൽ ബ്രസീലിയൻ താരത്തെ സ്വന്തമാക്കുന്നതിലെ യുവന്റസിലെ പ്രധാന തടസ്സം പ്രതിവർഷം 43 ദശലക്ഷം യൂറോയുടെ വേതനമായിരിക്കും.സ്വതന്ത്ര ഏജന്റുമാരായ പോൾ പോഗ്ബയെയും ഏഞ്ചൽ ഡി മരിയയെയും യുവന്റസ് ലക്ഷ്യമിടുന്നുണ്ട്. ഫ്രാൻസിൽ നെയ്മറുടെ ഏറ്റവും വലിയ വിമർശനങ്ങളിലൊന്ന് യൂറോപ്പിൽ മത്സരിക്കാൻ ക്ലബ്ബിനെ സഹായിക്കുന്നതിൽ പരാജയപ്പെട്ടതാണ് തന്റെ അഞ്ച് സീസണുകളിൽ ഒരിക്കൽ മാത്രം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയതാണ്.
#Mercado 💼
— Diario SPORT (@sport) June 22, 2022
💣 Neymar se consolida como una opción para el equipo italiano a petición de Allegrihttps://t.co/nHjkKSCG0M
പാരീസിൽ എത്തിയതിനു ശേഷം നെയ്മറുടെ പ്രകടനമികവിൽ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് പിഎസ്ജി കരുതുന്നത്. ഇതിനു പുറമെ പരിക്കിന്റെ പ്രശ്നങ്ങളും മോശമായ പെരുമാറ്റം കൊണ്ടുണ്ടായ വിവാദങ്ങളും താരത്തെ വിൽക്കുന്നത് പരിഗണിക്കാൻ കാരണമായെന്ന് റിപ്പോർട്ടുകൾ പറയുന്നു.കഴിഞ്ഞ വർഷം 2025 വരെ പിഎസ്ജി കരാർ താരം പുതുക്കിയിരുന്നു.
Neymar Jr – Hips don't lie pic.twitter.com/FH85RXVMb4
— 🌍 (@xoogba) June 20, 2022
എന്നാൽ ഈ വര്‍ഷം പിഎസ്ജി വിടുമെന്ന വാര്‍ത്തകള്‍ തള്ളി നെയ്മർ രംഗത്ത് വന്നിരുന്നു.ബ്രസീലിയന്‍ താരം ടീം വിടാന്‍ ആഗ്രഹിച്ചാല്‍ പിഎസ്ജി എതിര്‍ക്കില്ലെന്ന് ചില ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു താരം. ‘ഊഹാപോഹങ്ങളെക്കുറിച്ച് അറിയില്ല. പിഎസ്ജിയില്‍ തുടരാനാണ് എന്റെ താല്പര്യം.’ നെയ്മര്‍ പ്രതികരിച്ചു. 30കാരനായ നെയ്മറിന് 2025 വരെ പിഎസ്ജിയുമായി കരാറുണ്ട്.