❝മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തരാകുന്നു , അര്ജന്റീനിയൻ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനെസ് ഓൾഡ്ട്രാഫൊഡിൽ ❞|Lisandro Martinez
ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് സീസണിലെ മൂന്നാമത്തെ സൈനിങ് പൂർത്തിയാക്കി. അയാക്സിൽ നിന്നും അര്ജന്റീന ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസിനെയാണ് യുണൈറ്റഡ് ഓൾഡ് ട്രാഫൊഡിലെത്തിച്ചത്.24-കാരനായ സെന്റർ ബാക്ക് അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെക്കും.
ഫെയ്നൂർഡിന്റെ ടൈറൽ മലേഷ്യയെയും ഫ്രീ ഏജന്റ് ക്രിസ്റ്റ്യൻ എറിക്സനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു .ഇനി ഡിയോങ്ങിനെയോ അല്ലെങ്കിൽ പകരം ഒരു മിഡ്ഫീൽറെയോ സ്വന്തമാക്കാൻ ആകും യുണൈറ്റഡ് ശ്രമിക്കുക. അർജന്റീനൻ താരം സെന്റർ ബാക്കായും ലെഫ്റ്റ് ബാക്കായും മിഡ്ഫീൽഡിലും കളിക്കാൻ കഴിവുള്ള താരമാണ്. 24കാരനായ താരം ഇപ്പോൾ അർജന്റീന ടീമിലെ സ്ഥിരാംഗമാണ്.
24 കാരനായ മാർട്ടിനെസ് അയാക്സിന്റെ ഏറ്റവും വിശ്വസനീയമായ കളിക്കാരനാണ്.2019 ലെ വേനൽക്കാലത്ത് അർജന്റീനിയൻ ടീമായ ഡിഫെൻസ വൈ ജസ്റ്റീഷ്യയിൽ നിന്നാണ് മാർട്ടിനെസ് അയാക്സിലെത്തുന്നത്.18/19 സീസണിലെ പ്രധാന കളിക്കാരിലൊരാളായി മാറിയ നിക്കോളാസ് ടാഗ്ലിയാഫിക്കോയ്ക്ക് ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ മികവ് പുലർത്തിയ അർജന്റീനയിൽ നിന്നുള്ള രണ്ടാമത്തെ കളിക്കാരനായിരുന്നു അദ്ദേഹം.
An agreement has been reached for the transfer of Lisandro Martinez 🔴🇦🇷#MUFC || @LisandrMartinez
— Manchester United (@ManUtd) July 17, 2022
A look at Lisandro Martinez in action 🔥🔴
— United Zone (@ManUnitedZone_) July 17, 2022
🎥: @ArsenaIComps 🤝
pic.twitter.com/suFkBTF1Hq
മാൻ യുടിഡിന് അവരുടെ നിലവാരം ഉയർത്താൻ മാർട്ടിനെസിനെപ്പോലുള്ള കളിക്കാർ ആവശ്യമാണ്.ടെൻ ഹാഗിന് മാർട്ടിനെസിനെ എങ്ങനെ ഉപയോഗിക്കാമെന്നും അയാളിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാമെന്നും അറിയാം. യുണൈറ്റഡിൽ താരത്തെ സെൻട്രൽ ഡിഫൻഡർ പൊസിഷനിലാവും പരിശീലകൻ ഇറക്കാൻ സാധ്യത. മാഞ്ചസ്റ്റർ പ്രതിരോധത്തിൽ ഒരു മുതൽക്കൂട്ട് തന്നെയാവും അർജന്റീനിയൻ എന്നതിൽ ഒരു സംശയവും വേണ്ട.
This goal-line clearance from Lisandro Martinez 🤯 pic.twitter.com/4n4bkcIDKO
— ESPN FC (@ESPNFC) July 17, 2022