❝പെരേര ഡയസ് മുംബൈ സിറ്റി എഫ്സിയിൽ, ആരാധകർക്ക് ഞെട്ടൽ❞
കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന അർജന്റീന താരം ജോര്‍ഗെ പെരേര ഡിയസിനെ മുംബൈ സിറ്റി എഫ്.സി സ്വന്തമാക്കി. അര്‍ജന്റീനന്‍ താരത്തെ സ്വന്തമാക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും നടന്നിരുന്നില്ലാ. കഴിഞ്ഞ സീസണില്‍ ലോണ്‍ അടിസ്ഥാനത്തിലാണ് താരം കേരളാ ബ്ലാസ്റ്റേഴസില്‍ എത്തിയത്. ലോണ്‍ കലാവധി കഴിഞ്ഞതോടെ അര്‍ജന്റീനന്‍ ക്ലബിലേക്ക് താരം തിരിച്ചുപോയി.
മെഡിക്കലിന് ശേഷം ഈ ട്രാൻസ്ഫർ പൂർത്തിയാകുമെന്ന് മുംബൈ പ്രഖ്യാപിച്ചു.രു വർഷത്തെ കരാറിൽ ആകും ഡിയസ് മുംബൈ സിറ്റിയിൽ എത്തുന്നത്.അർജന്റൈൻ ക്ലബ് പ്ലാറ്റെൻസിൽ നിന്ന് ഡയസ് ലോണിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇനിയൊരു ലോൺ നീക്കത്തിന് സാധ്യതയില്ലാത്തതിനാൽ താരത്തെ സ്ഥിരമായി സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് തയ്യാറാകുമെന്നായിരുന്നു ആദ്യ സൂചനകൾ. ഡയസ് ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് ചില ലാറ്റനമേരിക്കൻ ജേണലിസ്റ്റുകളും ട്വീറ്റ് ചെയ്തിരുന്നു.
ഡിയസിന് വിദേശ ക്ലബുകളിൽ നിന്ന് നല്ല ഓഫറുകൾ നേരത്തെ നിരസിച്ചിരുന്നു. താരവും ബ്ലാസ്റ്റേഴ്സും നേരത്തെ ചർച്ചകൾ നടത്തിയിരുന്നു എങ്കിലും അവസാന ആഴ്ചകളിൽ ആ ചർച്ചകൾ അവസാനിപ്പിക്കുകയായിരുന്നു.2022 – 2023 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലനിര്‍ത്താന്‍ ആഗ്രഹിച്ച താരമാണ് സെന്റര്‍ ഫോര്‍വേഡ്, റൈറ്റ് വിംഗര്‍, ലെഫ്റ്റ് വിംഗര്‍ പൊസിഷനുകളില്‍ കളിക്കാന്‍ കഴിവുള്ള ജോര്‍ജ് പെരേര ഡിയസ്. ജൂണ്‍ മാസം അവസാനിക്കുന്നതുവരെ ജോര്‍ജ് പെരേര ഡിയസിനെ സ്വന്തമാക്കാനുള്ള റെയ്സില്‍ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. എന്നാല്‍, ജൂലൈ ആയപ്പോഴേക്കും സാഹചര്യങ്ങളില്‍ മാറ്റമുണ്ടായി.പ്ലാറ്റൻസിലെ കരാർ അവസാനിപ്പിച്ചാണ് ഡിയസ് തിരികെ ഇന്ത്യയിലേക്ക് വരാൻ നോക്കിയത്.
🚨 𝗖𝗟𝗨𝗕 𝗦𝗧𝗔𝗧𝗘𝗠𝗘𝗡𝗧 🚨
— Mumbai City FC (@MumbaiCityFC) July 20, 2022
Mumbai City are delighted to announce the signing of Jorge Pereyra Díaz – subject to a medical ✍️#HolaJorge #MumbaiCity #AamchiCity 🔵 pic.twitter.com/DTAGEZorn1
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 21 മത്സരങ്ങൾ കളിച്ച ഡയസ് 8 ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. അൽവാരോ വാസ്ക്വാസിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ സംയുക്ത ടോപ് സ്കോററാണ് ഡയസ്. ബ്ലാസ്റ്റേഴ്സിന്റെ ജൈത്രയാത്രയില്‍ ഡിയസ് – വാസ്ക്വെസ് സഖ്യത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ഏത് സ്ഥാനത്തും 100 % അർപ്പണബോധത്തോടെ കളിക്കുന്ന താരം തന്നെയാണ് ഡയസ്.പെരേര ഡയസിനെ നിലനിര്‍ത്താന്‍ കഴിയാഞ്ഞത് ആരാധകര്‍ക്ക് വന്‍ നിരാശയാര്ന്നു സമ്മാനിച്ചത്. ഐഎസ്എല്ലില്‍ തന്നെ തിരിച്ചെത്തിയതോടെ ആരാധകര്‍ക്ക് നിരാശ ഇരട്ടിയായി