❝പെരേര ഡയസിനോട് വിടപറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് ,നന്ദി പറഞ്ഞ് ക്ലബ്❞|Kerala Blasters |Jorge Pereyra Díaz
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ വരെയുള്ള പ്രയാണത്തിൽ നിർണായക പങ്കു വഹിച്ച അർജന്റീനിയൻ സ്ട്രൈക്കർ ജോർഗെ പെരേര ഡിയസിനെ തിരിച്ചു കൊണ്ട് വരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ഡയസ് ക്ലബ്ബിലേക്ക് തിരിച്ചു വരില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് അറിയിച്ചത്.താരത്തിനോട് യാത്ര പറയുന്നതായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. ഡിയസിന്റെ സേവനങ്ങൾക്ക് നന്ദി പറയുന്നതായും ക്ലബ് അറിയിച്ചു.
അർജന്റൈൻ ക്ലബ് പ്ലാറ്റെൻസിൽ നിന്ന് ഡയസ് ലോണിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇനിയൊരു ലോൺ നീക്കത്തിന് സാധ്യതയില്ലാത്തതിനാൽ താരത്തെ സ്ഥിരമായി സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് തയ്യാറാകുമെന്നായിരുന്നു ആദ്യ സൂചനകൾ. ഡയസ് ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് ചില ലാറ്റനമേരിക്കൻ ജേണലിസ്റ്റുകളും ട്വീറ്റ് ചെയ്തിരുന്നു. ഡിയസിന് വിദേശ ക്ലബുകളിൽ നിന്ന് നല്ല ഓഫറുകൾ നേരത്തെ നിരസിച്ചിരുന്നു. താരവും ബ്ലാസ്റ്റേഴ്സും നേരത്തെ ചർച്ചകൾ നടത്തിയിരുന്നു എങ്കിലും അവസാന ആഴ്ചകളിൽ ആ ചർച്ചകൾ അവസാനിപ്പിക്കുകയായിരുന്നു..
2022 – 2023 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലനിര്‍ത്താന്‍ ആഗ്രഹിച്ച താരമാണ് സെന്റര്‍ ഫോര്‍വേഡ്, റൈറ്റ് വിംഗര്‍, ലെഫ്റ്റ് വിംഗര്‍ പൊസിഷനുകളില്‍ കളിക്കാന്‍ കഴിവുള്ള ജോര്‍ജ് പെരേര ഡിയസ്. ജൂണ്‍ മാസം അവസാനിക്കുന്നതുവരെ ജോര്‍ജ് പെരേര ഡിയസിനെ സ്വന്തമാക്കാനുള്ള റെയ്സില്‍ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. എന്നാല്‍, ജൂലൈ ആയപ്പോഴേക്കും സാഹചര്യങ്ങളില്‍ മാറ്റമുണ്ടായി.പ്ലാറ്റൻസിലെ കരാർ അവസാനിപ്പിച്ചാണ് ഡിയസ് തിരികെ ഇന്ത്യയിലേക്ക് വരാൻ നോക്കിയത്.
Thank You Jorge Pereyra Díaz for all the moments of jubilation you've given us over the past year 💛
— Kerala Blasters FC (@KeralaBlasters) July 11, 2022
Wishing you only the best as you embark upon a new journey.#YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/EnlQPta415
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 21 മത്സരങ്ങൾ കളിച്ച ഡയസ് 8 ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. അൽവാരോ വാസ്ക്വാസിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ സംയുക്ത ടോപ് സ്കോററാണ് ഡയസ്. ബ്ലാസ്റ്റേഴ്സിന്റെ ജൈത്രയാത്രയില്‍ ഡിയസ് – വാസ്ക്വെസ് സഖ്യത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ഏത് സ്ഥാനത്തും 100 % അർപ്പണബോധത്തോടെ കളിക്കുന്ന താരം തന്നെയാണ് ഡയസ്.ഡിയസ് വരാത്തത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ നിരാശ നൽകും.