❝റോബർട്ട് ലെവൻഡോവ്സ്കിക്ക് പകരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ബയേൺ മ്യൂണിക്കിലേക്ക്❞
ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി സ്പാനിഷ് ക്ലബ് ബാഴ്സലോണയിലേക്ക് എന്ന വാർത്തകൾ കുറച്ചു നാളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ്. ബയേൺ സ്ട്രൈക്കർക്കായി സ്പാനിഷ് ക്ലബ്ബ് ആഡ്-ഓണുകൾക്കൊപ്പം 35 മില്യൺ യൂറോ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ 2021-ലെ ഫിഫയുടെ മികച്ച പുരുഷ താരത്തിന് ഇത് വളരെ കുറവാണെന്ന് ബയേണിന് തോന്നുന്നുണ്ട്.ലെവൻഡോവ്സ്കിയെ നിലനിർത്തുന്നതിൽ ജർമ്മൻ ക്ലബ്ബ് ഉറച്ചുനിൽക്കുന്നു, 2023-ൽ കരാർ അവസാനിക്കുന്നത് വരെയെങ്കിലും അദ്ദേഹം വിടാൻ പോകുന്നില്ലെന്ന് മാനേജ്മെന്റനു വിശ്വാസമുണ്ട്.മറുവശത്ത് ലെവൻഡോസ്കിക്ക് ബാഴ്സലോണയ്ക്കായി സൈൻ ചെയ്യുന്നതിൽ താൽപ്പര്യമുണ്ട് .ജർമ്മനിയിൽ ഇനി തുടരേണ്ടതില്ലെന്ന എന്ന തീരുമാനം ബയേൺ ഹെഡ് കോച്ചായ ജൂലിയൻ നാഗെൽസ്മാനുമായുള്ള ബന്ധം വഷളാക്കുകയും ചെയ്തു.2021/22 സീസണിൽ ജർമ്മൻ ക്ലബ്ബിനായി 46 മത്സരങ്ങളിൽ നിന്നായി ലെവൻഡോവ്സ്കി 50 ഗോളുകൾ നേടി.
യൂറോപ്പിൽ നിന്നുള്ള കൂടുതൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അടുത്തിടെ സാഡിയോ മാനെയുടെ സൈനിംഗ് പൂർത്തിയാക്കിയ ബയേൺ മുന്നേറ്റ നിരയിൽ കൂടുതൽ ശക്തി വർധിപ്പിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൂടി ടീമിലെത്തിക്കും എന്നാണ്.അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരാജയത്തെ തുടർന്ന് ഓൾഡ് ട്രാഫോർഡിലെ പോർച്ചുഗീസ് മുന്നേറ്റത്തിന്റെ ഭാവി സംശയത്തിലാണ്. യൂറോപ്പിലെ എലൈറ്റ് ക്ലബ് മത്സരത്തിൽ പങ്കെടുക്കുന്ന ബയേണും കിരീടങ്ങൾക്കായുള്ള അവരുടെ ഉറപ്പായ മുന്നേറ്റവും റൊണാൾഡോയ്ക്ക് മ്യൂണിക്കിലേക്ക് വരാൻ മതിയായ കാരണമായിരിക്കാം.
Barcelona have submitted the new proposal for Robert Lewandowski, as expected – after player confirmed to Bayern his priority to join Barça this summer. 🔴🇵🇱 #FCBayern
— Fabrizio Romano (@FabrizioRomano) June 23, 2022
€35m with add-ons on the table, as @wlodar85 reports – but now Bayern sources feel it’s still ‘not enough’.
കഴിഞ്ഞ സീസണിൽ റൊണാൾഡോ 24 തവണ ഗോൾ കണ്ടെത്തിയെങ്കിലും ടീമിന്റെ പ്രകടനത്തിന്റെ പേരിൽ ആരാധകരുടെയും ഫുട്ബോൾ പണ്ഡിതരുടെയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയായിരുന്നു.പുതിയ മാനേജർ എറിക് ടെൻ ഹാഗ് ചുമതലയേറ്റതോടെ, 20 തവണ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ നിലവിലെ ട്രാൻസ്ഫർ വിൻഡോയിൽ അവരുടെ ലൈനപ്പിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വേണ്ടത്ര ഇടപെടലുകൾ നടത്താത്തതിൽ റൊണാൾഡോക്ക് നിരാശയുണ്ട്. മറ്റു ക്ലബുകൾ കിരീടത്തിനായി യൂറോപ്പിലെ മികച്ച താരങ്ങളെ എത്തിക്കുമ്പോൾ യുണൈറ്റഡ് ഇതുവരെയും ആരെയും സ്വന്തമാക്കിയിട്ടില്ല.