❝ദുരന്തമായി മാറിയ യുവ ചെൽസി മിഡ്ഫീൽഡറുടെ പനേങ്ക പെനാൽട്ടി❞|Connor Gallagher
കഴിഞ്ഞ സീസണിൽ ക്രിസ്റ്റൽ പാലസുമായി ലോണിൽ ഒരു തകർപ്പൻ സീസൺ ആസ്വദിച്ചതിന് ശേഷം ചെൽസി മിഡ്ഫീൽഡർ കോണർ ഗല്ലഗെർ ചെൽസിയുടെ തന്റെ കഴിവ് തെളിയിക്കാൻ ആഗ്രഹിക്കുകയാണ്. എന്നാൽ ഇന്ന് പ്രീ സീസൺ ടൂറിൽ ഷാർലറ്റ് എഫ്സിക്കെതിരായ മത്സരത്തിലെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ യുവ മധ്യനിരക്കാരന്റെ പാനേങ്ക പെനാൽറ്റി ഒരു ദുരന്തമായി മാറി.
30 ആം മിനുട്ടിൽ ചെൽസി മത്സരത്തിൽ ആദ്യ ഗോൾ നേടി.യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്റർനാഷണൽ ക്രിസ്റ്റ്യൻ പുലിസിക് ആണ് ഗോൾ നേടിയത്. എന്നാൽ ഇഞ്ചുറി ടൈമിൽ ഡാനിയൽ റിയോസ് പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ ഷാർലറ്റ് സമനില പിടിച്ചു. അതോടെ കാളി കളി പെനാൽറ്റിയിലേക്ക് പോയി.ഷാർലറ്റ് അവരുടെ അഞ്ച് സ്പോട്ട് കിക്കുകളും ഗോളാക്കി മാറ്റിയപ്പോൾ ഗല്ലഗറിന്റെ മിസ്ഡ് സ്പോട്ട് കിക്ക് പെനാൽറ്റിയിൽ ബ്ലൂസിനെതിരെ 5-3 വിജയം അവർക്ക് നേടിക്കൊടുത്തു.
ലാസ് വെഗാസിൽ ക്ലബ് അമേരിക്കയ്ക്കെതിരായ ചെൽസിയുടെ പ്രീ സീസൺ വിജയത്തിൽ ഏറെ ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് യുവ മിഡ്ഫീൽഡർ കോനർ ഗല്ലഗർ.ക്ലബ് അമേരിക്കയ്ക്കെതിരെ 45 മിനുട്ട് മാത്രം കളിച്ച താരം വരുന്ന സീസണിൽ ബ്ലൂസ് ഇലവനിൽ താൻ ഉണ്ടാവും എന്നുറപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. എന്നാൽ ഇന്നത്തെ മത്സരത്തിൽ ദുരന്ത നായകനായി മാറി.
Chelsea lose on penalties to Charlotte FC
— B/R Football (@brfootball) July 21, 2022
This kick from Conor Gallagher 🥴
(via @TNTSportsBR)pic.twitter.com/shcUlHqr01
മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം നാല് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയതിന് ശേഷം 50 മില്യൺ പൗണ്ട് (59 മില്യൺ ഡോളർ) നിരക്കിൽ അഞ്ച് വർഷത്തെ കരാറിൽ ഈ മാസം ഒപ്പുവെച്ച ഇംഗ്ലണ്ട് ഇന്റർനാഷണൽ റഹീം സ്റ്റെർലിംഗ് രണ്ടാം പകുതിയിൽ എത്തി.
lol Connor Gallagher getting sent back on loan pic.twitter.com/Y3K3GK9IUd
— Barstool Football (@StoolFootball) July 21, 2022