“ലാലിഗ ബാഴ്സലോണ നേടും”ആരാധകന്റെ രസകരമായ കുറിപ്പ്

ഞാൻ ആഗ്രഹിക്കുന്ന ലാലിഗ ക്ലൈമാക്സ്‌:Mhd Sah

ഇന്ന് റിയൽ ഗ്രാൻഡെക്ക് എതിരെ ഉള്ള കളി തോൽക്കുകയും ബാർസിയും madirid ആയി ഒരു പോയിന്റ് വിത്യാസം ആകുകയും ചെയ്യണം. എന്നിട്ട് 37 റൗണ്ട് കളിയിൽ ബാർസിയും, റിയലും വിജയിക്കണം. പിന്നീട് ഏവരും കാത്തിരിക്കുന്ന 38 റൗണ്ട് കളി റാമോസും മെസ്സിയും ഈ സീസണിലെ അവസാനത്തെ ലാലിഗ കളിക്ക് ഒരേ സമയം കളിക്കുന്നു.. ബാർസ ആരാധകരും റിയലിന്റെ ആരാധകരും 2കളിയും ഒരേ സമയത് ലൈവ് ആയി കാണുന്നു.അങ്ങെനെ ആദ്യ 10മിനിറ്റ് ആരും ഗോൾ അടിക്കുന്നില്ല.. കളി പുരോഗമിക്കുന്നു… 2 ടീമിന്റെ ആരാധകരുടെയും ഹൃദയമിടിപ് കൂടാൻ തുടങ്ങി. കളി ഇരുപത്തി ഒൻപതു മിനിറ്റ് കഴിഞ്ഞിരിക്കുന്നു. അതാ റിയലിന് അനുകൂല മായ ഒരു കോർണർ. സാധാരണ പോലെ കോർണർ ക്രൂസ് അടിക്കുന്നു ബെൻസീമ ലെജൻസിന്റെ പോസ്റ്റിലേക് ഹെഡ് ചെയ്യുന്നു Goal🏐 ഗോൾ. ബാർസ ആരാധകർ ലെജൻസിന്റെ കളിക്കാരെ തെറി വിളിച്ചു കൊണ്ടും, റിയൽ ടീമിന് നല്ല ഭാഗ്യം ആണ് എന്ന് പറഞ്ഞു കൊണ്ട് ലൈവ് കട്ടാക്കി ബാർസ വാട്സാപ്പ് ഗ്രൂപ്പിൽ കയറി സെയിം വാചകം അടിക്കും. അങ്ങെനെ കളി ഹാൽഫ്‌ടൈം ആയിരിക്കുന്നു.


BRACA 0-0alvaves , REAL 1-0LAGANEZ.
ബാർസ ആരാധകർ ഇപ്പൊ ബാഴ്‌സയുടെ കളി മാത്രം ആണ് കാണുന്നത്. Real ആരാധകർ നല്ല കോണ്ഫിടെൻസിലും ആണ്. കളി അങ്ങെനെ 60 മിനുട്ട് കഴിഞ്ഞിട്ടും സ്കോർ ബോർഡ്‌ സെയിം. Laganez പതിയെ അറ്റാക്കിങ് തുടങ്ങി. അങ്ങനെ 80 മിനുട്ടിൽ laganezin ഒരു പെനാൽറ്റി ലഭിക്കുന്നു എല്ലാവരും റിയൽ മാഡ്രിഡ്‌ന്റെ പോസ്റ്റിലേക് നോക്കുന്നു. ഗോൾ Goal… റിയൽ ആരാധകർ തലയിൽ കൈവച്ച നിമിഷം. അവർഎന്നിട്ട് നേരെ ബാഴ്‌സയുടെ കളി വച്ചു നോക്കി സ്കോർ ബോർഡ്‌ NILL. അങ്ങനെ കളി 85മുണ്ട് പിന്നിട്ടു 2 ടീമും സമനിലയിൽ നില്കുന്നു അപ്പോഴാണ് ബാർസക് അനുകൂല മായ് ഒരു frekick ലഭിക്കുന്നു. മെസ്സി ആണ് freakick അടിക്കുന്നത്. Goal ഗോൾ….. അങ്ങെനെ 90മിനിറ്റ് കഴിയുന്നു ഈ സീസൺ ലാലിഗ ബാർസിലോണ അടിക്കുന്നു…. പണ്ട് സിറ്റി അടിച്ചത് പോലെ…..
NB:തെറി പറയുന്നവർ അകലം പാലിക്കുക 😆😍

എഴുതിയത്. Mhd Sah

Rate this post